സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി‌
കു​റ​വി​ല​ങ്ങാ​ട്: മ​ണ്ണ​യ്ക്ക​നാ​ട് സാ​ന്താ​ക്രൂ​സ് എ​ൽ​പി സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​നു​ള​ള സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. മ​ണ്ണ​യ്ക്ക​നാ​ട് ഹോ​ളി​ക്രോ​സ് പ​ള​ളി വി​കാ​രി ഫാ. ​ജോ​ർ​ജ് പീ​ടി​ക​പ്പ​റ​ന്പ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷ​മാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.
ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കു​ട്ടി​ച്ച​ൻ ജെ. ​നി​ധീ​രി പ്ര​ധാ​ന ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ സ​ദാ​ന​ന്ദ ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തം​ഗം ഷൈ​ജു പാ​വു​ത്തി​യേ​ൽ, വി.​എം. ജോ​സ​ഫ് വ​ട്ട​ത്തോ​ട്ടം, ജോ​ജോ ആ​ളോ​ത്ത്, ജി​ൻ​സ​ണ്‍ ചെ​റു​മ​ല, റോ​ജി​ൻ ചെ​റു​മ​ല, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജാ​സ്മി​ൻ, ഇ​ട​വ​ക സെ​ക്ര​ട്ട​റി ഷാ​ജു സെ​ബാ​സ്റ്റ്യ​ൻ, എ.​ജെ. സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.