Jeevithavijayam
9/26/2016
    
നടുക്കടലിലെ കൊച്ചുചങ്ങാടം
തനിയെ ഡിസൈൻ ചെയ്തു സ്വന്തം കൈകൾ കൊണ്ട് സ്റ്റീവ് കാലഹൻ നിർമിച്ച ബോട്ടായിരുന്നു ‘നെപ്പോളിയൻ സോളോ’. ഈ ചെറിയ ബോട്ടിൽ ഏകനായി അറ്റ്ലാന്റിക് സമുദ്രം കടക്കുക എന്നതായിരുന്നു കാലഹന്റെ സ്വപ്നം. 1982 ജനുവരി 29–ന് കാനറി ഐലൻഡ്സിൽ നിന്നു യാത്രതിരിച്ചപ്പോൾ ആകാശം പ്രകാശമാനമായിരുന്നു. ബന്ധുക്കളോടും സ്നേഹിതരോടും യാത്ര പറഞ്ഞ് അന്നു യാത്ര ആരംഭിക്കുമ്പോൾ കാലഹൻ മനസിൽ പറഞ്ഞു: ‘‘എല്ലാം സുഭദ്രം.’’<യൃ><യൃ>യാത്രയുടെ ആദ്യത്തെ അഞ്ചു ദിവസം എല്ലാം ഭംഗിയായി മുന്നോട്ടുപോയി. നല്ല കാലാവസ്‌ഥയും അനുകൂലമായ കാറ്റുമൊക്കെ കാലഹനു സന്തോഷം പകർന്നു. എന്നാൽ, ആറാം ദിവസം രാത്രിയിൽ കൊടുങ്കാറ്റിൽപ്പെട്ട് ബോട്ട് തകർന്നു. അപകടസാഹചര്യത്തിൽ രക്ഷപ്പെടുവാൻ വേണ്ടി കരുതിവച്ചിരുന്ന വായുനിറയ്ക്കാവുന്ന ചെറിയ ചങ്ങാടം ഉപയോഗപ്പെടുത്തി ആ സാഹസികൻ അന്നു സ്വന്തം ജീവൻ രക്ഷിച്ചു. ബോട്ട് മുങ്ങുന്നതിനു മുൻപ് കുറെ ഭക്ഷണസാധനങ്ങളും ഏതാനും അത്യാവശ്യ സാധനങ്ങളും ചങ്ങാടത്തിലേക്കു മാറ്റാൻ കഴിഞ്ഞിരുന്നു. സൗരോർജ സെൽ ഉപയോഗിച്ച് ഉപ്പുവെള്ളം ശുദ്ധജലമാക്കി മാറ്റുവാനുള്ള സംവിധാനവും അക്കൂട്ടത്തിലുണ്ടായിരുന്നു. കുറെദിവസം കഴിഞ്ഞപ്പോൾ ഭക്ഷണം മുഴുവൻ തീർന്നു. പിന്നെ ചങ്ങാടത്തിലിരുന്നു വളരെ കഷ്ടപ്പെട്ട് അദ്ദേഹം മീൻ പിടിച്ചു. ഇടയ്ക്കു ചില പക്ഷികളെ പിടിക്കുവാനും കഴിഞ്ഞു. അങ്ങനെ ഭക്ഷണത്തിന്റെ കാര്യം ഒരുവിധം ശരിയാക്കിയപ്പോൾ ശുദ്ധജലം ലഭിക്കുവാൻ സഹായിച്ചിരുന്ന സോളാർ സെല്ലുകൾക്കും കേടുവന്നു. വളരെ ബുദ്ധിമുട്ടി അവയുടെ കേടും കാലഹൻ പരിഹരിച്ചു.<യൃ><യൃ>തന്റെ ചങ്ങാടത്തിൽനിന്നു വളരെ അകലെയായി പലപ്പോഴും കപ്പലുകൾ കടന്നു പോകുന്നത് അദ്ദേഹം കണ്ടു. പക്ഷേ, അവയുമായി ബന്ധപ്പെടുവാൻ അദ്ദേഹത്തിനു മാർഗമില്ലായിരുന്നു. തന്മൂലം കപ്പലുകൾ വന്നു തന്നെ രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷ അദ്ദേഹത്തിനു ക്രമേണ ഇല്ലാതായി. <യൃ><യൃ>ആരും രക്ഷയ്ക്കെത്താതെ ദിവസങ്ങൾ അങ്ങനെ കടന്നു പോയപ്പോൾ കാലഹന്റെ മനസിലേക്കു സംശയങ്ങൾ കടന്നുവരാൻ തുടങ്ങി. താൻ എത്ര ശ്രമിച്ചാലും രക്ഷപ്പെടുവാൻ സാധിക്കില്ലെന്ന ചിന്തയും അദ്ദേഹത്തെ മഥിച്ചു. അങ്ങനെ നൈരാശ്യത്തിന്റെ പടുകുഴിയിലേക്കു വീഴുവാൻ തുടങ്ങുകയായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹം സ്വന്തം മനസിനെ ഉത്തേജിപ്പിച്ചു. നൈരാശ്യത്തിലേക്കു വീഴാൻ കൂട്ടാക്കാതെ സ്വയം പറഞ്ഞു: ‘‘ഇല്ല, ഞാൻ അടിയറവു പറയില്ല. ജീവൻ നിലനിൽക്കുന്ന അവസാന നിമിഷംവരെ രക്ഷപ്പെടുവാൻ ഞാൻ പോരാടും.’’<യൃ><യൃ>അനന്തമെന്നു തോന്നിപ്പിക്കുന്ന ജലപ്പരപ്പിൽ കാലഹന്റെ പൊളിഞ്ഞ ചങ്ങാടം കാറ്റിനൊപ്പിച്ച് അങ്ങോട്ടുമിങ്ങോട്ടും ഒഴുകിനടന്നു. ദിവസങ്ങൾ ആഴ്ചകളായി. ആഴ്ചകൾ മാസങ്ങളും. അവസാനം, അപകടം സംഭവിച്ച് എഴുപത്തിയാറാം ദിവസം മരിഗിലാന്റെ എന്ന ദ്വീപിൽ കാലഹന്റെ ചങ്ങാടം അടുത്തു. ആ ദ്വീപിലെ മീൻപിടിത്തക്കാർ അദ്ദേഹത്തെ കണ്ടെത്തുമ്പോൾ അദ്ദേഹം തീരെ അവശനായിരുന്നു.<യൃ><യൃ>സമുദ്രത്തിൽ അപകടം സംഭവിച്ചിട്ട് എഴുപത്തിയാറാം ദിവസം രക്ഷപ്പെട്ട കഥ ചരിത്രത്തിൽ ആദ്യമായിരുന്നു. കാലഹൻ ഈ രക്ഷപ്പെടലിന്റെ കഥ എഴുതി പ്രസിദ്ധീകരിച്ചു. ‘എഡ്രിഫ്റ്റ്, 76 ഡെയ്സ് ലോസ്റ്റ് അറ്റ് സീ’ എന്ന ആ ഗ്രന്ഥം അതിവേഗം ബെസ്റ്റ് സെല്ലറായി മാറി. നടുക്കടലിൽനിന്നു രക്ഷപ്പെട്ടതിനെക്കുറിച്ച് തന്റെ ഗ്രന്ഥത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു: ‘‘മറ്റു പലരുടെ ജീവിതവുമായി തുലനം ചെയ്യുകയാണെങ്കിൽ ഞാൻ എത്രയോ ഭാഗ്യവാനാണ്. ഇക്കാര്യം ഞാൻ എപ്പോഴും എന്നോടു തന്നെ പറയുവാൻ തുടങ്ങി. അപ്പോൾ നൈരാശ്യം എന്നിൽ നിന്നകന്നു.’’ ജീവിതത്തിൽ ഒരു ജീവന്മരണ പ്രതിസന്ധിയുണ്ടായപ്പോൾ കാലഹൻ ചിന്തിച്ചതു തന്റെ സ്‌ഥിതി മറ്റ് എത്രയോ പേരുടേതിനെക്കാൾ മോശമാണെന്നല്ല, മറിച്ച് മറ്റ് എത്രയോ പേരുടേതിനെക്കാൾ മെച്ചമാണെന്നാണ്. കാലഹന്റെ ഈ ചിന്താഗതി ശരിയാണെന്നു നമുക്കു സമ്മതിക്കാതിരിക്കാനാവുമോ?<യൃ><യൃ>ജീവിതത്തിൽ നാം വലിയ പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോഴും അവയെക്കാൾ കഠിനമായ പ്രതിസന്ധികൾ നേരിടുന്നവരെ സ്വന്തം അയൽപക്കത്തുതന്നെ നമുക്കു കാണാനാവില്ലേ? പക്ഷേ, അവയെക്കുറിച്ചൊക്കെ ചിന്തിക്കുവാൻ നമുക്കത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ ജീവിതത്തിൽ പ്രതിന്ധികളുണ്ടാകുമ്പോൾ നാം തളർന്നു പോകുന്നു.<യൃ><യൃ>നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോൾ മറ്റുള്ളവരുടെ ജീവിതപ്രതിസന്ധികളുമായി തുലനം ചെയ്യണമെന്നല്ല ഇവിടെ വിവക്ഷ. ജീവിതത്തിൽ പ്രതിസന്ധി ഉണ്ടാകുമ്പോൾ നാം ധൈര്യപൂർവം അതിനെ അഭിമുഖീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാൽ പ്രതിസന്ധികളുമായുള്ള പോരാട്ടത്തിന് വിധിക്കപ്പെട്ടിരിക്കുന്നതു നമ്മൾ മാത്രമല്ല എന്ന ചിന്ത നമുക്കുണ്ടായാൽ നമ്മുടെ പോരാട്ടം കൂടുതൽ എളുപ്പമായിത്തീരും.<യൃ><യൃ>അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നു രക്ഷപ്പെട്ട കാലഹൻ പലപ്രാവശ്യം പിന്നീട് ആ സമുദ്രം ബോട്ടിൽ കടക്കുകയുണ്ടായി. അതിലൊരു പ്രാവശ്യം അദ്ദേഹം തനിയെയാണ് കടന്നത്. അതായത് തന്റെ ജീവിതത്തിൽ വലിയൊരു പ്രതിസന്ധി ഉണ്ടായിട്ടും ജീവിതത്തിൽ നിന്ന് അദ്ദേഹം ഓടിയൊളിച്ചില്ലെന്നു വ്യക്‌തം. നേവൽ ആർക്കിടെക്റ്റായ ഈ അമേരിക്കക്കാരൻ അറിയപ്പെടുന്ന ഒരു എഴുത്തുകാരനും ‘ക്രൂസിംഗ് വേൾഡ്’ മാസികയുടെ എഡിറ്ററുമായിരുന്നു.<യൃ><യൃ>നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും എത്ര ഭീകരമായാലും നാം തോറ്റുകൊടുക്കരുത്. ആത്മധൈര്യത്തോടെ പ്രതിസന്ധികളെ നേരിടണം. അതിനുള്ള ശക്‌തിക്കായി നിരന്തരം പ്രാർഥിക്കുകയും വേണം. ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ധൈര്യമായി മുന്നോട്ടു പോയാൽ ഒരു പ്രതിസന്ധിയും നമ്മെ പരാജയപ്പെടുത്തുകയില്ലെന്നു തീർച്ച.<യൃ>
    
To send your comments, please clickhere