ഏ​ഴു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് വി​ദേ​ശ​ത്തു ക​ട​ന്ന യു​വാ​വി​നെ​തി​രേ കേ​സ്
Monday, March 20, 2017 12:27 PM IST
ക​റു​ക​ച്ചാ​ൽ: ഏ​ഴു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പോ​ലീ​സ് ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ര​ണ്ടാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​യാ​ണ് അ​യ​ൽ​വാ​സി​യാ​യ 26-കാ​ര​ന്‍റെ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ഒ​ന്പ​തു​മാ​സം മു​ന്പാ​ണ് സം​ഭ​വം. ര​ണ്ടാ​ഴ്ച മു​ന്പ് സ്കൂ​ളി​ൽ ന​ട​ന്ന കൗ​ൺ​സി​ലി​ന്‍റെ ഇ​ട​യി​ലാ​ണ് കു​ട്ടി അ​ധ്യാ​പ​ക​രോ​ട് വി​വ​രം പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ​യും മാ​താ​പി​താ​ക്ക​ളെ​യും വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ യു​വാ​വ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.