അ​പ​ക​ട സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Monday, March 20, 2017 9:38 AM IST
ത​മ്പ​ല​ക്കാ​ട്: കാ​ഞ്ഞി​ര​പ്പ​ള്ളി-​എ​ലി​ക്കു​ളം റോ​ഡി​ൽ അ​പ​ക​ട സൂ​ച​ന ബോ​ർ​ഡു​ക​ളി​ല്ലെ​ന്ന് പ​രാ​തി. ക​പ്പാ​ട്-​പൊ​ൻ​കു​ന്നം റോ​ഡും കാ​ഞ്ഞി​ര​പ്പ​ള്ളി-​എ​ലി​ക്കു​ളം റോ​ഡും സം​ഗ​മി​ക്കു​ന്ന ഷാ​പ്പു​ക​വ​ല​യി​ലാ​ണ് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്. ക​പ്പാ​ട് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും പൊ​ൻ​കു​ന്ന​ത്തു നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ക​യ​റ്റ​ത്ത് നി​ന്നാ​ണ് പ്ര​ധാ​ന റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തി​യ​തി​ന് ശേ​ഷം വേ​ഗ​ത നി​യ​ന്ത്ര​ണ ബോ​ർ​ഡു​ക​ളും അ​പ​ക​ട സൂ​ച​നാ ബോ​ർ​ഡു​ക​ളും ഈ ​റോ​ഡി​ൽ സ്ഥാ​പി​ച്ചി​ട്ടി​ല്ല.
നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന ഈ ​റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണം മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​താ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​മി​ത വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പോ​ക്ക​റ്റ് റോ​ഡി​ൽ നി​ന്ന് പ്ര​ധാ​ന റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ കാ​ണാ​ൻ ക​ഴി​യാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണം. ഇ​വി​ടെ അ​പ​ക​ട സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചാ​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ആ​റു​മാ​സ​ത്തി​നി​ടെ ആ​റ് അ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​നാ​ൽ​ക്ക​വ​ല​യി​ൽ സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.