ബ്ലേ​ഡ്മാ​ഫി​യാ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച കേ​സ്; പ്ര​തി​ക​ൾ ഒ​ളി​വി​ൽ
പാ​ലാ: വാ​ഹ​ന വാ​യ്പ​യു​ടെ കു​ടി​ശി​ക​യും പ​ലി​ശ​യും ചേ​ർ​ത്ത വ​ൻ തു​ക ആ​വ​ശ്യ​പ്പെ​ട്ട് ബ്ലേ​ഡ്മാ​ഫി​യ വീ​ട് ക​യ​റി ആ​ക്ര​മി​ച്ചെന്ന കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​യു​ടെ കൈ ​ഒ​ടി​യു​ക​യും ഭ​ർ​ത്താ​വി​നും മ​ക​നും മ​ർ​ദ​ന​മേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ കു​മ്മ​ണ്ണൂ​രി​ലാ​ണ് സം​ഭ​വം. കു​മ്മ​ണ്ണൂ​ർ വെ​ടി​ക്കു​ന്നേ​ൽ ലേ​ഖാ എ​സ്. നാ​യ​രു​ടെ കൈ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ഒ​ടി​ഞ്ഞ​ത്.
വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ മൂ​വ​ർ​സം​ഘം ലേ​ഖ​യെ ത​ള്ളി താ​ഴെ​യി​ട്ട് കൈ ​ത​ല്ലി​യൊ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഓ​പ്പ​റേ​ഷ​നു​ശേ​ഷം വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വ് സു​ധാ​ക​ര​ൻ​നാ​യ​ർ ത​ട​സം​പി​ടി​ക്കാ​നെ​ത്തി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ​യും സം​ഘം ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രിക്കേ​ൽ​പ്പി​ച്ചു. നാ​ട്ടു​കാ​ർ ലേ​ഖ​യേ​യും സു​ധാ​ക​ര​ൻ​നാ​യ​രേ​യും സു​ധീ​ഷ്കു​മാ​റി​നെ​യും തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം നി​സാ​ര വ​കു​പ്പു പ്ര​കാ​ര​മാ​ണ് കി​ട​ങ്ങൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​തെ​ങ്കി​ലും പാ​ലാ ഡി​വൈ​എ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.