വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷം
പൊ​ൻ​കു​ന്നം: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ബൈ​ക്ക് യാ​ത്രി​ക​നെ പോ​ലീ​സ് മ​ർ​ദ്ദി​ച്ചെ​ന്നാ​രോ​പി​ച്ച് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ഹൈ​വേ പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷം. ത​ട​ഞ്ഞു​വ​ച്ച പോ​ലീ​സി​നെ പൊ​ൻ​കു​ന്നം സ്റ്റേ​ഷ​നി​ൽ നി​ന്നെ​ത്തി​യ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി.
തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടു മ​ണി​യോ​ടെ പി.​പി.​റോ​ഡി​ൽ അ​ട്ടി​ക്ക​ൽ ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​രെ ത​ട​ഞ്ഞു നി​ർ​ത്തി. ഇ​വ​രു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട പോ​ലീ​സ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന അ​ട്ടി​ക്ക​ൽ കൊ​ടു​മ​ണ്ണി​ൽ സ​നൂ​പി​നെ മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി​യു​ണ്ട്. ക​ണ്ടു​നി​ന്ന ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വ​ണ്ടി മു​ന്നോ​ട്ടെ​ടു​ത്തു പോ​യ പോ​ലീ​സ് സം​ഘ​ത്തെ ബൈ​ക്കു​ക​ളി​ൽ പി​ന്തു​ട​ർ​ന്ന് ത​ട​ഞ്ഞു. പോ​ലീ​സു​മാ​യി കൈ​യാ​ങ്ക​ളി​യാ​യി.
സം​ഭ​വ​മ​റി​ഞ്ഞ് കൂ​ടു​ത​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ നീ​ക്കു​ക​യാ​യി​രു​ന്നു.
സ​നൂ​പി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യ​ത​ല്ലാ​തെ മ​ർ​ദ്ദി​ച്ചി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ്.
ത​ങ്ങ​ളെ ആ​രും കൈ​യേ​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.
പ​ച്ച​ക്ക​റി​ത്തൈ​ക​ൾ
കാ​ള​കെ​ട്ടി: കാ​ർ​ഷി​ക ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റി​ൽ ഇ​ന്ന് ഒ​ന്പ​തു മു​ത​ൽ ത​ക്കാ​ളി, കാ​ബേ​ജ, വെ​ണ്ട, ചീ​നി തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ത്തൈ​ക​ളും പ്ലാ​വ്, കൊ​ക്കോ തൈ​ക​ളും ക​ർ​ഷ​ക മാ​ർ​ക്ക​റ്റി​ൽ എ​ത്തും.