ക​ലാ​ഭ​വ​ൻ മ​ണി ധാ​രാ​ളം സു​ഹൃ​ത്തു​ക്ക​ളെ ല​ഭി​ച്ച അ​പൂ​ർ​വ​ ഭാ​ഗ്യ​ത്തി​നു​ട​മ: ജ​യ​റാം
Wednesday, October 18, 2017 6:19 PM IST
ചാ​ല​ക്കു​ടി: ധാ​രാ​ളം സു​ഹൃ​ത്തു​ക്ക​ളെ കി​ട്ടു​ക എ​ന്ന അ​പൂ​ർ​വ​ഭാ​ഗ്യം ല​ഭി​ച്ച വ്യ​ക്തി​യാ​ണു ക​ലാ​ഭ​വ​ൻ മ​ണി​യെ​ന്നു സി​നി​മ​താ​രം ജ​യ​റാം. ന​ഗ​ര​സ​ഭ​യു​ടെ​യും കേ​ര​ള ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി​യു​ടെ​യും ക​ലാ​ഭ​വ​ൻ സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക അ​ഖി​ല കേ​ര​ള ഓ​ണ​ക്ക​ളി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​നി​മാ സെ​റ്റി​ലാ​യാ​ലും നാ​ട്ടി​ലാ​യാ​ലും മ​ണി​യോ​ടൊ​പ്പം ഒ​രു പ​റ്റം ജ​ന​ത ഉ​ണ്ടാ​യി​രു​ന്നു. മ​ണി​യു​ടെ ഓ​ർ​മ​ക​ൾ ത​ല​മു​റ​ക​ൾ ക​ഴി​ഞ്ഞാ​ലും നി​ല​നി​ൽ​ക്കും. ഓ​ണം​ക​ളി മ​ത്സ​ര​ത്തെ​ക്കു​റി​ച്ച് വൈ​കി​യാ​ണ് അ​റി​ഞ്ഞ​ത്. നേ​ര​ത്തെ അ​റി​ഞ്ഞി​രു​ന്നു​വെ​ങ്കി​ൽ സം​ഘാ​ട​ക​രി​ൽ ഒ​രാ​ളാ​യി താ​നു​മു​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്നും ജ​യ​റാം പ​റ​ഞ്ഞു. നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നു ക​ലാ​ഭ​വ​ൻ മ​ണി ന​ല്കി​യ സം​ഭാ​വ​ന​ക​ൾ മാ​നി​ച്ചു ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി മ​ണി​യു​ടെ ഭാ​ര്യ നി​മ്മി​ക്കു മ​ന്ത്രി എ.​കെ. ബാ​ല​ൻ ന​ല്കി.

ബി.​ഡി. ദേ​വ​സി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ സം​വി​ധാ​യ​ക​ൻ സു​ന്ദ​ർ​ദാ​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സു​ലേ​ഖ ശ​ങ്ക​ര​ൻ, യു.​വി. മാ​ർ​ട്ടി​ൻ, സീ​മ ജോ​ജോ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​ബി. സു​നി​ൽ​കു​മാ​ർ, ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ, ഫാ. ​ജോ​സ് പാ​ലാ​ട്ടി, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ, പി.​എം. ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഓ​ണ​ക്ക​ളി മ​ത്സ​രം ആ​രം​ഭി​ച്ചു.

ഗ​വ. ബോ​യ്സ് ഹൈ​സ്കൂ​ൾ മൈ​താ​നി​യി​ൽ ന​ട​ന്ന മ​ത്സ​രം കാ​ണാ​ൻ വ​ൻ ജ​നാ​വ​ലി​യാ​ണ് എ​ത്തി​യ​ത്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്, സി​നി​മാ സീ​രി​യ​ൽ താ​ര​ങ്ങ​ളും ഓ​ണ​ക്ക​ളി മ​ത്സ​രം കാ​ണാ​ൻ എ​ത്തി​യി​രു​ന്നു.