എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കം
പു​തു​പ്പ​ള്ളി: ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന ഹെ​ഡ്മാ​സ്റ്റ​ർ ഇ.​എ​ൻ.​മോ​ഹ​ൻ​ദാ​സി​ന്‍റെ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ബു ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​സി​മോ​ൾ മ​നോ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കു​ട്ടി​ക​ളു​ടെ സൃ​ഷ് ടി​യാ​യ മു​ത്തു​ചി​പ്പി കൈ​യെ​ഴു​ത്ത് മാ​സി​ക​യു​ടെ പ്ര​കാ​ശ​നം ഋ​ഷി​രാ​ജ​ൻ നി​ർ​വ​ഹി​ക്കും.