നെ​ൽ​കൃ​ഷി അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മമെന്ന്
വ​ള​മം​ഗ​ലം: തു​റ​വൂ​ർ ക​രി​നി​ല​വി​ക​സ​ന ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ൽ​കൃ​ഷി അ​ട്ടി​മ​റി​ക്കാ​ൻ മ​ത്സ്യ​കൃ​ഷി​ലോ​ബി ശ്ര​മി​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​യ​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പ​ള്ളി​ത്തോ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ ജി​ല്ല​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദ​ലീ​മ ജോ​ജോ കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. ഇ​തി​നു​ശേ​ഷം കൊ​യ്യാ​ൻ 350 രൂ​പ വേ​ത​ന​ത്തി​ൽ ആ​ളു​ക​ളെ നി​ർ​ത്തി​യി​രു​ന്നു.

ഇ​തി​ൽ ക്ഷു​ഭി​ത​ത​രാ​യ മ​ത്സ്യ​കൃ​ഷി ലോ​ബി​ക്കാ​ർ നെ​ൽ​കൃ​ഷി അ​ട്ടി​മ​റി​ക്കാ​ൻ ഗൂ​ഢോ​ല​ച​ന ന​ട​ത്തു​ക​യും പി​റ്റേ ദി​വ​സം കൊ​യ്യാ​ൻ വ​രു​ന്ന​വ​രെ കൂ​ടു ത​ൽ വേ​ത​നം ന​ൽ​കു​ന്ന മ​റ്റു ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞു പി​ന്തി​രി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഇ​തു​മൂ​ലം പ​ള്ളി​ത്തോ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​കൃ​ഷി​കൊ​യ്യാ​ൻ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. കൊ​യ്യാ​ൻ ആ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് കു​ത്തി​യ​തോ​ട് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. നെ​ൽ​ക്കൃ​ഷി അ​ട്ടി​മ​റി​ക്കാ​ൻ മ​ത്സ്യ​ക്കൃ​ഷി ലോ​ബി​യു​ടെ നീ​ക്കം പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ജ​ന​ങ്ങ​ൾ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി.