നഗരത്തിൽ ഇ​ന്നു ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Monday, March 20, 2017 11:00 AM IST
കോ​ട്ട​യം: തി​രു​ന​ക്ക​ര പ​ക​ൽപ്പൂര​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. രാ​വി​ലെ 11 മു​ത​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. തെ​ക്കോ​ട്ട് പോ​കേ​ണ്ട ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഏ​റ്റു​മാ​നൂ​ർ-​മ​ണ​ർ​കാ​ട്-​ത​ല​പ്പാ​ടി-​ച​ങ്ങ​നാ​ശേ​രി വ​ഴി പോ​ക​ണം.
ഏ​റ്റു​മാ​നൂ​രി​നും നാ​ഗ​ന്പ​ട​ത്തി​നു​മി​ട​യി​ൽ​നി​ന്നും വ​രു​ന്ന ഭാ​ര​വ​ണ്ടി​ക​ൾ എ​സ്എ​ച്ച് മൗ​ണ്ട് വ​ട്ട​മൂ​ട്പാ​ലം-​ഇ​റ​ഞ്ഞാ​ൽ-​ക​ഞ്ഞി​ക്കു​ഴി-​ക​ടു​വാ​ക്കു​ളം-​ച​ങ്ങ​നാ​ശേ​രി വ​ഴി പോ​ക​ണം. വ​ട​ക്കോ​ട്ട് വാ​ഹ​ന​ങ്ങ​ൾ ചി​ങ്ങ​വ​നം, ക​ടു​വാ​ക്കു​ളം, ക​ഞ്ഞി​ക്കു​ഴി, വ​ട്ട​മൂ​ട് പാ​ലം, എ​സ്എ​ച്ച് മൗ​ണ്ട് വ​ഴി​യും പോ​ക​ണം. ചി​ങ്ങ​വ​ന​ത്തി​നും കോ​ടി​മ​ത​യ്ക്കു​മി​ട​യി​ൽ​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കോ​ടി​മ​ത​യി​ൽ​നി​ന്നും മ​ണി​പ്പു​ഴ, ഈ​ര​യി​ൽ​ക​ട​വ്, ലോ​ഗോ​സ് ജം​ഗ്ഷ​ൻ വ​ഴി നാ​ഗ​ന്പ​ട​ത്തേ​ക്ക് പോ​ക​ണം. സ​ർ​വീ​സ് ബ​സു​ക​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ തി​രു​ന​ക്ക​ര സ്റ്റാ​ൻ​ഡി​ൽ നി​ന്നു​ള്ള ബ​സ് സ​ർ​വീ​സ് നി​ർ​ത്ത​ണം. തു​ട​ർ​ന്നു​ള്ള സ​ർ​വീ​സു​ക​ൾ നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും ആ​രം​ഭി​ക്ക​ണം.
കെ​കെ റോ​ഡി​ലും ശാ​സ്ത്രി റോ​ഡി​ലും എം​സി റോ​ഡി​ലും ടൗ​ണി​ലും വാ​ഹ​ന​പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ചു. കെ​കെ റോ​ഡി​ൽ​നി​ന്നും വ​രു​ന്ന സ​ർ​വീ​സ് ബ​സു​ക​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ക​ള​ക്ട​റേ​റ്റ് ജം​ഗ്ഷ​നി​ൽ​നി​ന്നും തി​രി​ഞ്ഞു ലോ​ഗോ​സ് ജം​ഗ്ഷ​ൻ, കു​ര്യ​ൻ ഉ​തു​പ്പ് റോ​ഡ് വ​ഴി നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്ത​ണം. തി​രി​കെ ബേ​ക്ക​ർ ജം​ഗ്ഷ​ൻ, ശാ​സ്ത്രി റോ​ഡ് വ​ഴി പോ​ക​ണം. കാ​രാ​പ്പു​ഴ, തി​രു​വാ​തു​ക്ക​ൽ, തി​രു​വാ​ർ​പ്പ് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ നാ​ഗ​ന്പ​ടം ബ​സ്സ്റ്റാ​ൻ​ഡി​ൽ​നി​ന്നും ആ​രം​ഭി​ച്ച് ബേ​ക്ക​ർ ജം​ഗ്ഷ​ൻ, ചാ​ലു​കു​ന്ന്, അ​റു​ത്തൂ​ട്ടി, കു​രി​ശു​പ​ള്ളി വ​ഴി പോ​ക​ണം. ഈ ​ഭാ​ഗ​ത്തു​നി​ന്നും ന​ഗ​ര​ത്തി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പു​ത്ത​ന​ങ്ങാ​ടി, ഉ​പ്പൂ​ട്ടി​ക​വ​ല, ബേ​ക്ക​ർ ജം​ഗ്ഷ​ൻ വ​ഴി നാ​ഗ​ന്പ​ടം സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​ക​ണം.
ചി​ൽ​ഡ്ര​ൻ​സ് ലൈ​ബ്ര​റി ഭാ​ഗ​ത്തു​നി​ന്നും ന​ഗ​ര​ത്തി​ലേ​ക്ക് വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ ലൈ​ബ്ര​റി ഭാ​ഗ​ത്തു നി​ന്നും പ​ടി​ഞ്ഞാ​റോ​ട്ട് തി​രി​ഞ്ഞു കു​രി​ശു​പ​ള്ളി, ഉ​പ്പൂ​ട്ടി, ചാ​ലു​കു​ന്ന്, ബേ​ക്ക​ർ ജം​ഗ്ഷ​ൻ, ശാ​സ്ത്രി റോ​ഡ് വ​ഴി പോ​ക​ണം.