ട്ര​ഷ​റി വ​ള​പ്പി​ല്‍ തീ ​പ​ട​ര്‍​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
കാ​യം​കു​ളം: ട്ര​ഷ​റി വ​ള​പ്പി​ല്‍ കൂ​ട്ടി​യി​ട്ടി​രു​ന്ന ഉ​ണ​ങ്ങി​യ ത​ടി​ക്ക​ഷ​ണ​ങ്ങ​ള്‍​ക്കു തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
പോ​ലീ​സ് സ്റ്റേ​ഷ​നോ​ടു ചേ​ര്‍​ന്നു​ള്ള കെ​ട്ടി​ട വ​ള​പ്പി​ലെ ച​പ്പു​ച​വ​റു​ക​ള്‍​ക്ക് തീ​യി​ട്ട​തി​നെ തു​ട​ര്‍​ന്ന് കൂ​ട്ടി​യി​ട്ടി​രു​ന്ന ത​ടി​ക​ളി​ലേ​ക്കു തീ ​വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. തീ ​ആ​ളി​ക്ക​ത്തു​ന്ന​തു ക​ണ്ട് സ​മീ​പ​മു​ള്ള വ്യാ​പാ​രി​ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ഗ്‌​നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ചു.
പ​ക​ല്‍ ആ​യ​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി .ട്ര​ഷ​റി​ക്ക് സ​മീ​പം നി​ന്നി​രു​ന്ന മ​ര​ത്തിന്‌റെ ശി​ഖ​ര​ങ്ങ​ള്‍ ഒ​രു​വ​ര്‍​ഷം മു​മ്പു വെ​ട്ടി വ​ള​പ്പി​ല്‍​ത​ന്നെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.
ട്ര​ഷ​റി വ​ള​പ്പി​ല്‍​നി​ന്നും ത​ടി​ക​ളും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ത്ത​താ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം കെ​പി റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.