ചി​റ​ക്ക​ട​വ് താ​മ​ര​ക്കു​ന്ന് ഇ​ട​വ​കയുടെ മാ​തൃ​ക പ്ര​ശം​സ​നീ​യം: മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ
ചി​റ​ക്ക​ട​വ്: ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ര​ണ്ടു ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ ചി​റ​ക്ക​ട​വ് താ​മ​ര​ക്കു​ന്ന് സെ​ന്‍റ് ഇ​ഫ്രേം​സ് ഇ​ട​വ​ക​ജ​ന​ങ്ങ​ളു​ടെ മാ​തൃ​ക പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ. ഇ​ട​വ​ക​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച വൈ​ദി​ക​മ​ന്ദി​ര​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും ഭ​വ​ന​ര​ഹി​ത​ർ​ക്കു​ള്ള പ്ര​മാ​ണ​ദാ​ന​വും നി​ർ​വ​ഹി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ.
ര​ണ്ടു വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ക​യും അ​ഞ്ചു​പേ​ർ​ക്ക് വീ​ടു​ക​ൾ​ക്കു​ള്ള സ്ഥ​ലം ന​ൽ​കു​ക​യും ഇ​വി​ടേ​ക്കു​ള്ള വ​ഴി സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യും ചെ​യ്ത ജോ​യി​സ് ഇ​ളം​തോ​ട്ടം, അ​പ്പി​യ​ച്ച​ൻ​ ക​ടി​യ​ക്കു​ഴി, ച​ന്ദ്ര​ൻ​പി​ള്ള തെ​ക്കേ​ത്ത് എ​ന്നി​വ​രു​ടെ മാ​തൃ​ക ക​രു​ണ​യു​ടെ ഉ​ത്ത​മോ​ദാ​ഹ​ര​ണ​മാ​ണ്. ഭ​വ​ന സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യി യ​ത്നി​ച്ച വി​കാ​രി ഫാ. ​ജോ​സ് മം​ഗ​ലം, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മാ​ത്യു അ​ത്താ​ഴ​പ്പാ​ടം സി​എം​എ​ഫ് എ​ന്നി​വ​രെ​യും ഇ​ട​വ​ക​ജ​ന​ത്തെ​യും ഒ​രു വീ​ടി​നു മു​ഴു​വ​ൻ പ​ണം മു​ട​ക്കി​യ എം.​ഡി. തോ​മ​സ് മ​ണ്ണം​പ്ലാ​ക്ക​ലി​നെ​യും മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ അ​ഭി​ന​ന്ദി​ച്ചു.
ജാ​തി​മ​ത, വ​ർ​ണ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രെ​യും സ്നേ​ഹി​ക്കു​വാ​ൻ ക്രൈ​സ്ത​വ​ർ​ക്കു ക​ഴി​യ​ണ​മെ​ന്ന് വൈ​ദി​ക​മ​ന്ദി​ര​ത്തി​ന്‍റെ അ​നാ​ച്ഛാ​ദ​നം നി​ർ​വ​ഹി​ച്ച് രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ ആ​നു​കാ​ലി​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്രാ​ർ​ഥ​ന​യ്ക്കും സ​ഹ​ന​ത്തി​നും സേ​വ​ന​ത്തി​നും ക്രൈ​സ്ത​വ​ർ കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
വി​വാ​ഹ​ത്തി​ന്‍റെ ര​ജ​ത, സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ദ​ന്പ​തി​ക​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. വി​കാ​രി​ജ​ന​റാ​ൾ​മാ​രാ​യ ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ, റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി, ഇ​ട​വ​ക​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച മു​ൻ വി​കാ​രി​മാ​ർ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
ചാ​ക്ക​പ്പ​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ, മി​നി സ​ണ്ണി മ​ണ്ണം​പ്ലാ​ക്ക​ൽ, ജോ​സു​കു​ട്ടി വ​ള്ളി​ക്കാ​ട്ടി​ൽ, രാ​ജു പ​രി​പ്പീ​റ്റ​ത്തോ​ട്ട്, ജ​യിം​സു​കു​ട്ടി മ​ണ്ണം​പ്ലാ​ക്ക​ൽ, ടോ​മി പാ​ല​മു​റി, ഷാ​ജി വ​ട​ക്കേ​ട​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.