കു​റ​വി​ല​ങ്ങാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ഒ​രു​കോ​ടി രൂ​പ​യു​ടെ വി​ക​സ​നം ‌
Monday, March 20, 2017 9:42 AM IST
കു​റ​വി​ല​ങ്ങാ​ട്: ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വി​പു​ല​മാ​യ ചി​കി​ത്സാ സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​ന്ന നി​ല​യി​ൽ കെ​ട്ടി​ട സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ൽ നി​ന്ന് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.
പൊ​തു​മ​രാ​മ​ത്ത് ത​യാ​റാ​ക്കി ന​ൽ​കി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്‌​ളോ​ക്ക് നി​ർ​മാ​ണ​മാ​ണ് ആ​ദ്യ​ഘ​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. രോ​ഗി​ക​ൾ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നും കാ​ത്തി​രി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​ത്യേ​ക മു​റി​സൗ​ക​ര്യം നി​ർ​മി​ക്കും. ഓ​ഫീ​സ്, കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ, ഡോ​ക്ട​ർ​മാ​രു​ടെ മു​റി​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി 290 സ്ക്വ​യ​ർ​മീ​റ്റ​റി​ലു​ള്ള കെ​ട്ടി​ട​സ​മു​ച്ച​യ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മി​ക്കു​ക. നി​ല​വി​ലു​ള്ള ആ​ശു​പ​ത്രി കെ​ട്ടി​ട സ​മു​ച്ച​യം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നും ന​വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ബ്‌​ളോ​ക്ക് പ​ഞ്ചാ​യ​ത്തും ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യും ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് 25 ല​ക്ഷം രൂ​പ​യു​ടെ എം​എ​ൽ​എ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് സ​ർ​ക്കാ​ർ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.
താ​ലൂ​ക്ക് ആ​ശു​പ​ത്രി നി​ല​വാ​ര​ത്തി​ലേ​ക്ക് കു​റ​വി​ല​ങ്ങാ​ട് ഗ​വ. ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​റ്റി​യെ​ടു​ക്കാ​ൻ പു​തി​യ കെ​ട്ടി​ട​സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​ന് കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി കെ.​കെ. ഷൈ​ല​ജ​യ്ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​താ​യും മോ​ൻ​സ് ജോ​സ​ഫ് അ​റി​യി​ച്ചു.
പത്തു കോ​ടി രൂ​പ​യു​ടെ പ്രൊ​പ്പോ​സ​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ആ​വ​ശ്യ​മാ​യ ത​സ്തി​ക​ക​ളും സ​ർ​ക്കാ​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ല​ഭി​ക്കു​ന്ന​തി​ലൂ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ള്ള സേ​വ​നം കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. ‌