മ​​ദ്യ​​ന​​യം: സ​​ർ​​ക്കാ​​ർ പി​​ന്മാ​​റ​​ണം
Monday, March 20, 2017 11:06 AM IST
ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: ബാ​​​​റു​​​​ക​​​​ൾ പൂ​​​​ട്ടി​​​​യി​​​​ട്ടും ടൂ​​​​റി​​​​സം വ​​​​ള​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്ന് തെ​​​​ളി​​​​ഞ്ഞി​​​​രി​​​​ക്കെ മ​​​​ദ്യം ഇ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ടൂ​​​​റി​​​​സം വ​​​​രു​​​​മാ​​​​നം നി​​​​ല​​​​യ്ക്കു​​​​മെ​​​​ന്ന തെ​​​​റ്റാ​​​​യ പ്ര​​​​ച​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യും കോ​​​​ട​​​​തി​​​​വി​​​​ധി​​​​യു​​​​ടെ പ​​​​രി​​​​ധി​​​​യി​​​​ൽ ഫൈ​​​​വ് സ്റ്റാ​​ർ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളും ബി​​​​യ​​​​ർ, വൈ​​​​ൻ പാ​​​​ർ​​​​ല​​​​റു​​​​ക​​​​ളും വ​​​​രി​​​​ല്ലെ​​​​ന്ന നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ലും സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ത്താ​​​​ൻ ഉ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന മ​​​​ദ്യ​​​​വ്യാ​​​​പ​​​​ന​​​​ത്തി​​​​നു സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന നീ​​​​ക്ക​​​​ത്തി​​​​ൽ​​​നി​​​​ന്നു പി​​​ന്മാ​​​റ​​​​ണ​​​​മെ​​​​ന്ന് മ​​​​ദ്യ​​​​നി​​​​രോ​​​​ധ​​​​ന സ​​​​മി​​​​തി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഫാ.​​ ​​വ​​​​ർ​​​​ഗീ​​​​സ് മു​​​​ഴു​​​​ത്തേ​​​​റ്റ്. മ​​​​ദ്യ​​​​നി​​​​രോ​​​​ധ​​​​ന സ​​​​മി​​​​തി​​​​യു​​​​ടെ വൈ​​​​ക്കം താ​​​​ലൂ​​​​ക്ക് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​ഹം.
ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ലെ മ​​​​ദ്യ​​​​വി​​​​ല്പ​​​​ന​​​​ശാ​​​​ല ഉ​​​​ട​​​​ൻ അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ട​​​​ണ​​​​മെ​​​​ന്നും ജ​​​​ന​​​​നി​​​​ബി​​​​ഡ​​​​മാ​​​​യ ആ​​​​ദി​​​​ത്യ​​​​പു​​​​രം പോ​​​​ലു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് മ​​​​ദ്യ​​​​ഷോ​​​​പ്പ് മാ​​​​റ്റി സ്ഥാ​​​​പി​​​​ക്ക​​​​രു​​​​തെ​​​​ന്നും യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പെ​​​​ട്ടു. താ​​​​ലൂ​​​​ക്ക് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​വി. ജ്ഞാ​​​​ന​​​​സു​​​​ന്ദ​​​​രം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.