ഫുട്ബോൾകളിക്കിടെ സംഘർഷം; മൂന്നുപേർക്കു പരിക്ക്
കോ​ട്ട​യം: ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​തി​നാ​റി​ൽ​ച്ചി​റ പാ​ണ​ക്കേ​രി​ച്ചി​റ വി.​ആ​ർ. അ​രു​ണ്‍(20), സു​ഹൃ​ത്തു​ക്ക​ളാ​യ ഗോ​കു​ൽ, വി​ഷ്ണു​ലാ​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
അ​രു​ണി​നെ​യും ഗോ​കു​ലി​നെ​യും കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും വി​ഷ്ണു​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: പ​ന്തു​ക​ളി​യെത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർക്കത്തിൽ അ​രു​ണി​നെ വ​ധി​ക്കു​മെ​ന്ന് ഇരുപതോളം പേർ ചേർന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തേത്തു​ട​ർ​ന്ന് അരുൺ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ ഭീഷണിപ്പെടുത്തിയ വർ സംഘംചേർന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട് അ​രു​ണി​നെ ര​ക്ഷി​ക്കാ​നെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളാ​യ ഗോ​കു​ലി​നും വി​ഷ്ണു​ലാ​ലിനും മർദനമേറ്റു. ആ​ക്ര​മ​ണ​ത്തി​ൽ അ​രു​ണി​ന്‍റെ ഇ​ട​ത്തേ നെ​ഞ്ചി​നു വെ​ട്ടേ​റ്റു. വി​ഷ്ണു​ലാ​ലി​ന്‍റെ തോ​ളി​നാ​ണ് പ​രി​ക്കെ​ന്നും ഗോ​കു​ലി​ന്‍റെ പ​രി​ക്ക് നി​സാ​ര​മാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അ​രു​ണി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 20 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി വെ​സ്റ്റ് പോ​ലീ​സ് അ​റി​യി​ച്ചു.