അ​റ​സ്റ്റു ചെ​യ്യ​ണം‌
Monday, March 20, 2017 9:40 AM IST
പാ​ലാ: ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ബി​ജെ​പി കൗ​ണ്‍​സി​ല​ർ ബി​നു പു​ളി​ക്ക​ക​ണ്ട​ത്തി​നെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പാ​ലാ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ ദു​ർ​ബ​ല​വ​കു​പ്പ് ചു​മ​ത്തി പ്ര​തി​യെ സം​ര​ക്ഷി​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി​യി​ൽ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജോ​യി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌