Jeevithavijayam
10/25/2016
    
ഉള്ളിന്റെയുള്ള് തനിത്തങ്കം
ബുദ്ധക്ഷേത്രങ്ങൾ ഏറെയുള്ള നഗരമാണ് തായ്ലൻഡിലെ ബാങ്കോക്ക്. ബാങ്കോക്കിലെ ഒരു ചെറിയ ക്ഷേത്രത്തിൽ പത്തരയടി ഉയരമുള്ള ഒരു ബുദ്ധപ്രതിമയുണ്ട്. രണ്ടരടൺ ഭാരമുള്ള ഈ പ്രതിമ മുഴുവൻ സ്വർണമാണത്രേ! സ്വർണപ്രതിമയുടെ മുഖവില മുന്നൂറ്റിമുപ്പത്തിയാറു കോടി രൂപ വരുമെന്നു കണക്കാക്കപ്പെടുന്നു.<യൃ><യൃ>ഈ പ്രതിമയ്ക്കു പിന്നിൽ രസാവഹമായൊരു കഥയുണ്ട്: 1957– നു മുമ്പ് ഈ പ്രതിമ വേറൊരു ക്ഷേത്രത്തിലായിരുന്നു സ്‌ഥാപിച്ചിരുന്നത്. അക്കാലത്ത് ഇതു സ്വർണപ്രതിമയായിരുന്നുവെന്ന് ആർക്കും അറിഞ്ഞുകൂടായിരുന്നു. സാധാരണ മണ്ണുകൊണ്ടു പൂശപ്പെട്ടിരുന്ന ഈ പ്രതിമ വെറും മണ്ണുതന്നെയായിരുന്നുവെന്നാണ് എല്ലാവരും കരുതിയിരുന്നത്.<യൃ><യൃ>1957–ൽ, ബാങ്കോക്ക് നഗരത്തിലൂടെ കടന്നുപോകുന്ന ഒരു ഹൈവേ നിർമിക്കുന്നതിന്റെ ഭാഗമായി ഈ പ്രതിമ സ്‌ഥാപിക്കപ്പെട്ടിരുന്ന ബുദ്ധക്ഷേത്രം പൊളിച്ചുമാറ്റേണ്ടിവന്നു. തദവസരത്തിൽ പ്രതിമ മറ്റൊരു ക്ഷേത്രത്തിലേക്കു മാറ്റാൻ അധികാരികൾ തീരുമാനിച്ചു.<യൃ><യൃ>എന്നാൽ, പ്രതിമ മാറ്റുവാൻ ശ്രമിച്ച അവസരത്തിൽ ശക്‌തമായി മഴപെയ്തതുമൂലം പ്രതിമ നനഞ്ഞു. മോശമാകാതിരിക്കാൻ വേണ്ടി ഒരു ടാർപോളിൻകൊണ്ടു മൂടി. പ്രതിമ മാറ്റിസ്‌ഥാപിക്കുന്ന പരിപാടി തത്കാലം മാറ്റിവയ്ക്കുകയും ചെയ്തു.<യൃ><യൃ>അന്നു വൈകിട്ടു ബുദ്ധസന്യാസികളിലൊരാൾ പ്രതിമയുടെ സ്‌ഥിതി എങ്ങനെയായി എന്നറിയാൻ ടാർപോളിൻ പൊക്കി നോക്കി. ആ സന്യാസി ഉപയോഗിച്ച ഫ്ളാഷ് ലൈറ്റ് പ്രതിമയുടെ ഒരു ഭാഗത്തുനിന്ന് എന്തോ പ്രതിഫലിപ്പിക്കുന്നതായി തോന്നി. പ്രതിമ മാറ്റുന്നതിനിടയിൽ അതിനു സംഭവിച്ച വിള്ളലിനിടയിൽനിന്നാണ് പ്രകാശത്തിന്റെ പ്രതിഫലനമുണ്ടായത്.<യൃ><യൃ>അടുത്തുചെന്നു നോക്കിയപ്പോൾ ആ പ്രതിമയുടെ മണ്ണിനടിയിൽ മറ്റെന്തോ ഉള്ളതുപോലെ തോന്നി. പിന്നീട് ആശ്രമത്തിൽ ചെന്ന് ഉളിയും കൊട്ടുവടിയുമെടുത്തുകൊണ്ടുവന്ന് ആ സന്യാസി പ്രതിമയുടെ മുകൾഭാഗത്തെ മണ്ണുമാറ്റുവാൻ തുടങ്ങി. അഭ്ഭുതം, ആ പ്രതിമ ഒരു സ്വർണപ്രതിമയായിരുന്നു! പ്രതിമയുടെ മുകളിലുള്ള മണ്ണുമുഴുവനും ഉടച്ചുകഴിഞ്ഞപ്പോൾ തനി സ്വർണത്തിലുള്ള പ്രതിമ കാണായി.<യൃ><യൃ>ഈ സ്വർണപ്രതിമയുടെ പിന്നിൽ ചരിത്രം ഒളിഞ്ഞു കിടപ്പുണ്ടെന്നു ചരിത്രകാരന്മാർ വിശ്വസിക്കുന്നു. വളരെയേറെ വർഷങ്ങൾക്കുമുമ്പ് ബർമ, തായ്ലൻഡിനെ ആക്രമിച്ച അവസരത്തിൽ തങ്ങളുടെ സ്വർണപ്രതിമ നഷ്ടപ്പെടാതിരിക്കാൻ ബുദ്ധസന്യാസികൾ ആ പ്രതിമയ്ക്കു മണ്ണുകൊണ്ട് ഒരു ആവരണം നൽകിയതായിരിക്കണം എന്നു ചരിത്രകാരന്മാർ അനുമാനിക്കുന്നു. ഒരുപക്ഷേ, അന്നുണ്ടായിരുന്ന എല്ലാ ബുദ്ധസന്യാസികളും ബർമയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു പോയതുകൊണ്ടായിരിക്കണം ആ പ്രതിമയുടെ രഹസ്യം പിൻതലമുറ അറിയാതെ പോയത്.<യൃ><യൃ>മണ്ണുകൊണ്ട് ആവരണം ചെയ്യപ്പെട്ട ഒരു അപൂർവ സ്വർണപ്രതിമ. ഒരു പക്ഷേ, ഈ പ്രതിമയുടെ കഥ നമ്മുടെയും കഥയല്ലെന്ന് ആർക്കു പറയാനാവും?<യൃ><യൃ>യഥാർഥത്തിൽ, ഉള്ളിന്റെയുള്ളിൽ തനിത്തങ്കമല്ലേ നാമെല്ലാവരും? കൊച്ചുനാളിൽ നാമെല്ലാവരും എത്ര നിർമലരും നിഷ്കളങ്കരുമായിരുന്നു! നമ്മുടെ നിഷ്കളങ്കതയും നന്മയുമൊക്കെ വഴി അന്നൊക്കെ എത്രയോ പേർക്കു നാം സ്വർഗീയാനന്ദം നൽകിയിട്ടുണ്ടാവണം!<യൃ><യൃ>എന്നാൽ, നാം വളർന്നതോടൊപ്പം നാം അറിയാതെയും അറിഞ്ഞും എത്രയോ ആവരണങ്ങൾ നമുക്കുണ്ടായി! നമ്മുടെ നിഷ്കളങ്കതയ്ക്കും നിർമലതയ്ക്കും മുകളിലായി എത്രയോ ദുർഗുണങ്ങളാൽ നാം ആവരണം ചെയ്യപ്പെട്ടുപോയി! ഇന്നു നാം നമ്മെത്തന്നെ പരിശോധിക്കുമ്പോൾ കാണുന്നതു നമ്മുടെ ഉള്ളിന്റെയുള്ളിലുള്ള തനിത്തങ്കമാണോ? ഒരു പക്ഷേ, ഒട്ടേറെ തിന്മകളാൽ നാം ആവരണം ചെയ്യപ്പെട്ടിരിക്കുന്നതുകൊണ്ടു നമ്മുടെ ഉള്ളിന്റെയുള്ളിൽ തനിത്തങ്കമുണ്ടെന്ന വസ്തുത പോലും നമുക്ക് അറിയില്ലായിരിക്കും.<യൃ><യൃ>സംശയം വേണ്ട, ദൈവം നമ്മെ സൃഷ്ടിച്ചപ്പോൾ നമ്മുടെ ഉള്ളിന്റെയുള്ളു തനിത്തങ്കമായിരുന്നു. എന്നാൽ, നമ്മുടെ വളർച്ചയുടെ വഴിയിൽ ഒട്ടേറെ മണ്ണും ചെളിയും നമ്മിൽ അടിഞ്ഞുകൂടാൻ നാം ഇടയാക്കി. <യൃ><യൃ>ബുദ്ധപ്രതിമയുടെ വിള്ളലിനുള്ളിൽ നിന്നു പ്രകാശം പ്രതിഫലിച്ചപ്പോൾ ആ ബുദ്ധസന്യാസി പ്രതിമയെ ആവരണം ചെയ്തിരുന്ന മണ്ണു മുഴുവനും അടർത്തിക്കളഞ്ഞു. അപ്പോഴാണു സ്വർണപ്രതിമ അതിന്റെ ശരിരൂപത്തിൽ കാണാനിടയായത്.<യൃ><യൃ>ഇതുപോലെ നമ്മെ ആവരണം ചെയ്തിരിക്കുന്ന അഴുക്കും ചെളിയും നമ്മിൽനിന്നു കഴുകിമാറ്റാൻ സാധിച്ചാൽ നമ്മിലെ തനിത്തങ്കം നമ്മിൽനിന്നു പ്രകാശിക്കുമെന്നു തീർച്ചയാണ്.<യൃ><യൃ>സ്വശക്‌തിയാൽ നമ്മിലെ അഴുക്കും ചെളിയും നമുക്കു മാറ്റാൻ സാധിച്ചെന്നുവരില്ല. അപ്പോഴാണ് കരുണാനിധിയായ ദൈവത്തിന്റെ സഹായം നാം തേടേണ്ടത്. അവിടുത്തെ സഹായമുണ്ടെങ്കിൽ നമ്മെ ആവരണം ചെയ്തിരിക്കുന്ന സകല അഴുക്കും ചെളിയും –ദുർഗുണങ്ങളും തിന്മകളും–നമ്മിൽനിന്നു തുടച്ചുമാറ്റാൻ സാധിക്കുമെന്നു തീർച്ചയാണ്.<യൃ><യൃ>നാമെല്ലാവരും യഥാർഥത്തിൽ തനിത്തങ്കം തന്നെ. എന്നാൽ, വർഷങ്ങളായി നമ്മിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കും ചെളിയും നമ്മുടെ കാന്തി മൂടിക്കളഞ്ഞു. നമുക്കു നമ്മുടെ കാന്തി വീണ്ടെടുക്കാം. നമുക്കു തനിത്തങ്കമായി വീണ്ടും പ്രകാശിക്കാം. അപ്പോൾ നമ്മുടെ ജീവിതം എത്രയോ സൗഭാഗ്യപ്രദമാണെന്നു നാം അറിയും.<യൃ>
    
To send your comments, please clickhere