അപകടങ്ങൾ മൂലമുണ്ടാകുന്ന രക്തക്കുഴൽ തടസം, രക്തസ്രാവം, കൈകാലുകൾ നഷ്ടപ്പെടുന്നത്, ഇത്തരം മുറിവുകൾ വാസ്കുലർസർജറിയിൽ അടിയന്തര ശസ്ത്രക്രിയ വഴി സുഖപ്പെടുത്താം.
വെരിക്കോസ് വെയിൻ
പാരന്പര്യം, കൂടുതൽ നിന്ന് ജോലി, എല്ലാം വെരിക്കോസ് വെയിനിന് കാരണമാകുന്നു. സിരകളിലെ ഒഴുക്ക് ഹൃദയത്തിലേക്കാണ് ഈ ഒഴുക്ക്, ദിശമാറി കാലിലേക്കുതന്നെ ഒഴുകി, സിരകളിലെ സമ്മർദം വർധിപ്പി ച്ച് വെരിക്കോസ് വെയിനിന് കാരണമാകുന്നു. സിരകളിലെ തടസവും കാരണമാകുന്നു.
സിരകളിലെ അമിത സമ്മർദം കാലിലെ കഴപ്പ്, വേദന, ക്ഷീണം തുടങ്ങി തടിച്ച ഞരന്പുകൾ, ഞരന്പ് പൊട്ടി രക്തസ്രാവം, കാലുകളിലെ കറുപ്പുനിറം, എക്സിമ, വ്രണങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. സിരകളിലെ തടസം, ദിശമാറ്റം, എവിടെ നിന്ന് എന്ന് സ്കാനിൽ (ഡോപ്ളർ) തിരിച്ചറിഞ്ഞ് ദിശമാറ്റം വരുന്നിടം ചികിത്സിച്ച് സുഖപ്പെടുത്താം. വാസ്കുലർ സർജറിയിൽ സർജറിക്ക് പുറമേ , മയക്കം ആവശ്യമില്ലാത്ത സക്ളിറൊതെറാപ്പി (ഇൻജക്ഷൻ ചികിത്സ) ആധുനിക ലേസർ ചികിത്സ എന്നിവ ലഭ്യമാണ്. ത്വക്കിന് മാറ്റങ്ങൾ വന്ന് വ്രണങ്ങളായാൽ പരിപൂർണമായി അസുഖം മാറ്റാൻ സാധ്യമല്ല എന്നതിനാൽ, വെരിക്കോസ് തിരിച്ചറിഞ്ഞാൽ നേരത്തെ ചികിത്സിക്കണം. സിരകളിലെ തടസം തിരിച്ചറിഞ്ഞാൽ അവ നീക്കുന്ന ബലൂണ് സർജറിയും “സ്റ്റെന്റ്” വേണ്ടിവരും.
പെരിഫറൽ വാസ്കുലർ അസുഖങ്ങൾ-
പുകവലി മൂലമുണ്ടാകുന്ന അപകടങ്ങൾ നമുക്ക് സുപരിചിതമാണല്ലോ. അടുത്തിടെ അന്പത് വയസ്സുള്ള അപ്പച്ചൻ, കാലുവേദനയിൽ തുടങ്ങി ചികിത്സതേടി പല ആശുപത്രികളിൽ രണ്ടു മാസത്തേളം അലഞ്ഞ് വാസകുലർസർജറി ചികിത്സക്ക് എത്തയപ്പോഴെക്കും രക്ഷിക്കാൻ സാധിക്കാത്ത വിധം പാദങ്ങൾ നശിച്ചിരുന്നു. വാസ്കുലർ രോഗ ചികിത്സകളിൽ സമയം പ്രധാനമാണ്. അവഗണിച്ചാൽ അംഗവൈകല്യം ഉറപ്പ്.
കൈകാലുകളിലെ രക്തധമനി തടസമുണ്ടെങ്കിൽ നടക്കുന്പോൾ അനുഭവിക്കുന്ന പേശിവേദനയിൽ തുടങ്ങി വെറുതെ നടക്കുന്പോൾ വേദന, വിരലുകൾ കറുത്തു വരിക, ഉണങ്ങാത്ത മുറിവ് ബലക്കുറവ് എന്നിവ അനുഭവപ്പെടുന്നു.
എല്ലാ വാസ്കുലർ അസുഖങ്ങൽക്കും വേദന സാധാരണമാണ്. എന്നാൽ പ്രമേഹ രോഗികൾക്ക് വേദന അനുഭവപ്പെടണമെന്നില്ല. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വാസ്കുലർ സർജറി വിഭാഗത്തിൽ ചികിത്സ തേടണം.
കേരളത്തിൽ 16 വാസ്കുലർ ഡോക്ടർമാരേയുള്ളൂ. മറ്റു വിഭാഗങ്ങളിൽ ഇതിന് ചികിത്സ ലഭിക്കില്ല എന്നുമാത്രമല്ല സമയം നഷ്ടപ്പെടുത്തുന്നു.
ഉണങ്ങാത്ത മുറിവ് ഉണ്ടാക്കുന്ന വൈദ്യർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിന് ഉണങ്ങാനുള്ള കഴിവ് ഈശ്വരൻ നലകിയിട്ടുണ്ട്. അതിൽ പ്രധാനം രക്തമാണ്. ജീവന്റെ ലക്ഷണം. രക്തധമനി തടസമുള്ളവർക്ക് മുറിവ് ഉണങ്ങാൻ ശേഷി ഉണ്ടാവില്ല. ഉണങ്ങിയ ചെടിക്ക് വെള്ളം എത്തിക്കുന്നതുപൊലെ.
കാലുകൾക്ക് രക്തം എത്തിക്കണം. എന്നാൽ മാത്രമേ ഈ മുറിവുകൾ ഉണങ്ങൂ. നമ്മളെ ചികിത്സിക്കുന്ന പല ഡോക്ടർമാരും രക്തക്കുറവ് തിരിച്ചറിയാതെ ഉണക്കിതരാം എന്ന് പറഞ്ഞ് ചികിത്സിക്കുന്നു. അവർ ചികിത്സിക്കുന്ന 85% മുറിവുകളും ഉണങ്ങും. 15% രക്തകുറവ് നേരിടുന്നവർ അംഗവൈകല്യത്തിൽ കലാശിക്കും. ഇത് തിരിച്ചറിഞ്ഞ് സമയം പാഴക്കാതെ രക്ത ധമനി തടസം ഉണ്ടോ എന്ന് സ്കാൻ ചെയ്ത്. വാസ്കുലർ വിഭാഗങ്ങളിളേക്ക് ചികിത്സനേടണം.
രക്തക്കുറവ് എത്ര എന്ന് നോക്കി ആൻജിയോഗ്രംസകാനും തടസം മാറ്റുന്ന ആൻജിയോഗ്രാസറ്റി റെജരസ് സർജറി വഴി തടസം മറികടന്ന് കൈകാലുകൾ രക്ഷിക്കാം. അംഗവൈകല്യം ഉറപ്പായ 90% കാലുകളും ഇപ്രകാരം രക്ഷിക്കാം. ഹൃദയരോഗ തുടർചികിത്സപോലെ എല്ലാ വാസ്കുലർ രോഗങ്ങൾക്കും മരുന്നുകൾ തുടരണം.
പ്രമേഹപാദം
പ്രമേഹം പഴകുന്പോൾ സ്പർശനശേഷി കുറയുന്നു. ഇത് അംഗവൈകല്യം, പഴുപ്പ്, ജീവഹാനി എന്നിവയ്ക്ക് കാരണമാകുന്നു എന്ന് നമുക്ക് അറിയാം. പ്രമേഹരോഗിക്ക് തരിപ്പ്, വേദന, തഴന്പ്, വിള്ളൽ, ചൂട് തണവ് തിരിച്ചറിയാനാകാത്ത ത്വക്ക്, സ്പർശനശേഷി നഷ്ടപ്പെടുന്ന അവസ്ഥ, ചെരിപ്പുകൾ ഉൗരിപ്പോകുക, വ്രണങ്ങൾ എന്നിവ സാധാരണയാണ്.
ഇതോടു കൂടെ രക്ത തടസംമുണ്ടെങ്കിൽ കാലുകൾ നഷ്ടപെടാൻ സാധ്യത വലുതാണ്. വാസ്കുലർ സർജറിയിൽ പാദസംരക്ഷണം, രക്തക്കുഴൽ തടസനിവാരണം എന്നിവ ചെയ്ത് കാലുകൾ രക്ഷിക്കുന്നു.
ഡയാലിസിസ്
രോഗികൾക്ക് ഫിസ്റ്റുല സർജറിയും പെർമനന്റ് ഡയാലിസിസ് കാത്തീറ്ററും വാസ്കുലർ സർജറിയിൽ ചെയ്തുകൊടുക്കുന്ന സേവനമാണ്.
അന്യൂറിസം സർജറി സ്റ്റെൻറ്റ്
ഈ ആധുനിക ചികിത്സാ വിഭാഗം കേരളത്തിലെ പ്രമുഖ നഗരങ്ങളിലെല്ലാം തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ലഭ്യമാണ്. സമയം നഷ്ടപ്പെടുത്തിയാൽ അംഗവൈകല്യമുറപ്പുള്ള ഈ അസുഖങ്ങൾക്ക് വാസ്കുലർ സേവനം ആവശ്യമാണ് എന്ന് തിരിച്ചറിഞ്ഞ് നമുക്ക് ചികിത്സ നേടാം.
കാലുമുറിക്കുന്ന സർജറിയും തുടർന്നുള്ള വെപ്പുകാലിനും ചെലവിടുന്ന പൈസ കൊണ്ട് സ്വന്തം കാലുകൾ രക്ഷിക്കാം എന്ന് കൂടെ നാം മനസ്സിലാക്കണം. വാസ്കുലർ രോഗകാരണങ്ങൾ നമ്മുടെ ജീവിതശൈലികളു മായി ബന്ധമുണ്ട് എന്നതിനാൽ ജീവിതശൈലി നവീകരണത്തിന് നമുക്ക് തുടങ്ങാം.
അന്യൂറിസം
രക്തക്കുഴൽ ബലൂണ് പോലെ വീർത്തുവരുന്ന അസുഖം, പുകവലി, പാരന്പര്യം, രക്തസമ്മർദ്ദം എന്നിവകാരണമാകുന്നു. ബലൂണ് വീർപ്പിക്കുന്പോൾ വലിപ്പം വളരെകൂടിയാൽ പൊട്ടുമെന്ന് നമുക്കറിയാം.
അതുപോലെ വലിപ്പം കൂടി രക്തക്കുഴൽ പൊട്ടി മരണത്തിലവസാനം, രക്തക്കുഴൽ വീക്കം തിരിച്ചറിഞ്ഞ് വലിപ്പകൂടുതലുള്ള അന്യൂറിസം സർജറിയോ സ്റ്റെന്റോ വഴി ചികിത്സിച്ച് മരണ സാധ്യത ഒഴിവാക്കാം.
കരോട്ടിട് സർജറി
പക്ഷാഘാതമുണ്ടാക്കുന്ന രക്തക്കുഴൽ തടസങ്ങളിൽ കഴുത്തിലെ രക്തധമനി തടസ്സമൊരു കാരണമാണ്. അവ തിരിച്ചറിഞ്ഞ് പക്ഷാഘാതമുണ്ടാവുന്നതിനു മുന്പേ തടസം നീക്കി തളർച്ചയുടെ സാധ്യത കുറയ്ക്കുന്ന ചികിത്സയാണ് കരോട്ടിട് സർജറി/കരോട്ടിട് സ്റ്റെന്റിങ്ങ്.
ലക്ഷണങ്ങൾ പെട്ടെന്നുള്ള കാഴ്ചനഷ്ടം, തളർച്ച എന്നിവ കുറച്ചു നേരം കൊണ്ട് സുഖപ്പെടുത്തുന്നു. ഇവ പലപ്പോഴും പക്ഷാഘാതത്തിന് മുൻപ് വരുന്ന ലക്ഷണങ്ങളാണ്. ഇവയുണ്ടായാൽ ഹൃദയം, കഴുത്തിലെ രക്തക്കുഴൽ സ്കാൻ എന്നിവ ചെയ്ത് നോക്കി, കരോട്ടിട് സർജറി ആവശ്യമാണോ എന്ന് നിർണയിക്കണം. തയാറാക്കിയത് : ജോബ് സ്രായിൽ
ഡോ. രാജേഷ് ആന്റോ
വാസ്കുലർ സർജൻ, അമല മെഡിക്കൽ കോളജ്തൃശൂർ