ഫ​യ​ർ​ഫോ​ഴ്സ് മ​ന്ദി​ര​ത്തി​നാ​യി മു​ട്ടി​ലി​ഴ​ഞ്ഞ് ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലൂ​ടെ മൂ​ന്നു​മ​ണി​ക്കൂ​ർ മു​ട്ടി​ലി​ഴ​ഞ്ഞ് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ഷാ​ജി​യു​ടെ സ​മ​രം ശ്ര​ദ്ധേ​യ​മാ​യി. ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ ഫ​യ​ർ​ഫോ​ഴ്സ് മ​ന്ദി​രം പൊ​ളി​ച്ചു​നീ​ക്കി പു​തി​യ​തു നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​കൂ​ടി​യാ​യ വാ​ഴ​പ്പി​ള​ളി മു​ണ്ട​യ്ക്ക​ൽ എം.​ജെ. ഷാ​ജി പൊ​രി​വെ​യി​ലി​ൽ ര​ണ്ടു​കി​ലോ​മീ​റ്റ​ർ ദൂ​രം മു​ട്ടി​ലി​ഴ​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച​ത്. പൊ​തു​പ്ര​ശ്ന​ങ്ങ​ളി​ൽ നി​ര​വ​ധി വ്യ​ത്യ​സ്ത സ​മ​ര​ത്തി​ലൂ​ടെ ജ​ന​ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യ ഷാ​ജി ഇ​ക്കു​റി ഫ​യ​ർ​ഫോ​ഴ്സി​ന് സു​ര​ക്ഷി​ത താ​വ​ള​മൊ​രു​ക്കാ​നാ​ണ് ക​ഠി​ന​സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.

ടീ​ഷ​ർ​ട്ടും പാ​ന്‍റ്സും ഷൂ​സും ധ​രി​ച്ച് ഫ​യ​ർ​ഫോ​ഴ്സ് മ​ന്ദി​ര​ത്തി​നു മു​ന്നി​ൽ നി​ന്നു ന​ഗ​ര​ത്തി​ലൂ​ടെ ഇ​ഴ​ഞ്ഞ് ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ലെ​ത്തി അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​രം​ഭി​ച്ച സ​മ​രം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. സ​മ​ര​ത്തെ തു​ട​ർ​ന്നു കാ​ൽ​പാ​ദ​വും മു​ട്ടും റോ​ഡി​ൽ ഉ​ര​ഞ്ഞ് ര​ക്തം വാ​ർ​ന്നൊ​ഴു​കു​ന്ന അ​വ​സ്ഥയി​ൽ എ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​രും ഷാ​ജി​യു​ടെ വ്യ​ത്യ​സ്ത സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി.
മൂ​വാ​റ്റു​പു​ഴ​യി​ൽ ഫ​യ​ർ സ്റ്റേ​ഷ​നു പു​തി​യ മ​ന്ദി​രം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ട് നാ​ളു​ക​ളാ​യി. മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ൽ ഫ​യ​ർ​സ്റ്റേ​ഷ​ൻ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നും പു​തി​യ മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​തി​നും പ​ണം അ​നു​വ​ദി​ച്ചെ​ങ്കി​ലും തുടർന്നു വന്ന സർക്കാർ ന​ഗ​ര​സ​ഭ ക​ണ്ടെ​ത്തി​യ​ സ്ഥ​ലം ചൂണ്ടിക്കാ​ട്ടി​ അ​നു​മ​തി നി​ഷേ​ധി​ക്കുകയായിരുന്നു. ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന ജീ​ർ​ണി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് നി​ല​വി​ൽ ഫ​യ​ർ​സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്.

ഓ​ഫീ​സി​ന​ക​ത്തി​രി​ക്കാ​ൻ പോ​ലും ഇ​വി​ടു​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ഭ​യ​മാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ ഹോ​മി​യോ ആ​ശു​പ​ത്രി​ക്കു സ​മീ​പം ഫ​യ​ർ​ഫോ​ഴ്സി​ന് മ​ന്ദി​രം നി​ർ​മി​ക്കാ​ൻ സ്ഥ​ലം വി​ട്ടു ന​ൽ​കാ​നാ​യി​രു​ന്നു കൗ​ണ്‍​സി​ൽ തീ​രു​മാ​നം. എ​ന്നാ​ൽ ഈ ​തീ​രു​മാ​ന​വും ന​ട​പ്പാ​യി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം അ​ധി​കൃ​ത​രെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ മു​ട്ടി​ലി​ഴ​ഞ്ഞ് പ്ര​തി​ഷേ​ധ​വു​മാ​യി എം.​ജെ. ഷാ​ജി രം​ഗ​ത്തെ​ത്തി​യ​ത്.