ദ​ളി​ത് യു​വാ​വി​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
പൂ​ച്ചാ​ക്ക​ൽ: ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ച്ചു​വെ​ന്നാ​രോ​പി​ച്ച് പ​ട്ടി​ക​ജാ​തി യു​വാ​വി​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് നാ​ലാം​വാ​ർ​ഡ് കാ​ട്ടി​ൽ​മ​ഠം ല​ക്ഷം​വീ​ട്ടി​ൽ പ്ര​വീ​ണി(28)​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം പാ​ണാ​വ​ള്ളി ഇ​ട​പ്പം​കു​ഴി ക്ഷേ​ത്ര​ഉ​ത്സ​വം ക​ഴി​ഞ്ഞ് ആ​ന​യെ ത​ള​ച്ച​തി​നു ശേ​ഷം പാ​പ്പാ​ൻ പ്ര​വീ​ണ്‍ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്താ​ണ് മൂ​ന്നു​പേ​ർ ചേ​ർ​ന്നു യു​വാ​വി​നെ മ​ർ​ദി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ചേ​ർ​ത്ത​ല ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് പ്ര​വീ​ണ്‍. ജാ​തി​പ്പേ​രു വി​ളി​ച്ച് ആ​ക്ഷേ​പി​ച്ചു മ​ർ​ദി​ച്ച​തെ​ന്നു​കാ​ട്ടി കെ​പി​എം​എ​സ് ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി​ക്കു പ​രാ​തി ന​ൽ​കി.