ഭ​ക്ത​ജ​ന​കൂ​ട്ടാ​യ്മ​ നടത്തി
Wednesday, October 18, 2017 11:17 AM IST
മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​തി​മൂ​ന്ന് ക​ര​ക​ളു​ടെ​യും ഏ​കീ​കൃ​ത​സം​ഘ​ട​ന​യാ​യ ശ്രീ​ദേ​വി​വി​ലാ​സം ഹി​ന്ദു​മ​ത ക​ണ്‍​വ​ൻ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ത​ജ​ന​കൂ​ട്ടാ​യ്മ​യും വി​ള​ക്കു​തെ​ളി​യി​ക്ക​ലും പ്രാ​ർ​ഥ​നാ​യ​ജ്ഞ​വും ന​ട​ത്തി. ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ രാ​ജീ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ത​ന്ത്രി പ്ലാ​ക്കു​ടി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കൃ​ഷ്ണ​മ്മ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​സു​ധാ​ക​ര​ക്കു​റു​പ്പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജേ​ക്ക​ബ് ഉ​മ്മ​ൻ, പി​ന്നോ​ക്ക​വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ അം​ഗം എ.​മ​ഹേ​ന്ദ്ര​ൻ, ക​ണ്‍​വ​ൻ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. രാ​ജേ​ഷ്കു​മാ​ർ, ട്ര​ഷ​റ​ർ പി.​രാ​ജേ​ഷ്, ക്ഷേ​ത്രം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​സ്.​ശ്രീ​കു​മാ​ർ, രാ​ജേ​ഷ്.​കെ.​ഉ​ണ്ണി​ച്ചേ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്‍​വ​ൻ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വം​ഗ​ങ്ങ​ൾ,ക​ണ്‍​വ​ൻ​ഷ​ൻ അം​ഗ​ങ്ങ​ൾ, ക​ര​നാ​ഥ·ാ​ർ, ക​ണ്‍​വ​ൻ​ഷ​ൻ മു​ൻ​ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ചേ​ർ​ന്ന് വേ​ദി​യി​ലും ക്ഷേ​ത്ര​വ​ള​പ്പി​ലും ദീ​പ​ങ്ങ​ൾ തെ​ളി​ച്ചു. ക്ഷേ​ത്ര​ത്തെ​യും ഹി​ന്ദു​മ​ത​ക​ക​ണ്‍​വ​ൻ​ഷ​നെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​വാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ന്ന കൂ​ട്ടാ​യ്മ​യി​ൽ നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ർ പ​ങ്കെ​ടു​ത്തു.