പ​ട്ട​ണ​ക്കാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഴി​മ​തി, ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം നി​ല​ച്ചു
Friday, April 21, 2017 10:23 AM IST
തു​റ​വൂ​ര്‍: പ​ട്ട​ണ​ക്കാ​ട്ട് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ന​ട​ന്ന കോ​ടി​ക​ളു​ടെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം നി​ല​ച്ചു. അ​ന്വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി​യ ആ​ദ്യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്ഥ​ലം മാ​റി പോ​യ​തി​നു​ശേ​ഷം ചു​മ​ത​ല​യേ​റ്റ അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​നെ​തി​രെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ബാ​ങ്കി​ലെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം നി​ല​ച്ച​ത്. വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി 30കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ അ​ഴി​മ​തി​യാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പി​ന്റെ പ്ര​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ബാ​ങ്കി​ല്‍ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ന്ന പോ​ലീ​സ് അ​ന്വ​ഷ​ണ​ത്തി​ല്‍ ഇ​ത് ഏ​റെ​ക്കു​റെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് അ​ഴി​മ​തി​യു​ടെ വ്യാ​പ്തി കു​റ​ച്ചു കാ​ണി​ച്ച് അ​ന്വ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.
കോ​ടി​ക​ളു​ടെ അ​ഴി​മ​തി വി​ജി​ല​ന്‍​സി​നെ ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കാ​തെ ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യ​തി​നു പി​ന്നി​ല്‍ രാ​ഷ്ട്രീ​യ ഗൂ​ഡാ​ലോ​ച​യാ​യി​രു​ന്നു എ​ന്ന് ആ​രോ​പ​ണം ഉ​ണ്ട്. വ്യാ​ജ വാ​യ്പ, ചെ​ക്ക് ബു​ക്ക് ഡി​സ്‌​കൗ​ണ്ട് ,സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ള്‍​ക്ക് നി​യ​മ വി​രു​ദ്ധ​മാ​യ പ​ലി​ശ ന​ല്‍​ക​ല്‍ തു​ട​ങ്ങി​യ ഇ​ന​ത്തി​ല്‍ പ​തി​നാ​റ് കോ​ടി രൂ​പ മു​ത​ലി​ന​ത്തി​ലും പ​ലി​ശ ഇ​ന​ത്തി​ല്‍ പ​ത്തു കോ​ടി രൂ​പ​യു​ടേ​യും, ചെ​ക്ക് ഡി​സ്‌​കൗ​ണ്ട് ചെ​യ്തു കൊ​ടു​ത്ത ഇ​ന​ത്തി​ല്‍ ല​ഭി​ക്കേ​ണ്ട ക​മ്മി​ഷ​ന്‍ തു​ക​യാ​യ ഒ​ന്ന​ര കോ​ടി രൂ​പ​യോ​ള​വും തി​രി​മ​റി ന​ട​ത്തി​യ​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡി​നും വ്യ​ക്ത​മാ​യ പ​ങ്കു​ള്ള ഈ ​അ​ഴി​മ​തി നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രി​ലും മു​ന്‍​സെ​ക്ര​ട്ട​റി​യി​ലും, പെ​ട്രോ​ള്‍ പ​മ്പ് ഉ​ട​മ​യു​ടെ ത​ല​യി​ലും കെ​ട്ടി വ​ച്ച് ത​ല​യൂ​രാ​നാ​ണ് ഇ​പ്പോ​ള്‍ ശ്ര​മി​ക്കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ന​ട​ന്നു കൊ​ണ്ടി​രു​ന്ന അ​ഴി​മ​തി സ​ഹ​ക​ര​ണ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു അ​റി​വു​ണ്ടാ​യി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​തി​രു​ന്ന​ത് അ​ഴി​മ​തി​യി​ല്‍ ഇ​വ​ര്‍​ക്കു​ള്ള പ​ങ്കും വെ​ളി​വാ​കു​ന്നു.
നി​ല​വി​ല്‍ 6.5 കോ​ടി​യു​ടെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ല്‍ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ച് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ത്തി​നി​റ​ങ്ങി​യ ഇ​ട​തു​പ​ക്ഷം ഭ​ര​ണ​ത്തി​ലേ​റി മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ഇ​തു സം​ബ​ന്ധി​ച്ചു ന​ട​പ​ടി എ​ടു​ക്കാ​ത്ത​ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ളും ചേ​ര്‍​ന്നു​ള്ള ഒ​ത്തു​ക​ളി മൂ​ല​മാ​ണെ​ന്നും ആ​രോ​പ​ണം ഉ​ണ്ട്. പ​ട്ട​ണ​ക്കാ​ട് ബാ​ങ്കി​ല്‍ ന​ട​ന്ന മു​ഴു​വ​ന്‍ അ​ഴി​മ​തി​ക​ളു​ടേ​യും അ​ന്വേ​ഷ​ണം വി​ജി​ല​ന്‍​സി​നു വി​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.