സു​ര​ക്ഷ ശ​ക്ത​മാ​ക്കി
കോ​ട്ട​യം: തി​രു​ന​ക്ക​ര പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ന​ത്ത സു​ര​ക്ഷാ ന​ട​പ​ടി​ക​ളാ​ണു പോ​ലീ​സ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ത്സ​വ​ത്തി​നു വ​രു​ന്ന​വ​രു​ടെ ക്ര​മ​വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നു കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. മ​ഫ്തി പോ​ലീ​സി​നെ​യും നി​യ​മി​ച്ചു. ക്ഷേ​ത്ര​ത്തി​ലേ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല​ല്ലാ​തെ ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. ക്ഷേ​ത്ര​മൈ​താ​ന​ത്തി​ന്‍റെ സ്റ്റേ​ജി​നോ​ട് ചേ​ർ​ന്നു പ്ര​ത്യേ​കം പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കൂ​ട്ടം​തെ​റ്റി വ​രു​ന്ന​വ​രെ​യും ക​ള​ഞ്ഞു​കി​ട്ടു​ന്ന മു​ത​ലു​ക​ളും പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ഏ​ല്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് അ​റി​യി​ച്ചു.