ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​സ്തം​ഭ​ന​മെ​ന്നു യു​ഡി​എ​ഫ്
Monday, March 20, 2017 9:40 AM IST
ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​സം​വി​ധാ​നം നി​ല​ച്ച മ​ട്ടാ​ണെ​ന്നും ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ത​ത്​സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പ​ൽ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പി.​സി. ജോ​ർ​ജ് എം​എ​ൽ​എ സി​പി​എം നേ​തൃ​ത്വ​ത്തി​ന് ഇ​തു​സം​ബ​ന്ധ​മാ​യി ന​ൽ​കി​യ ക​ത്തും സി​പി​എം ത​ന്നെ ഉ​യ​ർ​ത്തു​ന്ന അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളും ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണെ​ന്നും ലീ​ഗ് ഹൗ​സി​ൽ ചേ​ർ​ന്ന യു​ഡി​എ​ഫ് യോ​ഗം വി​ല​യി​രു​ത്തി. യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ല​ത്തീ​ഫ് വെ​ള്ളൂ​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌
ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ ഭ​ര​ണ​ക​ക്ഷി ത​ന്നെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​ന്നി​രി​ക്കു​ന്ന ആ​രോ​പ​ണം വ​ള​രെ ഗൗ​ര​വ​ത്തി​ലു​ള്ള​താ​ണ്. ഈ ​വ​ർ​ഷ​ത്തെ പ്രോ​ജ​ക്റ്റ് രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ആ​രോ​ഗ്യ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യോ​ഗ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു ന​വീ​ക​ര​ണ​ത്തി​ന്‍റെ നി​ർ​ദേ​ശം വ​ച്ച​പ്പോ​ൾ ത​ന്നെ യു​ഡി​എ​ഫ് അം​ഗം ഇ​തി​നെ എ​തി​ർ​ക്കു​ക​യും രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്ന​താ​ണ്. 15 ല​ക്ഷ​ത്തി​ന്‍റെ ഇ-​ടെ​ൻ​ഡ​ർ ഒ​ഴി​വാ​ക്കാ​ൻ ഇ​തി​നെ അ​ഞ്ചു ല​ക്ഷ​ത്തി​ന്‍റെ മൂ​ന്ന് വ​ർ​ക്കു​ക​ളാ​ക്കി​ത്തി​രി​ച്ച് സ്വ​ന്ത​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടാ​നു​ള്ള പ​ദ്ധ​തി​യാ​ണ് ചെ​യ​ർ​മാ​നും ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ച്ച​തെ​ന്നു യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്നു.
ലോ​ക​ബാ​ങ്ക് പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ന​ഗ​ര​സ​ഭ​ക​ൾ​ക്കും ന​ൽ​കി​യ ര​ണ്ടു കോ​ടി രൂ​പ മ​റ്റു പ​ല​യി​ട​ങ്ങ​ളി​ലും സു​താ​ര്യ​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ തു​ട​ക്കം കു​റി​ക്കു​ക​യും പൂ​ർ​ത്തീ​ക​ര​ണ​ഘ​ട്ട​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ഈ​രാ​റ്റു​പേ​ട്ട​യി​ൽ ഈ ​വ​ർ​ക്ക് തു​ട​ങ്ങി​യി​ട്ട് പോ​ലു​മി​ല്ല. ഇ-​ടെ​ൻ​ഡ​ർ ഒ​ഴി​വാ​ക്കി 1.20 കോ​ടി രൂ​പ​യ്ക്ക് ഗ​വ. ഏ​ജ​ൻ​സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യി ഏ​ൽ​പ്പി​ച്ച​തി​നു പി​ന്നി​ലും നി​ക്ഷി​പ്ത താ​ത്പ​ര്യ​ങ്ങ​ളു​ണ്ട്. ഇ​തേ മാ​തൃ​ക​യി​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന്‍റെ ന​വീ​ക​ര​ണ​വും ഈ ​ഏ​ജ​ൻ​സി​യെ ഏ​ൽ​പി​ക്കാ​ൻ ചെ​യ​ർ​മാ​നും കൂ​ട്ട​രും ശ്ര​മി​ച്ചെ​ങ്കി​ലും സി​പി​എം ഉ​ൾ​പ്പ​ടെ കൗ​ണ്‍​സി​ലം​ഗ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ഇ​തി​നെ എ​തി​ർ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പി​ൻ​മാ​റേ​ണ്ടി​വ​ന്നതാ യും യുഡിഎഫ് ആരോപിച്ചു.