എ.​എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ മ​ണി​മ​ല സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്
മ​ണി​മ​ല: മ​ണി​മ​ല സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി കോ​ണ്‍​ഗ്ര​സി​ലെ എ.​എ​ന്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് തോ​മ​സി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
11 അം​ഗ​ഭ​ര​ണ​സ​മി​തി​യി​ല്‍ കോ​ണ്‍​ഗ്ര​സ് ആ​റ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. മു​ഴു​വ​ന്‍ ഭ​ര​ണ​സ​മി​തി​അം​ഗ​ങ്ങ​ളും യു​ഡി​എ​ഫ് ആ​യ സ​മി​തി​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​യ്‌​മോ​ന്‍ സേ​വ്യ​റാ​യി​രു​ന്നു ആ​ദ്യ ടേ​മി​ല്‍ പ്ര​സി​ഡ​ന്‍റ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി നേ​തൃ​ത്വം ഇ​ട​പെ​ട്ടാ​ണ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​നെ ത​ല്‍​സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യ​ത്. ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന മ​നോ​ജ് തോ​മ​സി​നെ​തി​രേ കോ​ണ്‍​ഗ്ര​സി​ലെ ത​ന്നെ എ.​എ​ന്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ മ​ത്സ​രി​ക്കു​ക​യും മ​നോ​ജ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളും ഒ​രു കേ​ര​ള കോ​ണ്‍​ഗ്ര​സ് അം​ഗ​വും എ.​എ​ന്‍. ഗോ​പാ​ല​കൃ​ഷ്ണ​ന് വോ​ട്ടു ചെ​യ്യു​ക​യു​മാ​യി​രു​ന്നു.
കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ നാ​ല് അം​ഗ​ങ്ങ​ളു​ടെ​യും സ്വ​ന്തം വോ​ട്ടും മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​യാ​യ മ​നോ​ജി​ന് ല​ഭി​ച്ച​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ വി​പ്പ് അം​ഗ​ങ്ങ​ള്‍ പാ​ലി​ച്ച​പ്പോ​ള്‍ ഒ​രം​ഗം വി​പ്പ് ലം​ഘി​ച്ച് വോ​ട്ട് ചെ​യ്തു. വി​പ്പ് ലം​ഘി​ച്ച് വോ​ട്ട് ചെ​യ്ത കേ​ര​ള കോ​ണ്‍​ഗ്ര​സ് അം​ഗം ജെ​യ്‌​മോ​ന്‍ സേ​വ്യ​റെ പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ജോ​സ​ഫ് കു​റു​പ്പ​ന്‍​പ​റ​മ്പി​ല്‍ അ​റി​യി​ച്ചു.