സ്കൂ​ൾ വി​ക​സ​ന​സ​മി​തി​യോ​ഗം ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു
വൈ​ക്കം: ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് സ്കൂ​ൾ അ​ന്താ​രാ​ഷ് ട്ര ​നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്തു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന സ്കൂ​ൾ വി​ക​സ​ന​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ജോ​സ് കെ.​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. ആ​ശ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.​അ​നി​ൽ ബി​ശ്വാ​സ്, മു​ൻ​മ​ന്ത്രി ബി​നോ​യ് വി​ശ്വം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​സു​ഗ​ത​ൻ, കെ. ​കെ.​ര​ഞ്ജി​ത്ത്, അ​ഡ്വ. പി.​കെ.​ഹ​രി​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വൈ.​ജ​യ​കു​മാ​രി, വാ​ർ​ഡ് കൗ​ൺ​സി​ല​ർ അം​ബ​രീ​ഷ് ജി. ​വാ​സു, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി.​ഡി.​ശ​ശി​ക​ല, ഹെ​ഡ്മി​സ്ട്ര​സ് പ്രീ​താ രാ​മ​ച​ന്ദ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ഡി.​സു​രേ​ഷ്കു​മാ​ർ, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച അ​ഞ്ചു​കോ​ടി രൂ​പ​യും പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​മാ​ഹ​രി​ക്കു​ന്ന അ​ഞ്ചു​കോ​ടി രൂ​പ​യു​മ​ട​ക്കം പ​ത്തു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് സ്കൂ​ളി​നെ അ​ന്താ​രാ​ഷ് ട്ര ​നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​ത്.