ല​ഹ​രി വി​രു​ദ്ധ​ത ഇന്ധനമാക്കി "എ​വ​റ​സ്റ്റ്'​ ഓടു​ക​യാ​ണ്... നാ​ടാ​കെ
Monday, March 20, 2017 11:00 AM IST
ച​ങ്ങ​നാ​ശേ​രി: മ​ദ്യ, ല​ഹ​രി വി​പ​ത്തു​ക​ൾ​ക്കെ​തി​രേ ത​ങ്ക​ച്ച​ൻ ഓ​ടു​ക​യാ​ണ് എ​വ​റ​സ്റ്റ് എ​ന്ന പേ​രി​ലു​ള്ള ത​ന്‍റെ ഓ​ട്ടോ​യി​ൽ. ത​ന്‍റെ ഓ​ട്ടോ​യു​ടെ മു​ൻ​ഗ്ലാ​സി​നു മു​ക​ളി​ലാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് കാ​ണ​ത്ത​ക്ക​വി​ധം മ​ദ്യ വി​പ​ത്തി​നെ​ക്കു​റി​ച്ചു​ള്ള സ​ന്ദേ​ശം പ​തി​ച്ചി​രി​ക്കു​ന്ന​ത്. ​ഓ​ർ​മി​ക്കു​ക... മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, പു​ക​യി​ല ഇ​വ നി​ങ്ങ​ളെ​യും ആ​ത്മ​ബ​ന്ധ​ങ്ങ​ളെ​യും സ​മൂ​ഹ​ത്തെ​യും ത​ക​ർ​ക്കും, ഒ​ഴി​വാ​ക്കു​ക​ എ​ന്ന സ​ന്ദേ​ശ​മാ​ണ് ത​ങ്ക​ച്ച​ൻ ത​ന്‍റെ ഓ​ട്ടോ​യി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്.
1976 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് വ​ണ്ടി​പ്പേ​ട്ട സ്വ​ദേ​ശി​യാ​യ കൂ​ലി​പ്പു​ര​ക്ക​ൽ ത​ങ്ക​ച്ച​ൻ ഓ​ട്ടോ​ഡ്രൈ​വ​റാ​യി ന​ഗ​ര​ത്തി​ലെ​ത്തി​യ​ത്. എ​വ​റ​സ്റ്റ് ത​ങ്ക​ച്ച​നെ ഇ​ന്ന് അ​റി​യാ​ത്ത​വ​രാ​യി ന​ഗ​ര​ത്തി​ൽ ആ​രും​ത​ന്നെ​യി​ല്ല. 2000 മു​ത​ൽ 2005 വ​രെ എ​വ​റ​സ്റ്റ് ത​ങ്ക​ച്ച​ൻ ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ 12 വ​ർ​ഷം മു​ന്പു​വ​രെ ചെ​റി​യ​രീ​തി​യി​ൽ മ​ദ്യം ക​ഴി​ച്ചി​രു​ന്നു. മ​ദ്യ​ത്തി​ന്‍റെ ദോ​ഷ​വ​ശ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യാ​ണ് ത​ങ്ക​ച്ച​ൻ മ​ദ്യ​പാ​നം നി​ർ​ത്തി​യ​ത്.
ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ക്കാ​ല​മാ​യാ​ണ് ത​ങ്ക​ച്ച​ൻ ത​ന്‍റെ ഓ​ട്ടോ​യി​ൽ മ​ദ്യ​വി​പ​ത്തി​നെ​തി​രേ കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ത​ന്‍റെ ഓ​ട്ടോ​യി​ൽ ക​യ​റു​ന്ന​വ​രെ ത​ങ്ക​ച്ച​ൻ ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ഓ​ട്ടോ​യി​ലെ ബോ​ർ​ഡ് കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നൊ​പ്പം ല​ഹ​രി​യു​ടെ ദോ​ഷ ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്യു​ക പ​തി​വാ​ണ്. മ​ദ്യ​വി​പ​ത്തി​നെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ രം​ഗ​ത്തും​ ത​ങ്ക​ച്ച​ൻ സ​ജീ​വ​മാ​ണ്.