ക​രു​താം ന​മ്മു​ടെ പൊ​ന്നോ​മ​ന​ക​ളെ...
ക​രു​താം ന​മ്മു​ടെ  പൊ​ന്നോ​മ​ന​ക​ളെ...
സ്കൂ​ളി​ൽനി​ന്ന് വീ​ട്ടി​ലേ​ക്കു ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന കു​ട്ടി​യെ വാ​നി​ലെ​ത്തി​യ അ​ജ്ഞാ​ത​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചു.... ആ​ളൊ​ഴി​ഞ്ഞ പാ​ത​യി​ൽ വാ​ൻ നി​ർ​ത്തി വാ​തി​ൽ തു​റ​ന്ന് അ​ക​ത്തേ​ക്ക് വ​ലി​ച്ചു ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ കു​ട്ടി കു​ത​റി​മാ​റി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു... ഇ​തു​പോ​ലെ നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ നാം ​നേ​ര​ത്തെ കേ​ട്ടി​ട്ടു​ണ്ട്... ഇ​പ്പോ​ഴും കേ​ൾ​ക്കു​ന്നു.

കു​ട്ടി​ക​ളെ ആ​വ​ശ്യ​മു​ള്ള സം​ഘ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ വ​ള​രെ സ​ജീ​വ​മാ​ണെ​ന്ന വ​സ്തു​ത​യി​ലേ​ക്കാ​ണ് ഈ ​വ​ർ​ത്ത​മാ​ന​ങ്ങ​ൾ വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ഭ​ര​ണ​കൂ​ട​വും പോ​ലീ​സു​മൊ​ക്കെ പൊ​തു​ജ​ന​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​ന്നു​വെ​ങ്കി​ലും ര​ക്ഷി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും കു​ട്ടി​ക​ളെ​യു​മൊ​ക്കെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു ക​രു​ത​ൽ അ​നി​വാ​ര്യ​മാ​ണ്. കാരണം കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനെപ്പറ്റിയുള്ള വാർത്തകൾക്കു പഞ്ഞമില്ല.

കഴിഞ്ഞ ദിവസം പൂച്ചാക്കലിൽ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​ർ ഒരു ആന്ധ്രാ സ്വദേശിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. ഇത്തരം വാർത്തകൾ വർധിക്കുന്നതോടെ നാട്ടുകാർ സംശയം തോന്നുന്നവരെയൊക്കെ പിടികൂടി കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നതും മറ്റൊരു പ്രശ്നമായി മാറിയിട്ടുണ്ട്.
കു​ട്ടി​ക​ളെ തേ​ടി....

ന​മ്മ​ൾ ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി പോ​ലെ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന, ന​മ്മു​ടെ ജീ​വി​ത​വും ജീ​വ​നു​മാ​യ ഈ ​കു​ട്ടി​ക​ൾ​ക്കാ​യി വ​ല വി​രി​ച്ച് ത​ക്കം പാ​ർ​ത്തി​രി​ക്കു​ന്ന​വ​രു​ടെ നി​ര ചെ​റു​ത​ല്ല. ഭി​ക്ഷാ​ട​ന കൂ​ട്ട​ങ്ങ​ൾ എ​ന്നു ലാ​ഘ​വ​ത്തോ​ടെ പ​ല​പ്പോ​ഴും എ​ഴു​തി​ത്ത​ള്ളു​ന്ന​വ​ർ വ​ലി​യൊ​രു ശൃം​ഖ​ല​യി​ലെ ക​ണ്ണി​ക​ളാ​യി​രി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ഭി​ക്ഷാ​ട​ന മാ​ഫി​യ എ​ന്നു പ​ര​ക്കെ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​തും. കു​ട്ടി​െ ത​ട്ടി​യെ​ടു​ത്താ​ലു​ട​ൻ ക​യ്യേ​ൽ​ക്കാ​നും മ​റ്റൊ​രു താ​വ​ള​ത്തി​ലേക്ക് മാ​റ്റാ​നു​മൊ​ക്കെ ആ​ളു​ക​ൾ ക​ർ​മ​നി​ര​താ​യി​രി​ക്കു​ന്ന, ഈ ​ക്രി​മി​ന​ലു​ക​ളു​ടെ ച​ങ്ങ​ല എ​ത്ര​ത്തോ​ളം നീ​ള​ത്തി​ലാ​ണെ​ന്ന​ത് ക​ണ്ടെ​ത്താ​നോ ക​ണ്ടു​പി​ടി​ക്കാ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം. തി​ര​ക്കേ​റി​യ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നു മാ​ത്ര​മ​ല്ല, നന്മക​ളാ​ൽ സ​മൃ​ദ്ധ​മാ​യ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ നി​ന്നു പോ​ലും കു​ട്ടി​ക​ൾ അ​പ്ര​ത്യ​ക്ഷ​രാ​കു​ന്ന​തി​ന്‍റെ പി​ന്നി​ൽ വ​ൻ റാ​ക്ക​റ്റു​ക​ൾ ത​ന്നെ​യാ​കാം. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കാ​യി കു​ട്ടി​ക​ളെ ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ളു​ണ്ടെ​ന്ന​തും നി​ല​വി​ൽ വ​ള​രെ പ്ര​ചാ​ര​ത്തി​ലു​ള്ള വാ​ർ​ത്ത​യാ​ണ്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും അ​ന്യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ബാ​ല​വേ​ല, വേ​ശ്യാ​വൃ​ത്തി എ​ന്നി​ങ്ങ​നെ വി​വി​ധ കാ​ര്യ​ങ്ങ​ൾ​ക്കാ​യി കു​ട്ടി​ക​ളെ ക​ട​ത്തു​ന്ന​വ​രാ​ണ് ഇ​ള​മു​റ​ക്കാ​ർ​ക്കാ​യി ത​ക്കം പാ​ർ​ത്തി​രി​ക്കു​ന്ന മ​റ്റൊ​രു കൂ​ട്ട​ർ. മ​യ​ക്കു​മ​രു​ന്ന് അ​ട​ക്ക​മു​ള്ള ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യ്ക്കും വി​ത​ര​ണ​ത്തി​നു​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ കു​ട്ടി​ക​ളെ തേ​ടു​ന്ന​വ​രും വ്യാ​പ​കം. ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഘ​ങ്ങ​ളു​ടെ പി​ടി​യി​ൽ അ​ക​പ്പെ​ട്ടാ​ൽ കു​ട്ടി​ക​ളെ തി​രി​ച്ചു കി​ട്ടാ​ൻ യാ​തൊ​രു സാ​ധ്യ​ത​യു​മി​ല്ലെ​ന്ന് നി​യ​മ​പാ​ല​ക​രും പ​രോ​ക്ഷ​മാ​യി സ​മ്മ​തി​ക്കു​ന്നു.

കണക്കുകൾ പറയുന്നു

കാ​ണാ​താ​യ കു​ട്ടി​ക​ളെ​ക്കു​റി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ പൊ​തു​സ​മൂ​ഹം കൂ​ടു​ത​ൽ ജാ​ഗ​രൂ​ക​രാ​കേ​ണ്ട​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​നെ അ​ടി​വ​ര​യി​ടു​ന്നു. 2016 -ൽ ​മാ​ത്രം രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 63,407 കു​ട്ടി​ക​ൾ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ 41,067 പേ​ർ പെ​ണ്‍​കു​ട്ടി​ക​ളും ശേ​ഷി​ക്കു​ന്ന 22,340 പേ​ർ ആ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്. മ​ധ്യ​പ്ര​ദേ​ശ്, പ​ശ്ചി​മ​ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് കൂ​ടു​ത​ൽ കു​ട്ടി​ക​ൾ കാ​ണാ​താ​യി​ട്ടു​ള്ള​ത്. മൂ​ന്നാം സ്ഥാ​ന​ത്ത് ഡ​ൽ​ഹി. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ത​മി​ഴ്നാ​ടാ​ണ് മു​ന്നി​ൽ. 4,632 കു​ട്ടി​ക​ൾ 2016 -ൽ ​അ​പ്ര​ത്യ​ക്ഷ​രാ​യി. തെ​ല​ങ്കാ​ന​യി​ൽ നി​ന്നും 3,679, ആ​ന്ധ്രാ​പ്ര​ദേ​ശ് 2,155, ക​ർ​ണ്ണാ​ട​ക 1,943, കേ​ര​ളം 1,524 എ​ന്നി​ങ്ങ​നെ പോ​കു​ന്നു പ​ട്ടി​ക. ഇ​ക്കൂ​ട്ട​ത്തി​ൽ ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്നും കാ​ണാ​താ​യ കു​ട്ടി​ക​ളി​ൽ ആ​ണ്‍​കു​ട്ടി​ക​ളാ​ണ് കൂ​ടു​ത​ൽ- 1,054. കേ​ര​ള​ത്തി​ൽ 768 പെ​ണ്‍​കു​ട്ടി​ക​ളും 756 ആ​ണ്‍​കു​ട്ടി​ക​ളും 2016- ൽ ​കാ​ണാ​താ​യി. നാ​ഷ​ണ​ൽ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ളാ​ണി​ത്.


വീ​ട് ആ​ദ്യ​ത്തെ വി​ദ്യാ​ല​യം

കൂ​ടു​ന്പോ​ൾ ഇ​ന്പ​മു​ണ്ടാ​കു​ന്ന​താ​ണ് കു​ടും​ബ​മെ​ന്നും കു​ട്ടി​യു​ടെ ആ​ദ്യ വി​ദ്യാ​ല​യം വീ​ട് ആ​ണെ​ന്നും മ​ഹാന്മാ​ർ പ​റ​ഞ്ഞി​ട്ടു​ള്ള​ത് വെ​റു​തെ​യ​ല്ലെ​ന്ന ഉ​ത്ത​മ​ബോ​ധ്യം ര​ക്ഷി​താ​ക്ക​ൾ​ക്ക് വേ​ണം. ക​ഴി​ഞ്ഞ മൂ​ന്നാ​ലു ദ​ശ​ക​ത്തി​നി​ട​യി​ൽ ന​മ്മു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കൊ​ക്കെ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​ഴ​യ ജീ​വി​ത​രീ​തി​യോ ശൈ​ലി​യോ അ​ല്ല ഇ​ന്ന​ത്തെ ത​ല​മു​റ പി​ന്തു​ട​രു​ന്ന​ത്. കു​ട്ടി​ക​ൾ ര​ക്ഷി​താ​ക്ക​ളെ സ്നേ​ഹി​ക്കു​ക​യും ഭ​യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്ന കാ​ലാ​വ​സ്ഥ പ​ഴം​ക​ഥ​യാ​യി. ഇ​ന്ന് ര​ക്ഷി​താ​ക്ക​ൾ​ക്ക് കു​ട്ടി​ക​ളെ​യാ​ണ് ഭ​യം. ശ​കാ​രി​ക്കു​ക​യോ കാ​ര്യ​മാ​യി ശാ​സി​ക്കു​ക​യോ ചെ​യ്താ​ൽ കു​ട്ടി എ​ന്തെ​ങ്കി​ലും അ​വി​വേ​കം പ്ര​വ​ർ​ത്തി​ക്കു​മോ എ​ന്ന ചി​ന്ത​യാ​ണ് ഭൂ​രി​പ​ക്ഷം മാ​താ​പി​താ​ക്ക​ളി​ലും. കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും ഒ​രു​മി​ച്ച് ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യ​വും സ​ന്ദ​ർ​ഭ​വും പ​ല​യി​ട​ത്തും ഇ​ല്ലെ​ന്ന് ത​ന്നെ പ​റ​യാം. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്നു​വെ​ന്നൊക്കെ​യു​ള്ള വാ​ർ​ത്ത​ക​ൾ വ​ല്ലാ​തെ പ്ര​ച​രി​ക്കു​ന്ന ഇ​പ്പോ​ഴ​ത്തെ​യീ അ​വ​സ്ഥ​യി​ൽ ര​ക്ഷി​താ​ക്ക​ൾ അ​സ്വ​സ്ഥ​രാ​കു​ക​യ​ല്ല വേ​ണ്ട​ത്. ഇ​ത്ത​രം സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ക്തി​ക​ളു​ടെ കെ​ണി​ക​ളി​ൽ കു​രു​ങ്ങാ​തി​രി​ക്കാ​നു​ള്ള അ​വ​ബോ​ധ​വും ആ​ർ​ജ്ജ​വ​വും കു​ട്ടി​ക​ളി​ൽ പ​ക​രു​ക​യാ​ണ് പ്ര​ധാ​ന പോം​വ​ഴി.

സ്കൂ​ളി​ലേ​ക്ക് പോ​വു​ക​യോ വ​രി​ക​യോ ചെ​യ്യു​ന്ന​തി​നി​ട​യി​ൽ റോ​ഡി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രോ​ട് ലി​ഫ്റ്റ് ചോ​ദി​ക്ക​ൽ ചി​ല കു​ട്ടി​ക​ളു​ടെ ശീ​ല​മാ​ണ്. ബൈ​ക്ക് യാ​ത്രി​ക​ൻ ഏ​തെ​ങ്കി​ലും കു​റ്റ​കൃ​ത്യ​ത്തി​ലെ പ്ര​തി​യാ​യി​രി​ക്കു​ക​യും കു​ട്ടി​ക്ക് സ്കൂ​ളി​ലെ​ത്താ​ൻ ക​ഴി​യു​ന്ന​തി​നു മു​ന്പ് അ​യാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​വു​ക​യും ചെ​യ്താ​ൽ എ​ന്താ​യി​രി​ക്കും ഗ​തി... ? ഒ​രു​പ​ക്ഷെ, കു​ട്ടി​യും കൂ​ട്ടു​പ്ര​തി​യാ​യേ​ക്കാം. ച​ങ്ങാ​ത്തം സ്ഥാ​പി​ക്കാ​ൻ വ​രു​ന്ന അ​പ​രി​ചി​ത​രെ​യും സൂ​ക്ഷി​ക്കാ​ൻ കു​ട്ടി​ക​ളോ​ട് സ്നേ​ഹ​വാ​ത്സ​ല്യ​ത്തോ​ടെ ഓ​ർ​മി​പ്പി​ക്കു​ക. കു​ട്ടി​യു​ടെ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പ​ക​രു​മാ​യി ര​ക്ഷി​താ​ക്ക​ൾ സ്ഥി​ര​മാ​യ ആ​ശ​യ​വി​നി​മ​യം പു​ല​ർ​ത്ത​ണം. കു​ട്ടി​ക​ളു​ടെ ഭാ​വി ന​ശി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ, സ്കൂ​ളു​ക​ളു​ടെ പ​രി​സ​ര​ത്ത് കാ​ണ​പ്പെ​ടു​ന്ന അ​നാ​വ​ശ്യ സാ​ന്നി​ധ്യ​ങ്ങ​ൾ സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യോ പോ​ലീ​സി​ന്‍റെ​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താം. പാ​ത​ക​ളി​ൽ, ബ​സ് സ്റ്റോ​പ്പു​ക​ളി​ൽ, പാ​ർ​ക്കു​ക​ളി​ൽ എ​ന്നി​ങ്ങ​നെ എ​വി​ടെ​യും കു​ട്ടി​ക​ളെ കു​രു​ക്കി​ൽ പെ​ടു​ത്താ​ൻ ഈ ​സാ​മൂ​ഹ്യ​വി​രു​ദ്ധന്മാ​രു​ണ്ടാ​കാം. അ​വ​രെ ശ​രി​യാ​യി തി​രി​ച്ച​റി​യാ​നു​ള്ള ശേ​ഷി കു​ട്ടി​ക​ളി​ൽ പ്ര​ദാ​നം ചെ​യ്യേ​ണ്ട​ത് മു​തി​ർ​ന്ന​വ​രാ​ണ്. കു​ട്ടി​ക​ളി​ൽ പ്രാ​യോ​ഗി​ക ബു​ദ്ധി വ​ള​ർ​ത്താ​നും അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ വി​വേ​ക​പൂ​ർ​വം പ്ര​തി​ക​രി​ക്കാ​നു​മു​ള്ള പാ​ഠ​ങ്ങ​ളും സ​മ്മാ​നി​ക്കു​ക.

ഗി​രീ​ഷ് പ​രു​ത്തി​മ​ഠം