Jeevithavijayam
10/28/2016
    
അവരുടെ മുൻപിൽ വിലപ്പെട്ടവ
ആഫ്രിക്കയിൽനിന്ന് ഒരു ആകാശകന്യകയുടെ കഥ:<യൃ><യൃ>ആഫ്രിക്കയുടെ പശ്ചിമതീരത്തുള്ള ഒരു ഗോത്രം. ആ ഗോത്രക്കാരുടെ പ്രധാന വരുമാനമാർഗം അവരുടെ പശുക്കളായിരുന്നു.<യൃ><യൃ>നല്ല കൊഴുത്തുതടിച്ച പശുക്കളായിരുന്നു അവരുടേത്. അതുകൊണ്ട് പാലിനൊരിക്കലും അവർക്കു ക്ഷാമമുണ്ടായിരുന്നില്ല.<യൃ><യൃ>എന്നാൽ പെട്ടെന്നൊരു ദിവസം മുതൽ പശുക്കളുടെ പാലിന്റെ അളവു വളരെ കുറഞ്ഞു. അതിന്റെ കാരണമെന്തെന്ന് ആർക്കും മനസിലാക്കാൻ സാധിച്ചില്ല.<യൃ><യൃ>പശുക്കളെ മേയിച്ചിരുന്ന ചെറുപ്പക്കാരിലൊരാൾ പാലിന്റെ കാര്യത്തിലുള്ള ഈ മറിമായത്തിന്റെ കാരണം കണ്ടുപിടിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് അയാൾ രാത്രിയിൽ പശുക്കൾക്കു കാവലിരിക്കാൻ തുടങ്ങിയത്.<യൃ><യൃ>കാവലിരുന്ന ആദ്യരാത്രിയിൽത്തന്നെ അയാളൊരു കാഴ്ച കണ്ടു. അർധരാത്രി കഴിഞ്ഞസമയം . നിലാവെളിച്ചത്തിൽ ആകാശത്തിൽനിന്ന് അതീവസുന്ദരിയായ ഒരു യുവതി ഇറങ്ങിവരുന്നു. വലിയ ഒരു കുടവുമായിട്ടാണ് അവളുടെ വരവ്.<യൃ><യൃ>ആകാശത്തിൽനിന്നു താഴെ ഇറങ്ങിയ ആ യുവതി അതിവേഗം പശുക്കളെ കറന്നു കുടം നിറയെ പാലുമായി ആകാശത്തേക്കു പറന്നുയർന്നു! <യൃ><യൃ>ഈ കാഴ്ച കണ്ട ചെറുപ്പക്കാരനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.<യൃ><യൃ>അടുത്തദിവസവും രാത്രിയിൽ അയാൾ കാവലിരുന്നു. ഇത്തവണ വലിയൊരു വലയുമായിട്ടാണ് അയാൾ കാവലിരുന്നത്. അർധരാത്രി കഴിഞ്ഞപ്പോൾ തലേദിവസം വന്ന അതേയുവതി ആകാശത്തുനിന്നു പറന്നിറങ്ങി.<യൃ><യൃ>ആകാശകന്യക അതിവേഗം പശുക്കളെ കറന്നു പാലു ശേഖരിച്ചുകൊണ്ടിരുന്നപ്പോൾ യുവാവ് തന്റെ കൈവശമുണ്ടായിരുന്ന വലയെറിഞ്ഞ് ആകാശകന്യകയെ തടവിലാക്കി. <യൃ><യൃ>‘‘എന്നെ ദയവുചെയ്തു വിട്ടയയ്ക്കൂ,’’ ആകാശകന്യക അയാളോടു യാചിച്ചു.<യൃ><യൃ>പക്ഷേ, ആ സുന്ദരിയെ അത്രവേഗം വിട്ടയയ്ക്കാൻ അയാൾക്കു ഭാവമില്ലായിരുന്നു. ‘‘ആരാണു നിങ്ങൾ?’’ അയാൾ ചോദിച്ചു. അപ്പോൾ സുന്ദരി പറഞ്ഞു: ‘‘ആകാശകന്യകയാണു ഞാൻ. എന്റെ ഗ്രോതത്തിൽപ്പെട്ടവരോടൊപ്പം ആകാശത്തിലാണു ഞാൻ വസിക്കുന്നത്. ഞങ്ങൾക്കു പാലിനു ക്ഷാമം നേരിട്ടതുകൊണ്ടാണ് നിങ്ങളുടെ പശുക്കളിൽനിന്നു പാലു ശേഖരിക്കാൻ വന്നത്. എന്നെ വിട്ടയയ്ക്കുകയാണെങ്കിൽ നിങ്ങൾ ആവശ്യപ്പെടുന്നതെന്തും ഞാൻ ചെയ്യാം.’’<യൃ><യൃ>ഉടനേ യുവാവ് പറഞ്ഞു: ‘‘എന്നെ വിവാഹം ചെയ്തുകൊളളാമെന്നു വാക്കു തരികയാണെങ്കിൽ നിങ്ങളെ ഞാൻ തൽക്കാലം വിട്ടയയ്ക്കാം.’’<യൃ><യൃ>ഈ നിർദേശം ആകാശകന്യകയ്ക്കു സ്വീകാര്യമായിരുന്നു. അതിനാൽ യുവാവ് ആകാശകന്യകയെ വിട്ടയച്ചു. അതിവേഗം അവൾ ആകാശത്തേക്കു പറന്നകന്നു.<യൃ><യൃ>അധികം താമസിയാതെ ആകാശകന്യക യുവാവിനെത്തേടി മടങ്ങിയെത്തി. അവൾ തനിയെയാണു വന്നതെങ്കിലും കൈയിൽ വലിയൊരു പെട്ടിയുണ്ടായിരുന്നു. യുവാവിനെ കണ്ടപാടെ അവൾ പറഞ്ഞു: ‘‘നമുക്ക് ഉടനേ വിവാഹം കഴിക്കാം. എന്നാൽ, എന്റെ ഈ പെട്ടി ഒരിക്കലും നിങ്ങൾ തുറന്നു നോക്കുകയില്ലെന്ന് എനിക്കുറപ്പു തരണം.’’<യൃ><യൃ>യുവാവ് ആ നിർദേശം സ്വീകരിച്ച് അവൾക്ക് വാക്കുകൊടുത്തു. അതിനുശേഷം അവർ ആഘോഷപൂർവം വിവാഹിതരായി. വിവാഹത്തിനുശേഷം അവർ കുറെക്കാലം സന്തോഷത്തോടെ ജീവിച്ചു. ഇതിനിടയിൽ ആ പെട്ടിയിലെന്താണുള്ളതെന്നറിയുവാൻ അയാൾക്ക് അതിയായ മോഹം തോന്നി. ഒരുദിവസം ഭാര്യ വീട്ടിലില്ലായിരുന്ന സമയത്ത് അയാൾ പെട്ടി തുറന്നു.<യൃ><യൃ>പക്ഷേ, ആ പെട്ടിയിൽ ഒന്നും കാണാൻ അയാൾക്കു സാധിച്ചില്ല. അയാളെ സംബന്ധിച്ചിടത്തോളം ശൂന്യമായിരുന്നു ആ പെട്ടി. ഭാര്യ മടങ്ങിയെത്തിയപ്പോൾ അയാൾ താൻ പെട്ടിതുറന്ന കാര്യം പറഞ്ഞു. അപ്പോൾ അവൾ ചോദിച്ചു: ‘‘ആ പെട്ടിയിൽ നിങ്ങൾ എന്താണ് കണ്ടത്?’’<യൃ><യൃ>അയാൾ പറഞ്ഞു: ‘‘ശൂന്യമായ പെട്ടി. അതിൽ ഞാനൊന്നും കണ്ടില്ല.’’ ഉടനേ കണ്ണുനീരോടെ അവൾ പറഞ്ഞു: ‘‘എന്റെ പെട്ടി ശൂന്യമായിരുന്നില്ല. അതിലുണ്ടായിരുന്നത് എന്റെ ആകാശഭവനത്തിലെ വായുവും വെളിച്ചവുമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലപ്പെട്ടവയായിരുന്നു അവ. നിങ്ങൾക്കതു കാണാൻ സാധിച്ചില്ല.’’<യൃ><യൃ>അല്പനേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു: ‘‘ഞാൻ നിങ്ങളെ വിട്ടുപിരിഞ്ഞ് എന്റെ ആകാശഭവനത്തിലേക്കു മടങ്ങുകയാണ്. കാരണം, എനിക്ക് ഏറ്റവും വിലപ്പെട്ടവ നിങ്ങൾക്കു ശൂന്യതയാണ്. അങ്ങനെയുള്ള നിങ്ങളോടൊത്ത് എനിക്കെങ്ങനെയാണു ജീവിക്കാൻ സാധിക്കുക?’’<യൃ><യൃ>ഈ കഥ തൽക്കാലം നമുക്കിവിടെ നിർത്താം. എന്നിട്ടു നമുക്ക് നമ്മിലേക്കുതന്നെ തിരിയാം. നമുക്ക് ഏറെ വിലപ്പെട്ടവയാണെന്നു തോന്നുന്ന ഒട്ടേറെ കാര്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാകാം. എന്നാൽ, മറ്റു പലർക്കും അവ വിലപ്പെട്ടവയാണെന്നു തോന്നുമോ? അതുപോലെ, മറ്റുള്ളവരുടെ ജീവിതത്തിൽ അവർ ഏറെ വിലപ്പെട്ടതായി കാണുന്ന കാര്യങ്ങൾ നമുക്കങ്ങനെ കാണാൻ സാധിക്കുമോ?<യൃ><യൃ>നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ വിലപ്പെട്ടവയാണെന്നു നാം പൊതുവെ അംഗീകരിക്കുന്ന കാര്യങ്ങൾ കണ്ടേക്കാം. ഉദാഹരണമായി നമ്മുടെ ദൈവവിശ്വാസവും മതജീവിതവും രാജ്യസ്നേഹവുമൊക്കെ അതിൽപ്പെടുത്താം. എന്നാൽ, പലപ്പോഴും വിലപ്പെട്ടവയായി കരുതുന്ന വികാരവിചാരങ്ങളും ആശയങ്ങളുമൊക്കെ മറ്റുള്ളവർ വിലപ്പെട്ടവയാണെന്നു കരുതുമോ?<യൃ><യൃ>മുകളിൽ കൊടുത്തിരിക്കുന്ന ആഫ്രിക്കൻ കഥയിലെ യുവാവിന് ആകാശകന്യക വിലപ്പെട്ടവയാണെന്നു കരുതിയ കാര്യങ്ങൾ കാണാനോ മനസിലാക്കാനോ സാധിച്ചില്ല. അവരുടെ വിവാഹബന്ധം അവസാനിക്കുന്നതിന് അത് ഇടയാക്കുകയും ചെയ്തു. നമ്മുടെ ജീവിതബന്ധങ്ങളിൽ പലപ്പോഴും അപസ്വരങ്ങൾ ഉണ്ടാകുന്നതിന്റെ ഒരു കാരണം മറ്റുള്ളവർ പാവനമെന്നു കരുതുന്ന കാര്യങ്ങളിൽ പലതും നാം കാണാതിരിക്കുന്നുവെന്നതല്ലേ? അല്ലെങ്കിൽ, അവർ വിലപ്പെട്ടതായി കരുതുന്ന കാര്യങ്ങൾ അങ്ങനെ മനസിലാക്കാൻ നമുക്കു സാധിക്കുന്നില്ല എന്നതല്ലേ?<യൃ><യൃ>നമ്മുടെ ജീവിതത്തിൽ നാം പാവനമായും വിലപ്പെട്ടതായും പല കാര്യങ്ങളും കാണുന്നതുപോലെ മറ്റുള്ളവരും ചില കാര്യങ്ങൾ അങ്ങനെ കാണുന്നുണ്ടെന്നതു നമുക്കോർമിക്കാം. അതുപോലെ, നമുക്കു വിലപ്പെട്ട കാര്യങ്ങളെ മറ്റുള്ളവർ ആദരിക്കണമെന്നു നാം ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവർക്കു വിലപ്പെട്ട കാര്യങ്ങളെ ആദരിക്കുന്നതിനു നമുക്കും ശ്രമിക്കാം.<യൃ><യൃ>മറ്റുള്ളവർ വിലപ്പെട്ടവയായി കരുതുന്ന പലകാര്യങ്ങളും നമുക്ക് അർഥരഹിതമായി തോന്നാം. എന്നാൽ അവയെ നിസാരമായി തള്ളിക്കളയുന്നതിനു മുമ്പ് അവരുടെ വീക്ഷണകോണിൽ അവയെ കാണുന്നതിനു നമുക്കു ശ്രമിക്കാം.<യൃ>
    
To send your comments, please clickhere