സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് ഗേ​​​​ൾ​​​​സ് സ്കൂ​​​​ളി​​​​ൽ കൃ​​​​ഷി​​​​യി​​​​ലും നൂ​​​​റു​​​​മേ​​​​നി
Monday, March 20, 2017 12:27 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് ഗേ​​​​ൾ​​​​സ് ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ൽ പ​​​​ഠ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം കൃ​​​​ഷി​​​​യി​​​​ലും നൂ​​​​റു​​​​മേ​​​​നി. കാ​​​​ബേ​​​​ജ്, കോ​​​​ളി​​​​ഫ്ള​​​​വ​​​​ർ കൃ​​​​ഷി​​​​യി​​​​ലാ​​​​ണ് സ്കൂ​​​​ളി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ കാ​​​​ർ​​​​ഷി​​​​ക പെ​​​​രു​​​​മ തെ​​​​ളി​​​​യി​​​​ച്ച​​​​ത്.
നാ​​​​ഷ​​​​ണ​​​​ൽ സ​​​​ർ​​​​വീ​​​​സ് സ്കീ​​​​മി​​​​ലെ നൂ​​​​റ് വോ​​​​ള​​​ണ്ടി​​​യ​​​​ർ​​​​മാ​​​​രു​​​ടെ ക​​​​ഠി​​​​നാ​​​​ധ്വാ​​​​ന​​​​ത്തി​​​ലാ​​​ണ് നൂ​​​​റു​​​​മേ​​​​നി കാ​​​​ർ​​​​ഷി​​​​ക നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ച​​​​ത്. സ്കൂ​​​​ൾ അ​​​​ങ്ക​​​​ണ​​​​ത്തി​​​​ൽ 150 ഗ്രോ​ ​​​ബാ​​​​ഗു​​​​ക​​​​ളി​​​​ലാ​​​​യി ജൈ​​​​വ​​​​രീ​​​​തി​​​​യി​​​​ലാ​​​​ണ് കൃ​​​​ഷി​​​​യി​​​​റ​​​​ക്കി​​​​യ​​​​ത്.
രാ​​​​വി​​​​ലെ​​​​യും വൈ​​​​കു​​​​ന്നേ​​​​ര​​​​ങ്ങ​​​​ളി​​​​ലും ക്ലാ​​​​സി​​​​ന്‍റെ ഇ​​​​ട​​​​വേ​​​​ള​​​​ക​​​​ളി​​​​ലു​​​​മാ​​​​ണ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ കൃ​​​​ഷി​​​​ക്ക് പ​​​​രി​​​​ച​​​​ര​​​​ണം ന​​​​ൽ​​​​കി​​​​യ​​​​ത്. വി​​​​ള​​​​വെ​​​​ടു​​​​ത്ത ഫ​​​​ല​​​​ങ്ങ​​​​ൾ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും സ​​​​മീ​​​​പ​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കും വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സി​​​​സ്റ്റ​​​​ർ ക്ലാ​​​​രി​​​​സ്, എ​​​​ൻ​​​​എ​​​​സ്എ​​​​സ് പ്രോ​​​​ഗ്രാം ഓ​​​​ഫീ​​​​സ​​​​ർ ലി​​​​സി സി​​​​റി​​​​യ​​​​ക്, ടെ​​​​സി​​​​മോ​​​​ൾ ജോ​​​​സ​​​​ഫ്, ബി​​​​ജു ബെ​​​​ന​​​​ഡി​​​​ക്ട്, വോ​​​​ള​​​ണ്ടി​​​യ​​​​ർ​​​​മാ​​​​രാ​​​​യ സോ​​​​ന തോ​​​​മ​​​​സ്, എ​​​​മി​​​​ലി മാ​​​​ത്യു, സി​​​​മി മാ​​​​ർ​​​​ട്ടി​​​​ൻ എ​​​​ന്നി​​​​വ​​​​ർ കൃ​​​​ഷി​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.