വ​ഴി​വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ചി​ട്ട് മാ​സ​ങ്ങ​ൾ: അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ
Wednesday, October 18, 2017 11:13 AM IST
അ​ന്പ​ല​പ്പു​ഴ: ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ ക​ണ്ണ​ട​ച്ചി​ട്ട് മാ​സ​ങ്ങ​ൾ. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ മു​ഖ്യ ക​വാ​ട​ത്തി​ലു​ള്ള ഹൈ​മാ​സ്റ്റ് ലൈ​റ്റാ​ണ് തെ​ളി​യാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​കു​ന്ന​ത്.
ദേ​ശീ​യ​പാ​ത​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ജം​ഗ്ഷ​നു​ക​ളി​ലൊ​ന്നാ​ണ് ഇ​ത്. 2014-15 വ​ർ​ഷ​ത്തി​ലെ എം​എ​ൽ​എ ഫ​ണ്ടി​ൽ ജി. ​സു​ധാ​ക​ര​ൻ അ​നു​വ​ദി​ച്ച തു​ക കൊ​ണ്ട് സ്ഥാ​പി​ച്ച ലൈ​റ്റു​ക​ളാ​ണി​ത്. ആം​ബു​ല​ൻ​സ് ഉ​ൾ​പ്പ​ടെ അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​ക​ളു​മാ​യി വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ വ​രു​ന്ന ഈ ​സ്ഥ​ല​ത്ത് വെ​ളി​ച്ച​മി​ല്ലാ​ത്ത​തു​മൂ​ലം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ന്നു.

പ​ക​ൽ ട്രാ​ഫി​ക് പോ​ലീ​സു​ണ്ടെ​ങ്കി​ലും രാ​ത്രി​യി​ൽ ഡ്യൂ​ട്ടി​യി​ല്ല. ഇ​തു​മൂ​ലം റോ​ഡു മു​റി​ച്ചു​ക​ട​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കേ​ണ്ട കാ​ൽ ന​ട​ക്കാ​രും ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ണ്. വെ​ളി​ച്ച​മി​ല്ലാ​ത്ത​തു​മൂ​ലം ദൂ​രെ​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ത് ഒ​രു പ്ര​ധാ​ന ജം​ഗ്ഷ​നാ​ന്നെ​ന്ന് മ​ന​സി​ലാ​കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

അ​ന്പ​ല​പ്പു​ഴ വ​ട​ക്കു പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഈ ​ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​യു​ടെ ചു​മ​ത​ല​യും ഇ​വ​ർ​ക്കു​ള്ള​താ​ണ്. ആ​ളു​ക​ൾ നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​തി​നെ​തി​രേ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.