പത്താമുദയ മഹോത്സവത്തിനു നാടൊരുങ്ങി
Friday, April 21, 2017 10:22 AM IST
മാ​ങ്കാം​കു​ഴി: വെ​ട്ടി​യാ​ര്‍ പ​ള്ളി​യ​റ​ക്കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ മേ​ടം പ​ത്തി​നു ന​ട​ക്കു​ന്ന പ​ത്താ​മു​ദ​യ മ​ഹോ​ത്സ​വ​ത്തി​നു നാ​ടും ക​ര​ക​ളും ഉ​ത്സ​വ ല​ഹ​രി​യി​ലാ​യി. മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ പു​രാ​ത​ന​വും ച​രി​ത്ര പ്ര​സി​ദ്ധ​വു​മാ​യ പ​ള്ളി​യ​റ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലെ പ​ത്താ​മു​ദ​യ​ത്തോ​ടെ ഈ ​വ​ര്‍​ഷ​ത്തെ ഓ​ണാ​ട്ടു​ക​ര​യി​ലെ കെ​ട്ടു​ത്സ​വ​ങ്ങ​ള്‍​ക്കു സ​മാ​പ​ന​മാ​കും.
ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ഴ് എ​ന്‍​എ​സ്എ​സ് ക​ര​ക​ളു​ടെ​യും സം​യു​ക്ത സ​മി​തി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ കെ​ട്ടു​കു​തി​ര​ക​ളു​ടെ നി​ര്‍​മാ​ണം ക​ര​ക​ളി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക്ഷേ​ത്ര മൈ​താ​നി​യി​ലും വെ​ട്ടി​യാ​ര്‍ ഗ​വ​ണ്‍​മെന്‍റ് എ​ല്‍​പി സ്‌​കൂ​ളി​നു സ​മീ​പ​വു​മാ​യാ​ണ് കെ​ട്ടു​കു​തി​ര​ക​ളു​ടെ നി​ര്‍​മാ​ണം ഇ​പ്പോ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ക്ഷേ​ത്ര​ത്തി​ലേ​ക്കു കെ​ട്ടു​കാ​ഴ്ച​ക​ളു​ടെ വ​ര​വ് ആ​രം​ഭി​ക്കും. വെ​ട്ടി​യാ​ര്‍ ഗ​വ. എ​ല്‍​പി​സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നും എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​ങ്ങ​ളു​ടെ കെ​ട്ടു​കു​തി​ര​ക​ളും വെ​ട്ടി​യാ​ര്‍ പ​ടി​ഞ്ഞാ​റ് ശ്രീ​മു​രു​ക ഹൈ​ന്ദ​വ പൗ​ര​സ​മി​തി​യു​ടെ മ​യി​ല്‍ വാ​ഹ​ന​ര​ഥ​വും മാ​ങ്കാം​കു​ഴി യു​വ​ജ​ന സ​മാ​ജ​ത്തി​ന്‍റെ ഗം​ഗാ​ച​രി​തം ക​ലാ​രൂ​പ​വും മ​റ്റു വ​ഴി​പാ​ട് കെ​ട്ടു​കാ​ഴ്ച​ക​ളും ചേ​ര്‍​ന്നു ഘോ​ഷ​യാ​ത്ര​യാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ചേ​രും.
തു​ട​ര്‍​ന്നു കെ​ട്ടു​കാ​ഴ്ച​ക​ള്‍​ക്കു മു​മ്പി​ല്‍ എ​ഴു​ന്ന​ള്ള​ത്ത് ന​ട​ക്കും ക​ണ്ഠ​കാ​ള​ന്‍​കാ​വ് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പു​റ​പ്പാ​ടും ശ്രീ​മ​ഹാ​ദേ​വ​നു​മൊ​ത്തു​ള്ള തി​രി​ച്ചെ​ഴു​ന്ന​ള്ളി​പ്പും ന​ട​ക്കും. തു​ട​ര്‍​ന്നു ദീ​പാ​രാ​ധ​ന, ദീ​പ​ക്കാ​ഴ്ച, സേ​വ എ​ന്നി​വ​യും ന​ട​ക്കും. ന​യ​ന മ​നോ​ഹ​ര​മാ​യ കെ​ട്ടു​കാ​ഴ്ച​ദ​ര്‍​ശി​ക്കാ​ന്‍ ഓ​ണാ​ട്ടു​ക​ര​യി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ആ​യി​ര​ങ്ങ​ള്‍ വെ​ട്ടി​യാ​ര്‍ ഗ്രാ​മ​ത്തി​ലേ​ക്കു നാ​ളെ ഒ​ഴു​കി​യെ​ത്തും. കെ​ട്ടു​കാ​ഴ്ച ക​ട​ന്നു​പോ​കു​ന്ന​തി​നാ​ല്‍ പ​ന്ത​ളം മാ​വേ​ലി​ക്ക​ര റോ​ഡി​ല്‍ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ഗാ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും.