ഓട്ടോഡ്രൈവർമാരുടെ വക സംഭാരം
Monday, March 20, 2017 12:30 PM IST
കോ​ട്ട​യം: തി​രു​ന​ക്ക​ര ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു ന​ട​ത്തു​ന്ന പ​ക​ൽ​പ്പൂ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ക്ഷേത്രത്തിനു മുന്പിലുള്ള സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ മു​ൻ​കാ​ല​ങ്ങ​ളി​ലെപ്പോലെ സൗ​ജ​ന്യ​ സം​ഭാ​രം വി​ത​ര​ണം ചെ​യ്യും.
ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ പൂ​രം അ​വ​സാ​നി​ക്കു​ന്ന​തു വ​രെ സം​ഭാ​രം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ക​ണ്‍​വീ​ന​ർ ഹ​രി (മേ​വ​ന) അ​റി​യി​ച്ചു. അ​നി​ൽ​രാ​ജ്, പൊ​ന്ന​പ്പ​ൻ, രാ​മ​ച​ന്ദ്ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, കു​ട്ട​ൻ തു​ട​ങ്ങി​യ ഡ്രൈ​വ​ർ​മാ​രാ​ണ് സം​ഭാ​ര വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കു​ന്ന​ത്.