കേന്ദ്രസംഘം കുട്ടനാട് സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമെന്ന്
ആലപ്പുഴ: കേന്ദ്ര വരള്‍ച്ചാ പഠനസംഘം ആലപ്പുഴ ജില്ല സന്ദര്‍ശിക്കാത്തതു പ്രതിഷേധാര്‍ഹമാണെന്നു കേരള സംസ്ഥാന നെല്‍-നാളികേര കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്‍റ് ബേബി പാറക്കാടന്‍. രൂക്ഷമായ വരള്‍ച്ചമൂലം നെല്‍ക്കൃഷി, കേരകൃഷി, പുരയിടങ്ങളിലെ ഇതര കൃഷികള്‍ തുടങ്ങി കാര്‍ഷികരംഗത്തു കൃഷിനശിച്ചതും ഉത്പാദനം കുറഞ്ഞതുമായ സ്ഥിതിവിവര കണക്ക് ജില്ലാ ഭരണകൂടം ശേഖരിച്ച് കൈവശം വെച്ചിരിക്കുന്നത് ചര്‍ച്ച ചെയ്യുവാനുള്ള അവസരം ലഭിക്കേണ്ടതായിരുന്നു. നാശനഷ്ട കണക്ക് കേന്ദ്രത്തെ ബോധ്യപ്പെടുത്തുവാന്‍ കിട്ടിയ സന്ദര്‍ഭം നഷ്ടപ്പെടുത്തിയതിന്‍റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.