ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​വ​രെ അ​റ​സ്റ്റ്് ചെ​യ്ത ു
Friday, April 21, 2017 10:23 AM IST
കാ​യം​കു​ളം: വ​നി​താ ഉ​ദ്യോ​ഗ​സ്ഥ ഉ​ൾ​പ്പ​ടെ കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം പ​റ​ഞ്ഞ് കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കാ​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ പൊ​ന്ന​ൻ​ത​ന്പി, അ​ജി​ത് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭ​യി​ലെ ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്ന പ്ര​തി​ഷേ​ധ സ​മ​രം ഇ​ന്ന​ലെ രാ​വി​ലെ പി​ൻ​വ​ലി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് 12 ഓ​ടെ കെ​ട്ടി​ട നി​ർ​മാ​ണ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം പ​റ​ഞ്ഞ് കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്. തു​ട​ർ​ന്നു ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും കൂ​ട്ട അ​വ​ധി​യെ​ടു​ത്ത് പ്ര​തി​ഷേ​ധി​ക്കു​ക​യു​മാ​യി​രു​ന്നു.