കെഎസ്‌യു ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
കോ​ട്ട​യം: കെഎസ്‌യു ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും. ഡി​സി​സി ആ​സ്ഥാ​ന​ത്ത് രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ (നാ​ല്), ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ (10), സെ​ക്ര​ട്ട​റി​മാ​ർ (10) എ​ന്നീ 25 അം​ഗ ഭാ​ര​വാ​ഹി​ക​ളെ​യാ​ണു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.
ര​ണ്ട് ജ​ന​റ​ൽ, ഒ​രു വ​നി​ത, എ​സ്‌സി വി​ഭാ​ഗ​ങ്ങ​ളി​ലാ​ണു വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സെ​ക്ര​ട്ട​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ട് വ​നി​ത, ര​ണ്ട് എ​സ്‌സി, ആ​റ് ജ​ന​റ​ൽ എ​ന്നി​ങ്ങ​നെ നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. 695 പേ​ർ​ക്കാ​ണു കോ​ട്ട​യം ജി​ല്ല​യി​ൽ വോ​ട്ട​വ​കാ​ശ​മു​ള്ള​ത്.
10 പ്രാ​ഥ​മി​ക അം​ഗ​ത്വം ന​ല്കു​ന്ന അം​ഗ​ങ്ങ​ൾ​ക്കാ​ണു വോ​ട്ട​വ​കാ​ശ​മു​ള്ള​ത്. 40ൽ ​അ​ധി​കം യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നാ​യി 695 പേ​ർ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​ച്ചേ​രും. വോ​ട്ട​ർ​മാ​രു​ടെ ലി​സ്റ്റ് ഇ​തി​നോ​ട​കം പ്ര​സി​ദ്ധീ​ക​രി​ച്ചു​ക​ഴി​ഞ്ഞു.ക​ഴി​ഞ്ഞ​ത​വ​ണ ജി​ല്ല​യി​ൽ എ, ​ഐ എ​ന്നീ ര​ണ്ടു ഗ്രൂ​പ്പു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണു പാ​ന​ൽ ത​യാ​റാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്.
പ​ത്തം​ഗ ക​മ്മി​റ്റി​യി​ൽ ഏ​ഴ് പേ​ർ എ ​ഗ്രൂ​പ്പി​നും മൂ​ന്നു പേ​ർ വി​ശാ​ല ഐ​ഗ്രൂ​പ്പി​നും ല​ഭി​ച്ചി​രു​ന്നു.ഇ​ത്ത​വ​ണ എ, ​വി​ശാ​ല ഐ ​ഗ്രൂ​പ്പു​ക​ൾ​ക്കു പു​റ​മേ മു​ര​ളി വി​ഭാ​ഗ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചും സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കും.
എ ​ഗ്രൂ​പ്പ് പ്ര​തി​നി​ധി​യാ​യി ജോ​ർ​ജ് പ​യ​സാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി. എ ​ഗ്രൂ​പ്പി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് 21 പേ​ർ നോ​മി​നേ​ഷ​ൻ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.
ഐ ​വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ച​ങ്ങ​നാ​ശേ​രി തെ​ങ്ങ​ണ പെ​രു​ന്പ​ന​ച്ചി തെ​ള്ളി​യി​ൽ അ​ൻ​ഷാ​ദ് തെ​ള്ളി​യി​ലാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. ജോ​സ​ഫ് വാ​ഴ​യ്ക്ക​നാ​ണ് ഐ ​വി​ഭാ​ഗ​ത്തി​നു​വേ​ണ്ടി കെഎസ്‌യു തെ​ര​ഞ്ഞെ​ടു​പ്പി​നു ജി​ല്ല​യി​ൽ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.
കെ. ​മു​ര​ളീ​ധ​ര​ൻ വി​ഭാ​ഗ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി ഡോ​ണ്‍ മാ​ത്യു​വാ​ണു പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കു​ക. ടി. ​വ​സ​ന്ത് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജി​ഷ്ണു ജെ. ​ഗോ​വി​ന്ദ് (സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ മു​ര​ളി​ധ​ര​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രി​ൽ രം​ഗ​ത്തു​ണ്ട്. ഡോ. ​അ​ജീ​ഷ് ബെ​ൻ മാ​ത്യു, ജോ​ബി​ൻ ത​ല​പ്പാ​ടി എ​ന്നി​വ​രാ​ണു മു​ര​ളി ഗ്രൂ​പ്പി​നു​വേ​ണ്ടി നേ​തൃ​ത്വം ന​ല്കു​ന്ന​ത്.
25നു ​തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​പി​സി​സി ആ​സ്ഥാ​ന​ത്താ​ണു വോ​ട്ടെ​ണ്ണ​ൽ.