ഭാരംപേറുന്ന ബാല്യങ്ങള്‍
ഭാരംപേറുന്ന ബാല്യങ്ങള്‍
ജൂണ്‍ 12 ബാലവേല വിരുദ്ധദിനം

സ​ന്പൂ​ർ​ണ സാ​ക്ഷ​ര​ത നേ​ടി​യ കേ​ര​ള​ത്തി​ൽ ഇന്നും ബാ​ല​വേ​ല സജീവം..! ഹോ​ട്ട​ലു​ക​ളി​ലും ഫാ​ക്ട​റി​ക​ളി​ലും തു​ച്ഛ​മാ​യ വേ​ത​ന​ത്തി​ൽ പക​ല​ന്തി​യോ​ളം പ​ണി​യെ​ടു​ക്കു​ന്ന കു​രുന്നുക​ൾ... ഓ​ടിക്ക​ളി​ക്കേ​ണ്ട പ്രായത്തി​ൽ കു​ടു​ബ​ത്തി​ന്‍റെ പ്രാ​രാ​ബ്ധ​ങ്ങളി​ൽ പ​ങ്കാ​ളി​യാ​യി ജീ​വി​തം ഹോ​മി​ക്കു​ന്ന കു​രു​ന്നുക​ൾ... പാറ​മ​ട​ക​ളി​ൽ ഇവർ ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന ദ​യ​നീ​യ​ കാ​ഴ്ച... ഇതെല്ലാം ഇന്നും നമ്മുടെ നാടിന്‍റെ നേർക്കാഴ്ചകളാണ്...

ഇ​ന്ത്യ​യി​ൽ നി​ന്ന് ഇനിയും വി​ട്ടു​മാ​റാ​തെ നി​ൽ​ക്കു​ന്ന പ​ട്ടി​ണി​യാ​കാം ഒ​രു​പ​ക്ഷെ ബാ​ല​വേ​ല​യു​ടെ പ്രധാന കാ​ര​ണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പ​ട്ടി​ണി​കി​ട​ക്കു​ന്ന അ​നേ​കം മാ​താ​പി​താ​ക്ക​ൾ​ക്ക് കു​ട്ടി​ക​ളെ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് അ​യ​യ്ക്കാ​നു​ള്ള സാ​ന്പ​ത്തി​ക​ശേ​ഷി​യു​ണ്ടാ​കി​ല്ല. മി​ക്ക പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ലേ​യും ഏ​ക അ​ത്താ​ണി അ​ച്ഛ​നാ​യി​രി​ക്കും. കു​ടും​ബ​നാ​ഥ​ൻ മ​രി​ക്കു​ക​യോ മ​റ്റോ ചെ​യ്താ​ൽ കു​ട്ടി​ക​ൾ തൊഴിൽ തേടി ഇറങ്ങേണ്ടിവരുന്നു

എ​ന്നാ​ൽ ചില മാ​താ​പി​താ​ക്ക​ൾ കു​ടും​ബ​ത്തി​ൽ കൂ​ടു​ത​ൽ പ​ണം നേ​ടു​ന്ന​തി​നാ​യി കു​ട്ടി​ക​ളെ ബാ​ല​വേ​ല​യ്ക്ക് അ​യ​യ്ക്കാ​റു​ണ്ട്! സ​ർ​ക്ക​സി​ലും ഉ​ത്സ​വ​പ്പ​റ​ന്പി​ലു​മൊ​ക്കെ കു​ട്ടി​ക​ളെ ധാ​രാ​ള​മാ​യി വി​നോ​ദ​പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ചു ലാ​ഭം കൊ​യ്യു​ന്ന മു​ത​ലാ​ളി​മാ​രും വി​ര​ള​മ​ല്ല.
കേ​ര​ള​ത്തി​ൽ ബാ​ല​വേ​ല കൂ​ടി​വ​രി​ക​യാ​ണെ​ന്നാണ് റി​പ്പോ​ർ​ട്ടു​ക​ൾ. കഴിഞ്ഞ ലോ​ക ബാ​ല​വേ​ല വി​രു​ദ്ധ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ലേ​ബ​ർ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച യോ​ഗ​വും ഇ​ക്കാ​ര്യം അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ഇതര​സം​സ്ഥാ​ന​ക്കാ​രു​ടെ ഒ​ഴു​ക്കു​വ​ർ​ധി​ച്ച​താ​ണ് കു​ട്ടി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. 2012-ൽ ​ബാ​ല​വേ​ല വി​മു​ക്ത സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. നാ​ടോ​ടി കു​ട്ടി​ക​ൾ​ക്കൊ​പ്പം മ​ല​യാ​ളി​ക​ളാ​യ കു​ട്ടി​ക​ളും ബാ​ല​വേ​ല ചെ​യ്യു​ന്നു. എ​ന്നി​ട്ടും ഇ​തൊ​ന്നും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ.​

കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് സ്ഥി​ര​മാ​യി വ​രു​ന്ന​വ​ർ​ക്ക് ഒരു ​കു​രു​ന്ന് മു​ഖം സു​പ​രി​ചി​ത​മാ​ണ് . ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ മു​ത​ൽ ക​പ്പ​ല​ണ്ടി​ക്ക​ച്ച​വ​ട​വു​മാ​യി അവൻ അവിടെയു​ണ്ട്. മൂ​ന്ന് വ​ർ​ഷ​മാ​യി​ട്ടും ഇ​തേ സ്ഥ​ലം. ഇ​തേ ജോ​ലി. ഈ ​കു​രു​ന്നി​നെ പോ​ലെ നി​ര​വ​ധി​പേ​രാ​ണ് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​ത്. ഇ​വ​രി​ൽ പ​ല​രെ​യും തെ​രു​വി​ലി​റ​ക്കു​ന്ന​ത് മാ​താ​പി​താ​ക്ക​ൾ ത​ന്നെ​യാ​ണെ​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന സ​ത്യം.​ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ക​ണ്‍​മു​ന്പി​ലാ​ണ് ഇ​വ​രൊ​ക്കെ ജോ​ലി ചെ​യ്യു​ന്ന​ത്. പോ​ലീ​സു​കാ​ര​ട​ക്കം നി​യ​മം ന​ട​പ്പി​ലാ​ക്കേ​ണ്ട​വ​രു​ടെ മൂ​ക്കി​ന് താ​ഴെ​യാ​ണ് ഈ ​കാ​ഴ്ച​ക​ൾ. എ​ന്നി​ട്ടും കു​രു​ന്നു​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ ഇ​വ​രൊ​ന്നും ശ്ര​മി​ക്കു​ന്നി​ല്ല. അ​തു​മൂ​ലം ഇ​ത്ത​രം കു​രു​ന്നു​ക​ളും അ​വ​രു​ടെ ദു​രി​ത​ങ്ങ​ളും തു​ട​ർ​ക്ക​ഥ​യാ​കു​ന്നു.
14 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ അ​പ​ക​ട​ക​ര​മാ​യ ജോ​ലി​ക​ൾ​ക്കൊ​ന്നും നി​യോ​ഗി​ക്ക​രു​തെ​ന്നു ഭ​ര​ണ​ഘ​ട​ന​യു​ടെ 24, 39, 45 എ​ന്നീ വ​കു​പ്പു​ക​ൾ പ​റ​യു​ന്നു. കു​ഞ്ഞു​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​വും സ്വ​ത​ന്ത്ര​വു​മാ​യ വി​ദ്യാ​ഭ്യാ​സം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു വ​രു​ത്തു​ന്നു.​എ​ന്നി​ട്ടും ല​ക്ഷ​ക്ക​ണ​ക്കി​നു കു​ട്ടി​ക​ൾ കൂ​ലി​യി​ല്ലാ​വേ​ല ചെ​യ്യു​ന്നു. ചൂ​ഷ​ണ​ത്തി​നി​ര​യാ​വു​ന്നു. അ​ർ​ഹ​മാ​യ ബാ​ല്യം അ​വ​ർ​ക്ക് ന​ഷ്ട​പ്പെ​ടു​ന്നു. മാ​ന​സി​ക​വും ശാ​രീ​രി​ക​വും ആ​ന്ത​രി​ക​വു​മാ​യ വ​ള​ർ​ച്ച മു​ര​ടി​ക്കു​ന്നു.

ബാ​ല​വേ​ല നി​രോ​ധി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നാ​ണ് അ​ന്ത​ർ​ദേ​ശീയ തൊ​ഴി​ൽ സം​ഘ​ട​ന ജൂ​ണ്‍ 12 ബാ​ല​വേ​ല വി​രു​ദ്ധ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.
2017ലെ ​അ​വ​സാ​ന​കാ​ല​ത്തെ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബാ​ല​വേ​ല ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ പ​ത്ത് കു​ട്ടി​ക​ളെ​യാ​ണ് മോ​ചി​പ്പി​ച്ച​ത്. എ​ല്ലാ​വ​രും പ​തി​നാ​ല് വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ. അ​ച്ഛ​ന​മ്മ​മാ​ർ​ക്കൊ​പ്പ​മാ​ണ് ഇവർ ജോ​ലി​ക്കെ​ത്തി​യ​ത്. രാ​വി​ലെ ആ​റ് മ​ണി മു​ത​ൽ രാ​ത്രി വ​രെ ജോ​ലി ചെ​യ്യു​ന്നു. ഇ​വ​രെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ലേ​ക്ക് മാ​റ്റി.

പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത ചൈ​ൽ​ഡ് പ്രൊ​ട്ട​ക്്ഷ​ൻ ഓ​ഫീ​സ​ർ ഷീ​ബ മും​താ​സ് സി.​കെ അ​ന്നു മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​ണ്. ജോ​ലി സ​മ​യ​മാ​ണ് കൂ​ടു​ത​ൽ പ്ര​ശ്നം. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്. സ്കൂ​ളി​ൽ പോ​ക​ണ​മെ​ന്നൊ​ക്കെ ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ളാ​ണ്. ര​ക്ഷി​താ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും നാ​ടു വി​ട്ട് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്പോ​ൾ അ​വ​രും വ​രി​ക​യാ​ണ്. ജീ​വി​ത​രീ​തി ഇ​ങ്ങ​നെ ആ​യ​തി​നാ​ൽ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ന്ന് കു​ട്ടി​ക​ൾ​ക്കും തോ​ന്നി​ല്ല. ​ത​മി​ഴ്നാ​ട്ടി​ലെ കു​ട്ടി​ക​ളാ​ണ് അ​വ​ർ. അ​വി​ടെ സ്കൂ​ളി​ൽ പോ​കു​ന്നു​ണ്ടെ​ന്നാ​ണ് രേ​ഖ​ക​ൾ. അ​ഞ്ചി​ലും ആ​റി​ലും പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളാ​ണ്. ഇ​വ​രെ ഇ​വി​ടത്തെ സ്കൂ​ളി​ൽ പ​ഠി​പ്പി​ക്കാ​നും ക​ഴി​യി​ല്ല. ത​മി​ഴ് മീ​ഡി​യ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ പ​ഠി​ച്ച​ത്. സ്കൂ​ളി​ൽ ഒ​ട്ടും പോ​കാ​ത്ത കു​ട്ടി​ക​ളാ​ണെ​ങ്കി​ൽ ഇ​വി​ടെ ചേ​ർ​ക്കാ​മാ​യി​രു​ന്നു.


ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളെ അ​വ​രു​ടെ നാ​ട്ടി​ലേ​ക്ക് മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​വി​ടെ​യു​ള്ള ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടി​ലേ​ക്ക് മാ​റ്റും. അ​തു​വ​രെ ഇ​വി​ടെ​യു​ള്ള ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ താ​മ​സി​പ്പി​ക്കും.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ മാ​ത്രം കാ​ഴ്ച​യ​ല്ല ഇ​ത്. മെ​ച്ച​പ്പെ​ട്ട ജീ​വി​തം തേ​ടി ജ​ന്മനാ​ട്ടി​ൽ നി​ന്നു വ​ണ്ടി ക​യ​റു​ന്ന ഉ​ത്ത​രേ​ന്ത്യ​ക്കാ​രു​ടെ കു​ട്ടി​ക​ൾ കേ​ര​ള​ത്തി​ൽ ര​ക്ഷി​താ​വി​ന്‍റെ വ​ഴി​യേ ത​ന്നെ ജീ​വി​ക്കേ​ണ്ടി വ​രി​ക​യാ​ണ്. ആ​റ് വ​യ​സ് മു​ത​ൽ പ​തി​നാ​ല് വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് നി​ർ​ബ​ന്ധി​ത​വും സൗ​ജ​ന്യ​വു​മാ​യ വി​ദ്യാ​ഭ്യാ​സം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്നു.​ഒ​പ്പം പ​തി​നെ​ട്ട് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ജോ​ലി ചെ​യ്യി​ക്കു​ന്ന​ത് ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം കു​റ്റ​ക​ര​വു​മാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ പ്രാ​യം തെ​ളി​യി​ക്കു​ന്ന കൃ​ത്യ​മാ​യ രേ​ഖ​ക​ളി​ല്ല. ഇ​ത് ബാ​ല​വേ​ല​യ്ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ത​ട​സ​മാ​കു​ന്ന​താ​യാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം. ചി​ൽ​ഡ്ര​സ് ഹോ​മി​ലേ​ക്ക് മാ​റ്റു​ന്ന കു​ട്ടി​ക​ൾ പി​ന്നീ​ട് പു​റ​ത്തെ​ത്തു​ന്പോ​ൾ ഈ ​വ​ഴി ത​ന്നെ തെര​ഞ്ഞെ​ടു​ക്കു​ക​യാ​ണ്.

ആ​സാം, ബിഹാ​ർ, നേ​പ്പാ​ൾ, ഒ​ഡീ​ഷ, ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് തൊ​ഴി​ൽ തേ​ടി​യു​ള്ള കു​ടി​യേ​റ്റം കൂടുതൽ. ഉ​ത്ത​രേ​ന്ത്യ​ൻ ഗ്രാ​മ​ങ്ങ​ളി​ലെ പ​ട്ടി​ണി​യും തൊ​ഴി​ലി​ല്ലാ​യ്മ​യും കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യും ഈ ​കു​ടി​യേ​റ്റ​ത്തി​ന് ആ​ക്കം കൂ​ട്ടി. ചെ​റു സം​ഘ​ങ്ങ​ളാ​യെ​ത്തി​യ​വ​ർ പി​ന്നീ​ട് കു​ടും​ബ​ത്തോ​ടെ കു​ടി​യേ​റി.​ര​ക്ഷി​താ​ക്ക​ൾ പ​ല ജോ​ലി ചെ​യ്യു​ന്പോ​ഴും ന​ഷ്ടം നേ​രി​ട്ട​ത് കു​ട്ടി​ക​ൾ​ക്കാ​യി​രു​ന്നു. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പോ​ലും ഇ​വ​ർ​ക്ക് നി​ഷേ​ധി​ക്ക​പ്പെ​ട്ടു. പി​ന്നീ​ട് ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം കു​ട്ടി​ക​ളും ജോ​ലി ചെ​യ്യാ​ൻ തു​ട​ങ്ങി.

ഇ​ടു​ക്കി​യി​ലെ തോ​ട്ടം മേ​ഖ​ല​യി​ൽ സ​ർ​വ ശി​ക്ഷാ അ​ഭി​യാ​ൻ ന​ട​ത്തി​യ സ​ർവെ​യി​ൽ കു​ട്ടി​ക​ൾ ജോ​ലി ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി. ആ​സാം, ജാ​ർ​ഖ​ണ്ഡ്, ഛത്തീ​സ്ഗ​ഡ്, ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളാ​ണി​വ​ർ. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലും തോ​ട്ടം മേ​ഖ​ല​യി​ൽ കു​ട്ടി​ക​ൾ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ര​ക്ഷി​താ​ക്ക​ൾ ജോ​ലി​ക്ക് പോ​കു​ന്പോ​ൾ കു​ട്ടി​ക​ളെ ത​നി​ച്ച് നി​ർ​ത്താ​ൻ മ​ടി​ക്കു​ന്ന​തി​നാ​ൽ പ​ല​രും കൂ​ടെ കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.​നി​യ​മ വി​രു​ദ്ധ​മാ​ണെ​ങ്കി​ലും കു​ട്ടി​ക​ൾ​ക്ക് കു​റ​ഞ്ഞ കൂ​ലി ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന​തി​നാ​ൽ ഉ​ട​മ​ക​ളും ജോ​ലി ന​ൽ​കാ​ൻ ത​യാ​റാ​യി. ര​ക്ഷി​താ​ക്ക​ൾ നി​ര​ക്ഷ​രരാ​യ​തി​നാ​ൽ മ​ക്ക​ളു​ടെ പ​ഠ​ന​ത്തെ കു​റി​ച്ച് ചി​ന്തി​ക്കു​ന്നു​മി​ല്ല.

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ- എ​യ്​ഡ​ഡ് സ്കൂ​ളു​ക​ളി​ൽ എ​ണ്ണം തി​ക​യ്ക്കാ​നു​ള്ള ത​ല​ക​ളാ​യി മാ​റി ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ കു​ട്ടി​ക​ൾ. കു​ട്ടി​ക​ളു​ടെ കൊ​ഴി​ഞ്ഞു പോ​ക്ക് കാ​ര​ണം നി​ല​നി​ൽ​പ്പ് ഭീ​ഷ​ണി​യി​ലാ​യ സ്കൂ​ളു​ക​ളി​ലേ​ക്ക് ബാ​ഗും മ​ല​യാ​ള​ത്തി​ലു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ളു​മാ​യി ഇ​വ​രെ​ത്തി. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന ക​ഴി​യു​ന്ന​തോ​ടെ ഇ​വ​ർ സ്കൂ​ളി​ന്‍റെ പ​ടി​യി​റ​ങ്ങും. വീ​ണ്ടും തൊ​ഴി​ലി​ട​ത്തി​ൽ കു​റ​ഞ്ഞ കൂ​ലി​ക്ക് ജോ​ലി ചെ​യ്തു. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ കു​ട്ടി​ക​ൾ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്ന​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​റും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​ക​രി​ച്ച​ത്. ഇ​തി​നാ​യി സ​ർ​വെ​ക​ളും ന​ട​ത്തി. ഇ​ടു​ക്കി​യി​ൽ സ​ർ​വശി​ക്ഷാ അ​ഭി​യാ​ൻ ഒൗ​ട്ട് ഓ​ഫ് സ്കൂ​ൾ സ​ർ​വെ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ സ​ർ​വെ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പാ​ക്കി. പ​തി​നേ​ഴ് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.​പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ഇ​ടു​ക്കി​യി​ൽ സ​ർ​വ​ശി​ക്ഷാ അ​ഭി​യാ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ​ക്ക് വേ​ണ്ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും വി​ദ്യാ​ഭ്യാ​സ​ത്തി​നും പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ളെ സ്കൂ​ളി​ൽ ചേ​ർ​ത്താ​ലും ഇ​ട​യ്ക്കി​ടെ ര​ക്ഷി​താ​ക്ക​ളു​ടെ ജോ​ലി സ്ഥ​ലം മാ​റു​ന്ന​താ​ണ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കാ​ൻ പ​ല​പ്പോ​ഴും ത​ട​സ​മാ​കു​ന്ന​ത്.

പ്രദീപ് ഗോപി