മ​ണ​ലാ​ടി ഇ​ട​വ​ക​യി​ൽ ദേ​വാ​ല​യ കൂ​ദാ​ശ ഇ​ന്ന്
Friday, April 21, 2017 10:23 AM IST
മ​ങ്കൊ​ന്പ്: മ​ണ​ലാ​ടി സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച ദേ​വാ​ല​യ കൂ​ദാ​ശ ഇ​ന്ന് ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ചു ബി​ഷ​പ് മാ​ർ. ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശാ​ക​ർ​മം നി​ർ​വ​ഹി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 ന് ​പ​ള്ളി​യി​ൽ അ​ഭി​വ​ന്ദ്യ പി​താ​വി​ന് സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന കൂ​ദാ​ശാ ക​ർ​മ​ങ്ങ​ൾ​ക്ക് അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ സ​ഹ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും. ദേ​വാ​ല​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ക​ൽ​ക്കു​രി​ശ്, കൊ​ടി​മ​രം എ​ന്നി​വ​യു​ടെ കൂ​ദാ​ശാ​ക​ർ​മം ആ​ർ​ച്ചു ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ ഇ​ന്ന​ലെ നി​ർ​വ​ഹി​ച്ചു. സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച ഇ​ട​വ​ക​യി​ൽ സേ​വ​നം ചെ​യ്ത മു​ൻ വി​കാ​രി​മാ​രെ മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ ആ​ദ​രി​ച്ചു. ഇ​ന്നു ന​ട​ക്കു​ന്ന ദേ​വാ​ല​യ കൂ​ദാ​ശാ ക​ർ​മ​ങ്ങ​ൾ ത​ൽ​സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും. http://rijopuravady.in