ഡി​വൈ​എ​ഫ്ഐ ഓ​ഫീ​സ് മാ​ർ​ച്ച് ഇ​ന്ന്‌
പാ​ലാ: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സ്ത്രീ​പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രേ ജ​ന​മ​ന​സാ​ക്ഷി ഉ​ണ​ർ​ത്താ​നും പാലാ നഗരസഭാധ്യക്ഷ ലീ​നാ സ​ണ്ണി​യെ നവമാധ്യമം വഴി അ​പ​മാ​നി​ച്ച മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ബി​നു പു​ളി​ക്ക​ക​ണ്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ഫ്ര​ണ്ട്-​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ പ​ത്തി​ന് പാ​ലാ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തും. യൂ​ത്ത് ഫ്ര​ണ്ട്-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ഉ​രു​ളി​കു​ന്നം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​യ്ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.‌