Jeevithavijayam
8/27/2016
    
സ്റ്റുവർട്ടിന്റെ ഹൃദയത്തിൽനിന്നുള്ള സഹായം
ലാറി സ്റ്റുവർട്ട് വയറുനിറയെ ഭക്ഷണം കഴിച്ചിട്ടു പല ദിവസങ്ങളായിരുന്നു. രാവിലെ വയറു വിശന്നുപൊരിയാൻ തുടങ്ങിയപ്പോൾ സ്റ്റുവർട്ട് രണ്ടും കല്പിച്ച് ഒരു റെസ്റ്ററന്റിലേക്കു കയറി. നല്ലൊരു ബ്രേക്ക്ഫാസ്റ്റിനുള്ള വിഭവങ്ങൾ ഓർഡർ ചെയ്തു. അധികം താമസിയാതെ ചൂടുള്ള ഭക്ഷണം മേശപ്പുറത്തെത്തിയപ്പോൾ അതു മുഴുവനും സ്വാദോടെ കഴിച്ചു. അപ്പോഴേക്കും ബില്ല് മേശപ്പുറത്തെത്തി.<യൃ><യൃ>പേഴ്സ് തെരയുന്നു എന്ന ഭാവേന സ്റ്റുവർട്ട് പാന്റ്സിന്റെ പോക്കറ്റിലെല്ലാം തിരഞ്ഞു. പക്ഷേ പോക്കറ്റിൽ പേഴ്സോ അതിൽ പണമോ ഉണ്ടായിട്ടുവേണ്ടേ അവ കിട്ടാൻ! സ്റ്റുവർട്ടിന്റെ കൈയിൽ ഒരു ചില്ലിക്കാശുപോലുമില്ലായിരുന്നു. പേഴ്സ് നഷ്ടപ്പെട്ടു പോയെന്നു പറഞ്ഞു ഭക്ഷണത്തിന്റെ ബില്ലടയ്ക്കാതെ രക്ഷപ്പെടാനായിരുന്നു സ്റ്റുവർട്ടിന്റെ പ്ലാൻ.<യൃ><യൃ>സ്റ്റുവർട്ട് ഭക്ഷണം കഴിക്കുന്നതും പേഴ്സിനായി തെരയുന്നതുമെല്ലാം റെസ്റ്ററന്റിന്റെ ഉടമയായ ടെഡ് ഹോൺ കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു കാര്യം പെട്ടെന്നു മനസിലായി. <യൃ><യൃ>അദ്ദേഹം സ്റ്റുവർട്ടിന്റെ അടുത്തു ചെന്നു മേശപ്പുറത്ത് ഇരുപതു ഡോളറിന്റെ ഒരു നോട്ടുവച്ചുകൊണ്ടു പറഞ്ഞു:‘‘നിങ്ങളുടെ കൈയിൽ നിന്നു താഴെ വീണ നോട്ടാണിതെന്നു തോന്നുന്നു.’’<യൃ><യൃ>സ്റ്റുവർട്ട് ആ ഇരുപതു ഡോളറിന്റെ നോട്ട് എടുത്തു ബില്ലടച്ച് റെസ്റ്ററന്റ് ഉടമയ്ക്കു നന്ദി പറഞ്ഞു യാത്രയായി. അന്ന് ആ നിമിഷം സ്റ്റുവർട്ട് ഒരു ശപഥം ചെയ്തു. റെസ്റ്ററന്റ് ഉടമ ചെയ്തതുപോലെ താനും മറ്റുള്ളവരെ സഹായിക്കും എന്ന്.<യൃ><യൃ>സ്റ്റുവർട്ട് ജനിച്ചത് അമേരിക്കയിലെ മിസിസിപ്പി സംസ്‌ഥാനത്തുള്ള ഒരു പാവപ്പെട്ട കുടുംബത്തിലായിരുന്നു. ഹൈസ്കൂൾ പഠനം കഴിഞ്ഞു കോളജിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പിന്നെ ഒന്നിനു പുറകെ മറ്റൊന്നായി പല ജോലികൾ ചെയ്തു. 1971–ൽ സ്റ്റുവർട്ടിന് 23 വയസുള്ളപ്പോൾ ജോലി ഇല്ലാതായി. ആ അവസരത്തിലായിരുന്നു സ്റ്റുവർട്ട് പണമില്ലാതെ ഭക്ഷണം കഴിക്കുവാൻ ടെഡ് ഹോണിന്റെ റെസ്റ്ററന്റിൽ കയറിയത്.<യൃ><യൃ>ആ സംഭവത്തിനുശേഷം സ്റ്റുവർട്ട് കാൻസാസ് സംസ്‌ഥാനത്തേക്കു താമസം മാറ്റി. അവിടെവച്ചു വിവാഹിതനായ സ്റ്റുവർട്ട് ഭാര്യാപിതാവിന്റെ സഹായത്തോടെ ഒരു ബിസിനസ് തുടങ്ങി. പക്ഷേ, സാമ്പത്തികമായി ആ ബിസിനസ് പരാജയപ്പെട്ടു.<യൃ><യൃ>ഇക്കാലഘട്ടത്തിൽ സ്റ്റുവർട്ടിന്റെ കൈയിൽ പണമില്ലായിരുന്നെങ്കിലും അദ്ദേഹം തന്നെക്കാൾ നിസഹായരായവരെ സഹായിക്കുവാൻ മറന്നിരുന്നില്ല.<യൃ><യൃ>അധികനാൾ കഴിയുന്നതിനു മുമ്പ് അദ്ദേഹം കേബിൾ ടെലിവിഷനും ദീർഘദൂര ടെലിഫോൺ സർവീസും സംബന്ധിച്ച ഒരു ബിസിനസ് തുടങ്ങി. അതു വലിയ വിജയമായിരുന്നു. പണക്കാരനായി മാറിയ അദ്ദേഹം തന്റെ പണം നല്ല കാര്യങ്ങൾക്കായി ചെലവഴിക്കാൻ തുടങ്ങി. പക്ഷേ, അപ്പോഴും തന്റെ പണം ക്ലേശമനുഭവിക്കുന്ന പാവപ്പെട്ടവരുടെ കൈവശം എത്തുന്നില്ലെന്ന് അദ്ദേഹത്തിനു മനസിലായി. അങ്ങനെയാണ് പാവപ്പെട്ടവർ ഷോപ്പിംഗ് നടത്തുന്ന കടകളുടെ സമീപത്തും വഴിവക്കിലുമൊക്കെ ചെന്ന് പാവപ്പെട്ടവർക്ക് അദ്ദേഹം പണം വിതരണം ചെയ്യുവാൻ തുടങ്ങിയത്. നൂറു ഡോളർ വീതമായിരുന്നു അദ്ദേഹം ഓരോരുത്തർക്കും കൊടുത്തിരുന്നത്.<യൃ><യൃ>അവിചാരിതമായി പണം ലഭിച്ചപ്പോൾ ആളുകൾ ആദ്യം അത്ഭുതസ്തബ്ധരായി. പിന്നെ അവരിൽ ചിലർ സന്തോഷംകൊണ്ടു പൊട്ടിക്കരഞ്ഞു. മറ്റു ചിലർ സ്വർഗത്തിലേക്കു കണ്ണുകൾ ഉയർത്തി ദൈവത്തിനു നന്ദി പറഞ്ഞു.<യൃ><യൃ>ക്രിസ്മസിന്റെ അവസരത്തിലായിരുന്നു സ്റ്റുവർട്ട് കൂടുതൽ പണം പാവപ്പെട്ടവർക്കു ദാനം ചെയ്തിരുന്നത്. ഈ ദാനധർമത്തെക്കുറിച്ച് കേട്ടറിഞ്ഞ പത്രക്കാരും ടെലിവിഷൻകാരുമൊക്കെ അദ്ദേഹത്തെ വളഞ്ഞു. പക്ഷേ, തന്റെ പേരു വെളിപ്പെടുത്തരുതെന്ന് അദ്ദേഹം അവരോട് അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച അവർ പേരു വെളിപ്പെടുത്താതെ അദ്ദേഹത്തിന്റെ പുണ്യകർമ്മത്തിനു പബ്ലിസിറ്റി നൽകി.<യൃ><യൃ>2006–ൽ സ്റ്റുവർട്ടിന് അമ്പത്തിയാറു വയസുള്ളപ്പോൾ, അദ്ദേഹത്തിനു കാൻസർ പിടിപെട്ടു. തനിക്ക് അധികനാൾ ആയുസില്ലെന്നു മനസിലാക്കിയ അദ്ദേഹം തന്റെ ദാനധർമ്മത്തിന്റെ തോതു വർധിപ്പിച്ചു. അതുപോലെ, മറ്റുള്ളവർക്കു പ്രചോദനമാകുവാൻ വേണ്ടി തന്റെ പേരു വെളിപ്പെടുത്താനും മാധ്യമങ്ങളെ അദ്ദേഹം അനുവദിച്ചു.<യൃ><യൃ>ഇതിനിടയിൽ അദ്ദേഹം മിസിസിപ്പിയിലെ പഴയ റെസ്റ്ററന്റിലെത്തി അതിന്റെ ഉടമയായ ഹോണിനെ പതിനായിരം ഡോളർ ഏൽപ്പിക്കുകയുണ്ടായി. പാവങ്ങളെ സഹായിക്കുവാൻ വേണ്ടി ആ തുക അദ്ദേഹം ഹോണിനു നൽകിയപ്പോൾ ഹോൺ തന്റെ സമ്പാദ്യത്തിൽ നിന്നു പാവങ്ങളെ സഹായിക്കുവാനായി വലിയൊരു തുക മാറ്റിവച്ചു.<യൃ><യൃ>കാൻസർ ബാധിതനായിരുന്ന സ്റ്റുവർട്ട് അന്തരിച്ചു. പക്ഷേ, അപ്പോഴേക്കും പതിമ്മൂന്നു ലക്ഷം ഡോളർ ചെറിയ തുകകളായി പാവപ്പെട്ടവർക്ക് അദ്ദേഹം ദാനം ചെയ്തിരുന്നു. സ്റ്റുവർട്ടിന്റെ മാതൃക സ്വീകരിച്ച് ചെറിയ തുകകൾ അർഹരായ പാവപ്പെട്ടവർക്കു ദാനം ചെയ്യുവാൻ നാലു സമ്പന്നർ 2006–ൽ രംഗത്തുണ്ടായിരുന്നു. ഓരോ വർഷവും കൂടുതൽ പേർ ആ മാതൃക പിന്തുടരുന്നു.<യൃ><യൃ>സ്റ്റുവർട്ടിനു ദാരിദ്ര്യത്തിന്റെ യാതന നന്നായി അറിയാമായിരുന്നു. തന്മൂലം, പണക്കാരനായപ്പോൾ അദ്ദേഹം മറ്റുള്ളവരെ കൈയയച്ചു സഹായിക്കുവാൻ തയാറായി.<യൃ><യൃ>ദാരിദ്ര്യത്തിന്റെ ക്ലേശങ്ങൾ അനുഭവിക്കുന്നവർ ഇപ്പോഴും ഏറെയുള്ള സമൂഹമാണ് നമ്മുടേത്. പഠനത്തിനും ചികിത്സയ്ക്കും മറ്റ് അത്യാവശ്യകാര്യങ്ങൾക്കുമൊക്കെ പണമില്ലാതെ ക്ലേശിക്കുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. പക്ഷേ, ഇവരെയൊക്കെ സഹായിക്കുവാൻ സന്മനസുള്ളവർ എത്ര പേരുണ്ടാകും നമ്മുടെ സമൂഹത്തിൽ?<യൃ><യൃ>പണത്തിന്റെ കാര്യത്തിൽ പരസ്പരം സഹായിക്കുന്നതിന് എന്തോ വലിയ വിമുഖത നമുക്കുള്ളതുപോലെ തോന്നുന്നു. ഒരേ കുടുംബത്തിൽപ്പെട്ട വ്യക്‌തികൾ സാമ്പത്തികമായി പല തട്ടുകളിൽ കഴിയുന്നതിന്റെ ഒരു പ്രധാന കാരണം ഇതല്ലേ? <യൃ><യൃ>നമ്മൾ സമ്പാദിക്കുന്ന പണം മുഴുവനും നമുക്ക് എന്ന ചിന്താഗതിയാണ് നമ്മിൽ ഭൂരിഭാഗം പേരെയും നയിക്കുന്നത്. തന്മൂലം, നമ്മുടെ കൈവശം പണമുണ്ടെങ്കിൽപ്പോലും അത് അർഹതയുള്ളവരുമായി പങ്കുവയ്ക്കുവാൻ നമ്മൾ വിസമ്മതിക്കുന്നു.<യൃ><യൃ>ദാരിദ്ര്യദുഃഖം അറിഞ്ഞതിനുശേഷം സമ്പന്നരായിത്തീർന്നവർപോലും ഇക്കാര്യത്തിൽ അത്ര മെച്ചമല്ല എന്നതല്ലേ വാസ്തവം? എത്രയോ പുത്തൻപണക്കാർ ഇന്നു നമ്മുടെ സമൂഹത്തിലുണ്ട്. എന്നാൽ, അവരിലെത്ര പേരുണ്ടാകും സ്റ്റുവർട്ടിനെപ്പോലെ ഉദാരമായി ദാനം ചെയ്യുന്നവരായി?<യൃ><യൃ>ദാരിദ്ര്യത്തിന്റെ ദുഃഖം ശരിക്കും അനുഭവിച്ചയാളായിരുന്നു സ്റ്റുവർട്ട്. തന്മൂലം പാവപ്പെട്ടവരുടെ വിഷമം അദ്ദേഹത്തിനു മനസിലാക്കാൻ സാധിച്ചു. അതോടൊപ്പം, പാവപ്പെട്ടവരെ സഹായിക്കുവാനുള്ള സന്മനസും അദ്ദേഹത്തിനുണ്ടായി.<യൃ><യൃ>പാവപ്പെട്ടവരുടെ വേദന പണക്കാർ അറിയാതെ പോകുന്നുണ്ടെന്നു തോന്നുന്നില്ല. എന്നാൽ പാവപ്പെട്ടവരെ സഹായിക്കുവാനുള്ള സന്മനസ് പണക്കാർക്കുണ്ടോ എന്നതാണു പ്രസക്‌തമായ കാര്യം.<യൃ><യൃ>നാം പണക്കാരോ സാധാരണക്കാരോ ആകട്ടെ, ആഗ്രഹമുണ്ടെങ്കിൽ നമ്മുടെ സമ്പത്തിന്റെ ഒരു വിഹിതം മറ്റുള്ളവരുടെ ദാരിദ്ര്യദുഃഖം കുറയ്ക്കുന്നതിനുവേണ്ടി നമുക്കു മാറ്റിവയ്ക്കാനാകും. സ്റ്റുവർട്ടിന്റെ മാതൃക ഇക്കാര്യത്തിൽ നമുക്കു പ്രചോദനമാകട്ടെ.<യൃ>
    
To send your comments, please clickhere