ഫാ. ​ജോ​സ​ഫ് മ​ണി​യ​ങ്ങാ​ട്ടി​ന്‍റെ​യും ഫാ.​തോ​മ​സ് മ​ണി​യ​ങ്ങാ​ട്ടി​ന്‍റെ​യും ച​ര​മ​വാ​ർ​ഷി​ക​ം 27 ന്
മ​ണ​ലു​ങ്ക​ൽ: ഫാ.​ജോ​സ​ഫ് മ​ണി​യ​ങ്ങാ​ട്ടി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും ഫാ. ​തോ​മ​സ് മ​ണി​യ​ങ്ങാ​ട്ടി​ന്‍റെ നാ​ലാം ച​ര​മ​വാ​ർ​ഷി​ക​വും ആ​റാ​മ​ത് ഗു​ഡ്ഷെ​പ്പേ​ർ​ഡ് അ​വാ​ർ​ഡ്ദാ​ന​വും 27 ന് ​ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് മ​ണ​ലു​ങ്ക​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ അ​നു​സ്മ​ര​ണ​ശു​ശ്രൂ​ഷ​യും സ​മൂ​ഹ​ബ​ലി​യും. പാ​ലാ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഉ​ച്ച​യ്ക്ക് 12 ന് ​മ​ണി​യ​ങ്ങാ​ട്ട് ത​റ​വാ​ട് ഭ​വ​ന​ത്തി​ൽ അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​വും അ​വാ​ർ​ഡ് ദാ​ന​വും ന​ട​ക്കും. ഫാ. ​ജോ​സ​ഫ് മ​ണി​യ​ങ്ങാ​ട്ടി​ന്‍റെ​യും ഫാ. ​തോ​മ​സ് മ​ണി​യ​ങ്ങാ​ട്ടി​ന്‍റെ​യും സ്മ​ര​ണാ​ർ​ഥം മ​ണി​യ​ങ്ങാ​ട്ട് ഫാ​മി​ലി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഗു​ഡ് ഷെ​പ്പേ​ർ​ഡ് അ​വാ​ർ​ഡ് മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ ആ​കാ​ശ​പ്പ​റ​വ​ക​ളു​ടെ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് കു​റ്റി​ക്ക​ലി​ന് സ​മ്മാ​നി​ക്കും. ഫാ.​ജോ​സ​ഫ് മ​ണി​യ​ങ്ങാ​ട്ട് സ്വാ​ഗ​തം പ​റ​യും. ഫാ.​ആ​ന്‍റ​ണി മ​ണി​യ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ണ​ലു​ങ്ക​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ.​ജേ​ക്ക​ബ് പൊ​ട്ട​ക്കു​ള​ത്ത് പ്ര​സം​ഗി​ക്കും. മ​ണി​യ​ങ്ങാ​ട്ട് കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് പി.​എം. മാ​ത്യു മ​ണി​യ​ങ്ങാ​ട്ട് കൃ​ത​ജ്ഞ​ത പ​റ​യും.
സ​മൂ​ഹം ഉ​പേ​ക്ഷി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി സം​ര​ക്ഷി​ക്കു​ന്ന​തി​ന് എം​സി​ബി​എ​സ് സ​ഭാം​ഗ​മാ​യ ഫാ.​ജോ​ർ​ജ് കു​റ്റി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​കാ​ശ​പ്പ​റ​വ​ക​ളു​ടെ പ്ര​സ്ഥാ​നം തു​ട​ങ്ങി​യി​ട്ട് 25 വ​ർ​ഷം ക​ഴി​യു​ന്നു. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 120 സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.