മു​സ്‌​ലിം ലീ​ഗ് ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​ഘ​ർ​ഷം
Friday, October 20, 2017 12:53 PM IST
കോ​ത​മം​ഗ​ലം: മു​സ്‌​ലിം ലീ​ഗ് നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യു​ം. കോ​ത​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. 43 അം​ഗ നി​യോ​ജ​ക​മ​ണ്ഡ​ലം കൗ​ണ്‍​സി​ലാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ യോ​ഗം ചേ​ർ​ന്ന​ത്. യൂ​ത്ത് ലീ​ഗ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ വി.​ഇ. അ​ബ്ദു​ൾ​ഗ​ഫൂ​ർ, കെ.​എ. മു​ഹ​മ്മ​ദ് ആ​സി​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​ക്കാ​യി​രു​ന്നു മേ​ൽ​നോ​ട്ട ചു​മ​ത​ല.

കൗ​ണ്‍​സി​ലി​ലെ 31 പേ​ർ മു​നീ​ർ വി​ഭാ​ഗ​ക്കാ​രും 12 പേ​ർ കു​ഞ്ഞാ​ലി​ക്കു​ട്ടി വി​ഭാ​ഗ​ക്കാ​രു​മാ​ണ്. ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ തു​ല്യ​പ​ങ്കാ​ളി​ത്തം വേ​ണ​മെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി വി​ഭാ​ഗ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​നു​പാ​തി​ക പ​രി​ഗ​ണ​ന മാ​ത്ര​മെ ന​ൽ​കൂ​വെ​ന്ന് മ​റു​വി​ഭാ​ഗ​വും വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ത​ർ​ക്കം രൂ​ഷ​മാ​യ​ത്. ഇ​തോ​ടൊ​പ്പം ക​വ​ള​ങ്ങാ​ട് നി​ന്നു​ള്ള കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ത​ർ​ക്ക​മു​ണ്ടാ​യി. രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റം കൈ​യ​ങ്ക​ളി​യു​ടെ വ​ക്കി​ലെ​ത്തി​യെ​ന്നാ​ണ് സൂ​ച​ന.

തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യം​ഗ​ങ്ങ​ളും ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും നേ​താ​ക്ക​ളും ത​മ്മി​ൽ സ​മ​വാ​യ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ആ​വ​ശ്യ​പ്പെ​ട്ട പ​രി​ഗ​ണ​ന ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന കെ.​എം. ഇ​ബ്രാ​ഹിം യോ​ഗം അ​വ​സാ​നി​പ്പി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച് കു​ഞ്ഞാ​ലി​ക്കു​ട്ടി വി​ഭാ​ഗ​ത്തി​ലെ മ​റ്റു 11 പേ​ർ​ക്കൊ​പ്പം യോ​ഗ​ഹാ​ളി​ൽ നി​ന്നു മ​ട​ങ്ങി.
സ​മി​തി​യി​ലെ ര​ണ്ടാ​മ​ത്തെ അം​ഗം മു​ഹ​മ്മ​ദ് ആ​സി​ഫി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് തുടർന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. പി.​എം. മൈ​തീ​നെ പ്ര​സി​ഡ​ന്‍റാ​യും പി.​എം. സ​ക്ക​റി​യ​യെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ഇ.​എ​സ്. കു​ഞ്ഞു​ബാ​വ​യെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.