നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി; റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​യി
നെ​ടും​കു​ന്നം: കോ​ട​തി​വി​ധി തു​ണ​യാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി റോ​ഡി​ന്‍റെ ശാ​പ​മോ​ഷം​മേ​കി. നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡി​ലെ മാ​ണി​ക​ളം-​തൊ​ട്ടി​ക്ക​ൽ റോ​ഡാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​മ​ഫ​ല​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ​ത്. റോ​ഡ് വ​സ്തു​വി​ലൂ​ടെ​യാ​ണെ​ന്ന് ത​ർ​ക്കം ഉ​ന്ന​യി​ച്ച് പ​ഞ്ചാ​യ​ത്തി​നും നാ​ട്ടു​കാ​ർ​ക്കും എ​തി​രെ സ്വ​കാ​ര്യ​വ്യ​ക്തി കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു.
പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ൽ ഉ​ണ്ടാ​യി​ട്ടും സ്വ​കാ​ര്യ​വ്യ​ക്തി ത​ട​സ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ മു​ൻ​സി​ഫ് കോ​ട​തി​യി​ൽ നി​ന്നും പ​ഞ്ചാ​യ​ത്തി​ന​നു​കൂ​ല​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം വി​ധി ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് വാ​ർ​ഡം​ഗം ജോ​സ​ഫ് ദേ​വ​സ്യാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത് മു​തി​ര​മ​ല, നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. ഗോ​പ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​മ്മ ര​വീ​ന്ദ്ര​ൻ, വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് കൈ​ടാ​ച്ചി​റ എ​ന്നി​വ​രും നൂ​റോ​ളം നാ​ട്ടു​കാ​രും ചേ​ർ​ന്ന് കോ​ൺ​ക്രീ​റ്റ് ന​ട​ത്തി റോ​ഡ് പു​ന​ർ​നി​ർ​മി​ച്ചു.