നീ​ക്കി, വ​ള​പ്പി​ലേക്കുതന്നെ!
കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ജി​ല്ലാ ക​ള​ക്‌​ട​റു​ടെ നി​ർ​ദേ​ശം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പാ​ലി​ച്ചു. പ​ക്ഷേ വാ​ർ​ഡു​ക​ൾ​ക്ക് സ​മീ​പ​ത്ത് കൂ​ട്ടി​യി​ട്ടി​രു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ഇ​പ്പോ​ൾ ഗൈ​ന​ക്കോ​ള​ജി മ​ന്ദി​ര​ത്തി​ന്‍റെ സ​മീ​പ​ത്ത്, ന​ഴ്സിം​ഗ് ഹോ​സ്റ്റ​ലി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് തു​റ​സാ​യ സ്ഥ​ല​ത്തേ​ക്കാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ളാ​യി ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ൽ നി​റ​ച്ച​ശേ​ഷം വാ​ർ​ഡു​ക​ളി​ൽ നി​ന്ന് കാ​ന്‍ീനി​ലേ​ക്ക് പോ​കു​ന്ന ഇ​ട​നാ​ഴി​യി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. മാ​ലി​ന്യം കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ നി​രാ​ഹാ​ര സ​മ​ര​ത്തി​നു ത​യാ​റാ​യി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ എ​ത്തി സ​മ​രം ന​ട​ത്തു​വാ​ൻ അ​വ​സ​രം ന​ൽ​കാ​തെ ഇ​യാ​ളെ പി​ൻ​തി​രി​പ്പി​ച്ചു. തു​ട​ർ​ന്ന് വി​വ​രം അ​റി​ഞ്ഞ ജി​ല്ലാ ക​ള​ക്‌​ട​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി മാ​ലി​ന്യം ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു.
ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​ന് സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് ഉ​ണ്ടെ​ങ്കി​ൽ സാ​മൂ​ഹ്യ- സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം തേ​ട​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു. ഇ​തി​നെത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ട​നാ​ഴി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ഗൈ​ന​ക്കോ​ള​ജി മ​ന്ദി​ര​ത്തി​ന് സ​മീ​പ​ത്തേ​ക്ക് മാ​റ്റു​കയായി​രു​ന്നു. കോ​ള​ജ് കോ​ന്പൗ​ണ്ടി​ലെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും ഇ​വ മാ​റ്റി​യ​ത് ന​ഴ്സിം​ഗ് ഹോ​സ്റ്റ​ലി​നു പി​ൻ​ഭാ​ഗ​ത്തേ​ക്ക് ആ​യി​രു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി​ക​ളി​ലെ വാ​ർ​ഡു​ക​ളി​ൽ നി​ന്നു ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ തു​റ​സാ​യ സ്ഥ​ല​ത്ത് നി​ക്ഷേ​പി​ക്കു​ന്ന​ത് നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് പ​റ​യു​ന്നു.
പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലാ​ക്കു​ന്ന മാ​ലി​ന്യ​ം കു​ഴി​ച്ചു മൂ​ടു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് അ​റി​യാ​വു​ന്ന അ​ധി​കൃ​ത​ർ തന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന​ത് പൊ​തു സ​മൂ​ഹ​ത്തോ​ട് കാ​ണി​ക്കു​ന്ന വ​ഞ്ച​ന​യാ​ണെ​ന്ന് നാട്ടുകാരുടെ ആ​ക്ഷേ​പം. മാലിന്യം പൂ​ർ​ണ​മാ​യും ക​ത്തി​ച്ചു ക​ള​യു​ന്ന സം​വി​ധാ​നം ഉ​ണ്ടാ​ക്കു​വാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്ന അ​ഭി​പ്രാ​യം ശ​ക്ത​മാ​ണ്.