കൊ​ല​ക്കേ​സ് പ്ര​തി ലോ​ഡ്ജി​ൽ മ​രി​ച്ച​നി​ല​യി​ൽ
Friday, October 20, 2017 10:41 AM IST
കൂ​ത്താ​ട്ടു​കു​ളം: കൊ​ല​ക്കേ​സ് പ്ര​തി​യെ കൂ​ത്താ​ട്ടു​കു​ള​ത്തെ ലോ​ഡ്ജി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​ങ്ങ​മ​നാ​ട് പൊ​യ്ക്കാ​ട്ടു​ശേ​രി​ൽ ശ്രി​നി​വാ​സി​ൽ വാ​സു (71) വി​നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ലോ​ഡ്ജി​ലെ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്ന കേ​സി​ൽ ഒ​രു​വ​ർ​ഷ​മാ​യി വി​യ്യൂ​ർ ജ​യി​ലി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ൾ പ​രോ​ളി​ൽ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു.

ബ​ന്ധു​ക്ക​ളും മ​റ്റും തി​ര​സ്ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു കൂ​ത്താ​ട്ടു​കു​ള​ത്തെ​ത്തി​യ വാ​സു അ​ക​ന്ന ബ​ന്ധു​വി​ന്‍റെ ശി​പാ​ർ​ശ​യി​ലാ​ണു ലോ​ഡ്ജി​ൽ ക​ഴി​ഞ്ഞു​വ​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി​യി​ൽ​നി​ന്നു ഡ്രൈ​വ​റാ​യി റി​ട്ട​യ​ർ ചെ​യ്ത ഇ​യാ​ൾ കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നാ​ണു ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യും ഇ​തി​നു മ​രു​ന്നു​ക​ഴി​ച്ചി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു.

ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​ക​ളൊ​ന്നു​മി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ത്താ​ട്ടു​കു​ളം എ​സ്ഐ ഇ.​എ​സ്. സാം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ത​യ​റാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്കു മാ​റ്റി. മ​ക്ക​ൾ: ശ്രീ​ജ, ശ്രീ​ശ​ൻ, ശ്രീ​ന​വാ​സ, പ​രേ​ത​യാ​യ ജ​യ. മ​രു​മ​ക്ക​ൾ: ശ​ശി, വാ​സു, സെ​ൻ​സി, സൗ​മ്യ.