ക്രി​മി​ന​ലു​ക​ൾ പാ​യു​ന്ന​ത് ഹൈ​ടെ​ക് വാ​ഹ​ന​ങ്ങ​ളി​ൽ; പോ​ലീ​സി​നു​ള്ള​ത് ത​ല്ലി​പ്പൊ​ളി വ​ണ്ടി​യും
ച​​ങ്ങ​​നാ​​ശേ​​രി: ഹൈ​​ടെ​​ക് വാ​​ഹ​​ന​​ങ്ങ​​ളും ആ​​സൂ​​ത്ര​​ണ​​ങ്ങ​​ളു​​മാ​​യി മോ​​ഷ്ടാ​​ക​​ള​​ട​​ക്കം ക്രി​​മി​​ന​​ൽ സം​​ഘ​​ങ്ങ​​ൾ വി​​ല​​സു​​ന്പോ​​ൾ ത​​ല്ലി​​പ്പൊ​​ളി വാ​​ഹ​​ന​​ങ്ങ​​ൾ ത​​ള്ളി മ​​ടു​​ത്ത് പോ​​ലീ​​സ്. ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി ഓ​​ഫീ​​സി​​ന്‍റെ പ​​രി​​ധി​​യി​​ലു​​ള്ള ച​​ങ്ങ​​നാ​​ശേ​​രി, തൃ​​ക്കൊ​​ടി​​ത്താ​​നം, ക​​റു​​ക​​ച്ചാ​​ൽ, ചി​​ങ്ങ​​വ​​നം, വാ​​ക​​ത്താ​​നം പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലാ​​ണ് പ​​ഴ​​ക്കം​​ചെ​​ന്ന വാ​​ഹ​​ന​​ങ്ങ​​ളു​​മാ​​യി പോ​​ലീ​​സ് ഓ​ടു​ന്ന​ത്. ഈ ​​സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ വേ​​ണ്ട​​ത്ര ഡ്രൈ​​വ​​ർ​​മാ​​രി​​ല്ലാ​​ത്ത​​തും ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​ക്കു​ന്നു.
ജി​​ല്ല​​യി​​ലെ ത​​ന്നെ പ്ര​​മു​​ഖ സ്റ്റേ​​നു​​ക​​ളി​​ലൊ​​ന്നാ​​യ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ നാ​​ല് ജീ​​പ്പു​​ക​​ളാ​​ണു​​ള്ള​​ത്. ഇ​​തി​​ൽ ട്രാ​​ഫി​​ക്കും ഹൈ​​വേ പ​​ട്രോ​​ളിം​​ഗ് വി​​ഭാ​​ഗ​​വും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ര​​ണ്ട് ജീ​​പ്പു​​ക​​ൾ പ​​ഴ​​ക്കം ചെ​​ന്ന​​വ​​യാ​​ണ്. വി​​സ്തൃ​​ത​​മാ​​യ പ​​രി​​ധി​​യു​​ള്ള ഈ ​​സ്റ്റേ​​ഷ​​ന്‍റെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ അ​​പ​​ക​​ട​​ങ്ങ​​ളും ഗ​​താ​​ഗ​​ത​​ത​​ട​​സ​​ങ്ങ​​ളും അ​​ത്യാ​​ഹ​​ത​​ങ്ങ​​ളും സം​​ഭ​​വി​​ക്കു​​ന്നി​​ട​​ങ്ങ​​ളി​​ൽ യ​​ഥാ​​സ​​മ​​യം എ​​ത്താ​​ൻ പോ​​ലീ​​സി​​നാ​​കു​​ന്നി​​ല്ല. ച​​ങ്ങ​​നാ​​ശേ​​രി സ്റ്റേ​​ഷ​​നി​​ൽ ര​​ണ്ട് ഡ്രൈ​​വ​​ർ​​മാ​​രാ​ണു​​ള്ള​​ത്. ഇ​​വ​​ർ ഡ്യൂ​​ട്ടി​​ക്കി​​ല്ലാ​​തെ വ​​രു​​ന്പോ​​ൾ പോ​​ലീ​​സു​​കാ​​ർ ജീ​​പ്പ് ഓ​​ടി​​ക്കേ​​ണ്ട അ​​വ​​സ്ഥ​​യാ​​ണ്.
ജി​​ല്ല​​യി​​ൽ ഏ​​റ്റ​​വും​ കൂ​​ടു​​ത​​ൽ ക്രി​​മി​​ന​​ൽ കേ​​സു​​ക​​ൾ റി​​പ്പോ​​ർ​​ട്ടു ചെ​​യ്യ​​പ്പെ​​ടു​​ന്ന തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ര​​ണ്ട് ജീ​​പ്പു​​ക​​ളാ​​ണു​​ള്ള​​ത്. ഒ​​രെ​​ണ്ണം ക​​ണ്ടം​​ചെ​​യ്യ​​ൽ നേ​​രി​​ടു​ന്നു. ഈ ​​ജീ​​പ്പ് സ്റ്റേ​​ഷ​​നു മു​​ന്പി​​ലി​​ട്ട് പോ​​ലീ​​സു​​കാ​​ർ ത​​ള്ളി സ്റ്റാ​​ർ​​ട്ടാ​​ക്കു​​ന്ന കാ​​ഴ്ച കൗ​​തു​​ക​​ക​​ര​​മാ​​ണ്. റോ​​ഡി​​ൽ ബ്രേ​​ക്ക്ഡൗ​​ണാ​​കു​​ന്ന​​തും പ​​തി​​വാ​​ണ്. ഇ​വി​ടെ ഒ​​രു ഡ്രൈ​​വ​​ർ മാ​​ത്ര​​മാ​​ണു​​ള്ള​​ത്. ഈ ​​ഡ്രൈ​​വ​​റു​​ടെ ഡ്യൂ​ട്ടി ​ക​​ഴി​​യു​​ന്പോ​​ൾ എ​​സ്ഐ​​യും പോ​​ലീ​​സു​​കാ​​രും വാ​​ഹ​​ന​​ങ്ങ​​ൾ ഓ​​ടി​​ക്കേ​​ണ്ടി വ​രു​ന്നു.
ഈ ​​സ്റ്റേ​​ഷ​​നി​​ൽ ആ​​വ​​ശ്യ​​ത്തി​​ന് പോ​​ലീ​​സു​​കാ​​രി​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​ണ് പോ​​ലീ​​സു​​കാ​​ർ​​ക്ക് ഡ്രൈ​​വ​​റു​​ടെ ജോ​​ലി​​കൂ​​ടി ചെ​​യ്യേ​​ണ്ടി വ​​രു​​ന്ന​​ത്. പാ​​യി​​പ്പാ​​ട്, തൃ​​ക്കൊ​​ടി​​ത്താ​​നം, മാ​​ട​​പ്പ​​ള്ളി എ​​ന്നീ മൂ​​ന്നു പ​​ഞ്ചാ​​യ​​ത്തു​​ക​​ളാ​​ണ് ത്രി​ക്കൊ​ടി​ത്താ​നം പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ലു​​ള്ള​​ത്. തെ​​ങ്ങ​​ണ കേ​​ന്ദ്രീ​​ക​​രി​​ച്ച് ആ​​റ് വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു മു​​ന്പ് ആ​​രം​​ഭി​​ച്ച ഫ്ളൈ​​യിം​​ഗ് സ്ക്വാ​​ഡും ജീ​​പ്പും പോ​​ലീ​​സു​​കാ​​രും ഇ​​ല്ലാ​​ത്ത​​തു​​മൂ​​ലം നി​​ർ​​ത്ത​​ലാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.
ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ര​​ണ്ട് ജീ​​പ്പു​​ക​​ളാ​​ണു​​ള്ള​​ത്. ഇ​തി​ൽ ഒ​​രെ​​ണ്ണം കാ​​ല​​പ്പ​​ഴ​​ക്കം മൂ​​ലം റോ​​ഡി​​ൽ ബ്രേ​​ക്ക് ഡൗ​​ണാ​​കു​​ന്ന​​ത് പ​​തി​​വാ​​ണ്. ഇ​തും ത​​ള്ളി സ്റ്റാ​​ർ​​ട്ടാ​ക്ക​ണം. ഈ ​​സ്റ്റേ​​ഷ​​നി​​ലും ഒ​​രു ഡ്രൈ​​വ​​ർ​ മാ​​ത്ര​​മാ​​ണു​​ള്ള​​ത്.
വാ​​ക​​ത്താ​​നം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ഒ​​രു ജീ​​പ്പും ഒ​​രു ഡ്രൈ​​വ​​റു​​മാ​​ണു​​ള്ള​​ത്. സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ലെ ജോ​​ലി​​ക​​ൾ​​ക്ക് ഈ ​​ജീ​​പ്പ് പ​​ര്യാ​​പ​​ത​​മാ​​കു​​ന്നി​​ല്ലെ​​ന്ന് പ​​രാ​​തി​​യു​​ണ്ട്. ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലു​​ള്ള ര​​ണ്ട് ജീ​​പ്പു​​ക​​ളി​​ലൊ​​ന്ന് കാ​​ല​​പ്പ​​ഴ​​ക്ക​​ത്തെ​ത്തു​​ട​​ർ​​ന്ന് ഓ​​ടി​​ക്കാ​​ൻ പ​​റ്റാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​ണ്. ഈ ​​ജീ​​പ്പ് ഓ​​ട്ട​​ത്തി​​നി​​ട​​യി​​ൽ കേ​​ടാ​​കു​​ന്ന​​ത് പ​​തി​​വാ​​ണ്. ഈ ​​സ്റ്റേ​​ഷ​​നി​​ലും ഒ​​രു ഡ്രൈ​​വ​​ർ ​മാ​​ത്ര​​മാ​​ണു​​ള്ള​​ത്.