വി​ശു​ദ്ധയു​ടെ ക​ബ​റി​ട​ത്തി​ൽ ആദരവോടെ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്കു​മാ​ർ
ഭ​​ര​​ണ​​ങ്ങാ​​നം: ഭാ​​ര​​ത​​ത്തി​​ന്‍റെ പ്ര​​ഥ​​മ വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ക​​ബ​​റി​​ട​​ത്തി​​ൽ പു​​ഷ്പാ​​ച്ച​​ർ​​ച്ച​​ന ന​​ട​​ത്തി ബി​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ്കു​​മാ​​ർ ന​​മ്ര​​ശി​​ര​​സ്ക​​നാ​​യി.
ഭ​​ര​​ണ​​ങ്ങാ​​ന​​ത്തു കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ​​സ​​മി​​തി​​യു​​ടെ സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യ നി​​തീ​​ഷ് കു​​മാ​​ർ വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ പു​​ണ്യ​​ജീ​​വി​​ത​​ത്തെ​​ക്കു​​റി​​ച്ച ചോ​​ദി​​ച്ച​​റി​​ഞ്ഞു.
സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ൻ​​പ് സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ്പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി, മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മാ​​ർ റെ​​മി​​ജി​​യൂ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ, മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്രം റെ​​ക്ട​​ർ ഫാ.​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ, വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​ർ, വൈ​​ദി​​ക​​ർ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കൊ​​പ്പ​​മാ​​ണ് അ​​ദ്ദേ​​ഹം ക​​ബ​​റി​​ട ചാ​​പ്പ​​ൽ സ​​ന്ദ​​ർ​​ശി​​ച്ച​​ത്. തീ​​ർ​​ഥാ​​ട​​ന ​കേ​​ന്ദ്രം റെ​​ക്ട​​ർ ഫാ.​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ സ്വാ​​ഗ​​തം പ​​റ​​ഞ്ഞു.