ഇ​ല​ന്തൂ​രി​ലെ വീ​ട്ടി​ലേ​ക്ക് 32 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം വീ​ണ്ടും മോ​ഹ​ന്‍​ലാ​ലെ​ത്തി
Friday, April 21, 2017 10:01 AM IST
പ​ത്ത​നം​തി​ട്ട: ബാ​ല്യ​ത്തി​ന്‍റെ സു​ഖ​മു​ള്ള ഓ​ര്‍​മ​ക​ള്‍ നി​റ​യു​ന്ന ഇ​ല​ന്തൂ​രി​ലെ ത​ന്‍റെ വീ​ടു കാ​ണാ​ന്‍ മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ര്‍ സ്റ്റാ​ര്‍ വീ​ണ്ടു​മെ​ത്തി. അ​തും 32 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം. ഇ​ല​ന്തൂ​രി​ലു​ള്ള പു​ന്ന​യ്ക്ക​ല്‍ വീ​ട്ടി​ലേ​ക്കാ​ണ് മോ​ഹ​ന്‍​ലാ​ല്‍ വീ​ണ്ടും എ​ത്തി​യ​ത്. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ 'വി​ല്ല​ന്‍റെ' ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലെ ഇ​ട​വേ​ള​യി​ല്‍ സം​വി​ധാ​യ​ക​നും ബ​ന്ധു​വു​മാ​യ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നോ​ടൊ​പ്പ​മാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം.
അ​ടു​ത്ത ബ​ന്ധു​ക്ക​ളെ മാ​ത്രം അ​റി​യി​ച്ച ശേ​ഷ​മാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം. അ​തി​രാ​വി​ലെ ഇ​ല​ന്തൂ​രി​ലെ​ത്തി​യ മോ​ഹ​ന്‍​ലാ​ല്‍ ഒ​രു മ​ണി​ക്കൂ​റോ​ളം ഇ​വി​ടെ ചെ​ല​വ​ഴി​ച്ചു. അ​ടു​ത്ത ചി​ല ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. സം​വി​ധാ​യ​ക​ന്‍ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ത​ന്‍റെ ഫേ​സ്ബു​ക്കി​ൽ ചി​ത്രം പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ ര​ഹ​സ്യ സ​ന്ദ​ര്‍​ശ​നം പ​ര​സ്യ​മാ​യ​ത്. മോ​ഹ​ന്‍​ലാ​ലി​ന്‍റെ അ​മ്മാ​വ​ന്‍റെ വീ​ടാ​ണ് പു​ന്ന​യ്ക്ക​ലേ​ത്. ബാ​ല്യ​കാ​ല​ത്ത് മോ​ഹ​ന്‍​ലാ​ല്‍ ക​ളി​ച്ചു വ​ള​ര്‍​ന്ന​ത് ഇ​വി​ടെ​യാ​യി​രു​ന്നു.
അ​ച്ഛ​ന്‍ വി​ശ്വ​നാ​ഥ​ന്‍​നാ​യ​ര്‍ ജോ​ലി സൗ​ക​ര്യാ​ര്‍​ഥം തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ട​വ​ന്‍​മു​ക​ളി​ലേ​ക്ക് താ​മ​സം ആ​ക്കി​യ​തോ​ടെ​യാ​ണ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ സ​ന്ദ​ര്‍​ശ​നം നി​ല​ച്ച​ത്. തു​ട​ര്‍​ന്ന് സി​നി​മ​യി​ലെ തി​ര​ക്കു​ക​ള്‍ കൂ​ടി ആ​യ​തോ​ടെ ഇ​ല​ന്തൂ​രി​ലേ​ക്കു​ള്ള സ​ന്ദ​ര്‍​ശ​നം അ​ന​ശ്ചി​ത​മാ​യി നീ​ണ്ടു. കു​ട്ടി​ക്കാ​ല​ത്ത് മോ​ഹ​ന്‍​ലാ​ല്‍ അ​വ​ധി​ക്ക​ലം ചെ​ല​വ​ഴി​ച്ച​ത് ഈ ​വീ​ട്ടി​ലാ​യി​രു​ന്നു. ഇ​വി​ടെ​യു​ള്ള കൂ​ട്ടു​കാ​ര്‍, യാ​ത്ര​ക​ള്‍, ക്ഷേ​ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​തൊ​ക്കെ മോ​ഹ​ന്‍​ലാ​ലി​ന് പ്രി​യ​ങ്ക​ര​മാ​യി​രു​ന്നെ​ന്നും ബ​ന്ധു​ക്ക​ള്‍ ഓ​ര്‍​ക്കു​ന്നു.