ലഹരിയുടെ കടുപ്പുംകൂടുന്നു
ലഹരിയുടെ കടുപ്പുംകൂടുന്നു
പു​തു​വ​ത്സ​രാ​ഘോ​ഷം ല​ക്ഷ്യ​മി​ട്ട് കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി ഒ​ഴു​കു​ന്നു. മ​ദ്യം, ക​റു​പ്പ്, ക​ഞ്ചാ​വ് എ​ന്നി​വ​യ്ക്ക് മു​ൻ​കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ത്ര ആ​വ​ശ്യ​ക്കാ​രി​ല്ല. ഏ​വ​ർ​ക്കും "ക​ടു​പ്പം’ കൂ​ടി​യ​തു​മ​തി. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് എ​ൽ​എ​സ്ഡി, എം​ഡി​എം​എ, ഷ്രൂം, ​എ​ക്സ്റ്റ​സി, നൈ​ട്രോ​സെ​പാം ടാ​ബ്‌ലെ​റ്റു​ക​ൾ പോ​ലു​ള്ള ന്യൂ​ജെ​ൻ ഡ്ര​ഗ്സു​ക​ളാ​ണ്. പ​ണ്ട് മു​ംബൈ, ബംഗളൂ​രു,ഗോ​വ തു​ട​ങ്ങി​യ സി​റ്റി​ക​ളി​ലാ​യി​രു​ന്നു ഇ​ത്ത​രം മ​യ​ക്കു​മ​രു​ന്ന് ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലെ മു​ക്കി​ലും മൂ​ല​യി​ലും വ​രെ ഇ​വ ല​ഭി​ക്കു​ന്നു​ണ്ട്. ന്യൂ​ ഇയ​ർ പാ​ർ​ട്ടി​ക​ളും ക്രി​സ്മ​സ് പാ​ർ​ട്ടി​ക​ളും ല​ക്ഷ്യം വ​ച്ചാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി വ​രു​ന്ന​ത്.

ആ​ഘോ​ഷ​ങ്ങ​ൾ അ​ടു​ക്കു​ന്പോ​ൾ ല​ഹ​രി​യു​ടെ ഒ​ഴു​ക്കു​ണ്ടാ​കു​ന്ന​ത് സ്ഥി​ര​മാ​ണ്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ല​ഹ​രി​ക​ളാ​ണ് ആ​ഘോ​ഷ​വേ​ള​ക​ളി​ൽ വി​റ്റു പോ​കു​ന്ന​ത്. കോ​ഴി​ക്കോ​ട്ട് മൂ​ന്നു​ ദി​വ​സ​ത്തി​നി​ടെ ര​ണ്ടു​പേ​രാ​ണ് പി​ടി​യി​ലാ​യ​ത്.​ ഏക​ദേ​ശം 20 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ എ​ൽ​എ​സ്ഡി​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ​ല ഓ​ണ്‍​ലൈ​ൻ ഫാ​ർ​മ​സി​ക​ളും പ്രി​സ്ക്രി​പ്​ഷ​ൻ ഇ​ല്ലാ​തെ​യാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. പ​ല ഫാ​ർ​മ​സി​ക​ളും പ്രി​സ്ക്രി​പ്ഷ​ൻ വേ​ണ​മെ​ന്ന് അ​വ​രു​ടെ സൈ​റ്റു​ക​ളി​ൽ എ​ഴു​തി വ​ച്ചി​ട്ടാ​ണ് പ്രി​സ്ക്രി​പ്ഷ​ൻ ഇ​ല്ലാ​തെ വി​ൽ​ക്കു​ന്ന​ത്. ചി​ല​ർ​ക്ക് ഏ​തെ​ങ്കി​ലും ഒ​രു ഡോ​ക്ട​റു​ടെ​യോ ഹോ​സ്പി​റ്റ​ലി​ന്‍റെ​യോ പേ​രു​മാ​ത്രം ന​ൽ​കി​യാ​ൽ മ​തി. മ​രു​ന്നു വീ​ട്ടി​ലെ​ത്തും. ഡാ​ർ​ക്ക് വെ​ബ്സൈ​റ്റാ​യ സി​ൽ​ക്ക് റോ​ഡി​ൽ നി​ന്നും ല​ഹ​രി വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന​വ​രും കു​റ​വ​ല്ല. ന്യൂ​ജ​ൻ ക​റ​ൻ​സി​യാ​യ ബി​റ്റ് കോ​യി​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള പ​ണ​മി​ട​പാ​ടാ​യ​തി​നാ​ൽ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടി​ല്ല എ​ന്ന​തും ആ​ളു​ക​ളെ ഇ​ത്ത​രം വെ​ബ്സൈ​റ്റു​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്നു.

ആ​ഘോ​ഷ​വേ​ള​ക​ളി​ൽ താ​രം ന്യൂ​ജ​ൻ ഡ്ര​ഗ്സു​ക​ൾ

ന്യൂ​ജ​ൻ ഡ്ര​ഗ്സു​ക​ളാ​ണ് ഇ​പ്പോ​ൾ ആ​ഘോ​ഷ​വേ​ള​ക​ളി​ലെ താ​രം. മ​ദ്യ​ത്തോ​ടൊ​പ്പം ഇ​തും കൂ​ടി ചേ​ർ​ന്നാ​ൽ പി​ന്നെ ആ​ഘോ​ഷം ഉ​ഷാ​റാ​യി. യു​വാ​ക്ക​ളെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ക​യും അ​ടി​മ​ക​ളാ​ക്കു​ക​യും ചെ​യ്യു​ന്ന ലൈ​സ​ർ​ജി​ക് ആ​സി​ഡ് ഡൈ​ടൈ​ലാ​മി​ഡ് (എ​ൽ​എ​സ്ഡി), എം​ഡി​എം​എ, എ​ക്സ്റ്റ​സി, ്രൂം, ​നൈ​ട്രോ​സെ​പാം, മോ​ർ​ഫി​ൻ ടാ​ബ്‌ലെ​റ്റു​ക​ൾ, ബ്രൗ​ണ്‍ ഷു​ഗ​ർ തു​ട​ങ്ങി​യ​വ​യ​്ക്കാ​ണ് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ൽ. ക്രി​സ്റ്റ​ൽ രൂ​പ​ത്തി​ലും സ്റ്റാ​ന്പ് രൂ​പ​ത്തി​ലും ആ​സി​ഡ് രൂ​പ​ത്തി​ലു​മാ​ണ് എ​ൽ​എ​സ്ഡി ല​ഭി​ക്കു​ക.​സ്റ്റാ​ന്പ് രൂ​പ​ത്തി​ലു​ള്ള​താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​രു ത​പാ​ൽ സ്റ്റാ​ന്പി​ന്‍റെ മൂ​ന്നി​ലൊ​ന്ന് വ​ലു​പ്പം മാ​ത്ര​മേ ഇ​തി​നു​ള​ളൂ. എ​ട്ടു മ​ണി​ക്കൂ​ർ മു​ത​ൽ 18 മ​ണി​ക്കൂ​ർ വ​രെ എ​ൽ​എ​സ്ഡി​യു​ടെ ല​ഹ​രി നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന​താ​ണ് യു​വാ​ക്ക​ളും യു​വ​തി​ക​ളും ഇ​തി​ന്‍റെ അ​ടി​മ​ക​ളാ​വാ​ൻ കാ​ര​ണം. കൂ​ടു​ത​ൽ സ​മ​യം ല​ഹ​രി ത​രു​ന്ന ഇ​ത്ത​രം ന്യൂ​ജ​ൻ ഡ്ര​ഗ്സു​ക​ൾ എ​ന്തു വി​ല കൊ​ടു​ത്തും സ്വ​ന്ത​മാ​ക്കാ​ൻ ആ​ളു​ക​ൾ തയാ​റാ​ണ്.

ഉ​പ​യോ​ഗി​ക്കാ​ൻ എ​ളു​പ്പം ന്യൂ​ജ​ൻ ഡ്ര​ഗ്സു​ക​ൾ

ഉ​പ​യോ​ഗി​ക്കാ​നും കൊ​ണ്ടു​ന​ട​ക്കാ​നും എ​ളു​പ്പം ന്യൂ​ജ​ൻ ഡ്ര​ഗ്സു​ക​ളാ​ണ്. ക​ഞ്ചാ​വാ​ണെ​ങ്കി​ൽ ആ​ദ്യം ക്ര​ഷ് ചെ​യ്യ​ണം. സി​ഗ​ര​റ്റു​മാ​യി ക​ല​ർ​ത്തി റോ​ൾ ചെ​യ്ത് ഉ​പ​യോ​ഗി​ക്ക​ണം. ഇ​തി​ന് സ​മ​യ​വും പ​രി​ശ്ര​മ​വും വേ​ണം. ഉ​പ​യോ​ഗി​ച്ചാ​ൽ മ​ണ​മ​ടി​ച്ചും ക​ണ്ണു ക​ല​ങ്ങി​യും പെ​ട്ടെ​ന്ന് ആ​ളു​ക​ൾ​ക്ക് മ​ന​സി​ലാ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. എ​ന്നാ​ൽ എ​ൽ​എ​സ്ഡി, ടാ​ബു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് ഇ​ത്ത​രം പ്ര​ശ​്ന​ങ്ങ​ളി​ല്ല. സ്റ്റാ​ന്പ് രൂ​പ​ത്തി​ലു​ള്ള എ​ൽ​എ​സ്ഡി ആ​ണെ​ങ്കി​ൽ വാ​യി​ൽ വ​ച്ചാ​ൽ മ​തി. പ​ണി തീ​ർ​ന്നു. ക​ഷ്ട​പ്പാ​ടി​ല്ല. നൈ​ട്രോ​സെ​പാം, മോ​ർ​ഫി​ൻ ടാ​ബ്‌ലെ​റ്റു​ക​ളെ​ങ്കി​ലും സാ​ധാ​ര​ണ മ​രു​ന്നു ക​ഴി​ക്കു​ന്ന​തു പോ​ലെ ക​ഴി​ച്ചാ​ൽ മ​തി. സം​ഗ​തി എ​ളു​പ്പ​മാ​ണ്. ത​പാ​ൽ സ്റ്റാ​ന്പും ചെ​റി​യ ടാ​ബ്‌ലെ​റ്റു​ക​ളും കൊ​ണ്ടു ന​ട​ക്കാ​നും സൂ​ക്ഷി​ക്കാ​നും എ​ളു​പ്പ​മാ​ണ്. പി​ടി​ക്ക​പ്പെ​ട്ടാ​ൽ പെ​ട്ടെ​ന്ന് ത​പാ​ൽ സ്റ്റാ​ന്പാ​ണെ​ന്ന് ക​രു​തു​മെ​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ പു​സ്ത​ക​ങ്ങ​ൾ​ക്കി​ട​യി​ലും മ​റ്റും ഇ​ത് ഒ​ളി​പ്പി​ക്കു​ക​യാ​ണ് പ​തി​വ്. ടാ​ബ്‌ലെ​റ്റു​ക​ളാ​ണെ​ങ്കി​ൽ വീ​ട്ടി​ൽ ക​ണ്ടാ​ലും ത​ല​വേ​ദ​ന​ക്കു​ള്ള​താ​ണെ​ന്നും പ​റ​ഞ്ഞു ര​ക്ഷ​പെ​ടു​ക​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ചെ​യ്യു​ന്ന​ത്.​ ല​ഹ​രി​മ​രു​ന്നു​ക​ൾ എ​ളു​പ്പ​ത്തി​ൽ ക​ട​ത്താ​നും ഇ​വ​യു​ടെ വ​ലുപ്പക്കു​റ​വ് സ​ഹാ​യി​ക്കു​ന്നു.

വി​ല പ്ര​ശ്ന​മ​ല്ല

‘ഞ​ങ്ങ​ൾ​ക്ക് വി​ല പ്ര​ശ്ന​മ​ല്ല ,സാ​ധ​നം കി​ട്ടി​യാ​ൽ മ​തി’ എ​ന്ന മ​ട്ടി​ലാ​ണ് പ​ല​രും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​പ​ത്ത് ടാ​ബ്‌ലെ​റ്റ്സ് ഉ​ള്ള ഒ​രു സ്ട്രി​പ്പ് നൈ​ട്രോ​സെ​പാ​മി​ന് 700 രൂ​പ​യാ​ണ് വാ​ങ്ങി​ക്കു​ന്ന​ത്. അ​ഞ്ച് ഗ്രാം ​വ​രു​ന്ന ചെ​റി​യ ക​ഞ്ചാ​വ് പൊ​തി​ക്ക് 600 രൂ​പ​യും ഒ​രു ഗ്രാം ​കൊ​ക്ക​യി​ന് 4500 രൂ​പ​യു​മാ​ണ് വി​ല. ഗ്രാ​മി​ന് 10,000 രൂ​പ​യാ​ണ് എ​ൽ​എ​സ്ഡി​ക്ക് വി​ല. ആ​ഘോ​ഷ​സ​മ​യ​മാ​യ​തി​നാ​ൽ വി​ല കൂ​ട്ടി​യാ​യി​രി​ക്കും ഇ​നി​യു​ള്ള വി​ൽ​പ്പ​ന. പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന കൂ​ടു​ന്ന​തും ല​ഭ്യ​ത കു​റ​യു​ന്ന​തും വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കും. എ​ന്നാ​ൽ ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട​വ​ർ എ​ത്ര വി​ല കൂ​ടി​യാ​ലും വാ​ങ്ങി​ക്കും. ഇ​തു വാ​ങ്ങ​ാനു​ള്ള പ​ണ​മു​ണ്ടാ​ക്കാ​ൻ പോ​ക്ക​റ്റ​ടി, മോ​ഷ​ണം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രും കു​റ​വ​ല്ല.


ഞെ​ട്ടി​ക്കു​ന്ന ക​ണ​ക്കു​ക​ൾ

കേ​ര​ള​ത്തി​ൽ നി​ന്നും പി​ടി​ക്കു​ന്ന ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ ക​ണ​ക്കു​ക​ൾ പോ​ലീ​സു​കാ​രെ അ​ട​ക്കം ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി നേ​പ്പാ​ളി​ൽ നി​ന്നു​മെ​ത്തി​ച്ച, ഗ്രാ​മി​ന് 10,000 രൂ​പ വി​ല​യു​ള്ള 165 ഗ്രാ​മം എ​ൽ​എ​സ്ഡി​യാ​ണ് കോ​ഴി​ക്കോ​ടുനി​ന്നും ശ​നി​യാ​ഴ്ച പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ​ഞ്ച​സാ​ര ക​ട്ടി​യോ​ടു കൂ​ടി​യ 41 പാ​യ്ക്ക​റ്റാ​ണ് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​ർ വി​ദ്യാ​ർ​ഥിയിൽനി​ന്ന് പി​ടി​കൂ​ടി​യ​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും കൂ​ടു​ത​ൽ അ​ള​വ് എ​ൽ​എ​സ്ഡി പി​ടി​കൂ​ടു​ന്ന​ത്. ഞാ​യ​റാ​ഴ്ച 750 മി​ല്ലി​ഗ്രാം തൂ​ക്ക​ത്തി​ലു​ള്ള 38 സ്റ്റാ​ന്പ് എ​ൽ​എ​സ്ഡി​യും പോ​ലീ​സ് പി​ടി​കൂ​ടി. ഒ​രു എ​ൽ​സ്ഡി സ്റ്റാ​ന്പി​ന് 5000 രൂ​പ​യോ​ളം വി​ല​വ​രും. റി​സോ​ർ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഡി​ജെ പാ​ർ​ട്ടി​യി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​ണ് സ്റ്റാ​ന്പ് എ​ൽ​എ​സ്ഡി കൊ​ണ്ടു​വ​ന്ന​ത്.

ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടു​ന്ന​ത് ഒ​രു നി​ത്യ​സം​ഭ​വമാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് ന​ർ​കോ​ട്ടി​ക്സ് വി​ഭാ​ഗം പ​റ​യു​ന്നു. ന​ഗ​ര​ഗ്രാ​മ വ്യത്യാ​സ​ങ്ങ​ളി​ല്ലാ​തെ വി​വി​ധ ത​രം ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വി​ൽ​പ്പന​യും നി​ർ​ബാ​ധം ന​ട​ക്കു​ന്നു. എ​ൻ​ഡി​പി​എ​സ് ആ​ക്ട് (നർ​കോ​ട്ടി​ക്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പ്പി​ക്ക് ഡ്ര​ഗ്സ് ആ​ക്ട്) പ്ര​കാ​രം സെ​പ്റ്റം​ബ​ർ 30 വ​രെ കോഴിക്കോട് ജി​ല്ല​യി​ലെ ന​ർകോ​ട്ടി​ക്സ് വ​കു​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട​ത് 211 കേ​സു​ക​ളാ​ണ്. 240 ഓ​ളം പേ​രെ​യാ​ണ് ഈ ​കേ​സു​ക​ളി​ലാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. 45 കി​ലോഗ്രാം ക​ഞ്ചാ​വ്, അ​ഞ്ച് കി​ലോ​ഗ്രാം ബ്രൗ​ണ്‍ ഷു​ഗ​ർ, ആ​യി​ര​ത്തി​ല​ധി​കം ഗു​ളി​ക​ക​ൾ എ​ന്നി​വ​യാ​ണ് ഈ ​കേ​സു​ക​ളി​ലാ​യി പി​ടി​ച്ചെ​ടു​ത്ത​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലെ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന്‍റെ വ​ർ​ധ​ന​വ് ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും നർ​കോ​ട്ടി​ക്സ് വി​ഭാ​ഗം പ​റ​യു​ന്നു.​ ഇ​തെ​ല്ലാം അ​ഘോ​ഷ​വേ​ള​ക​ൾ തു​ട​ങ്ങു​ന്ന​തി​നു മു​മ്പുള്ള ക​ണ​ക്കാ​ണ്. ഇ​ത് വ​ർ​ധി​ക്കും എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

വ​രു​ന്ന​ത് അ​ന്യരാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്

കേ​ര​ള​ത്തി​ലേ​ക്ക് ഡ്ര​ഗ്സ് വ​രു​ന്ന​ത് മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ്. ഹോ​ള​ണ്ട്, അ​മേ​രി​ക്ക, മെ​ക്സി​ക്കോ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഓ​ർ​ഡ​ർ ചെ​യ്താ​ണ്. ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​ന്ന​ത്. ഓ​ർ​ഡ​ർ ചെ​യ്ത ഡ്ര​ഗ്സ് ആ​ദ്യം നേ​പ്പാ​ളി​ലേ​ക്ക് അ​യയ്​ക്കും. അ​വി​ടെനി​ന്നും വിമാന മാർഗം ബം​ഗ​ളൂരു, കോ​യ​ന്പ​ത്തൂ​ർ എന്നിവിടങ്ങളിൽ എ​ത്തും. ഇ​വി​ടെ നി​ന്നാ​ണ് കോ​ഴി​ക്കോ​ട്ടേ​ക്കും കേ​ര​ള​ത്തി​ന്‍റെ മറ്റു ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും എ​ത്തു​ന്ന​ത്. ബ​സ്, ട്രെ​യി​ൻ വ​ഴി​യാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. കൂ​ടാ​തെ മൈ​സൂ​ർ, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്നു കേ​ര​ള​ത്തി​ലേ​ക്ക് എ​ത്താ​റു​ണ്ട്. ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കി​യ​തി​നു ശേ​ഷം ചെ​ക്ക്പോ​സ്റ്റു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും പ​രി​ശോ​ധ​ന​ക​ൾ കു​റ​ഞ്ഞ​ത് മ​യ​ക്കു​മ​രു​ന്നു​ക​ൾ ക​ട​ത്താ​ൻ സ​ഹാ​യ​കമാ​യി. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് ട്രെ​യി​നി​ലും ബൈ​ക്കി​ലു​മാ​യി ല​ഹ​രി​മ​രു​ന്നു​ക​ൾ ഇ​വി​ടേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ല​ഹ​രി​വ​സ്തു​ക്ക​ൾ വ​സ്ത്ര​ങ്ങ​ളി​ൽ പൊ​തി​ഞ്ഞ് ബാ​ഗി​ൽ വ​ച്ചാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​വ​ർ​ക്ക് ന​ല്ല ക​മ്മീ​ഷ​നും ല​ഹ​രി​മ​രു​ന്നു​ക​ളും പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കും. ആം​ബു​ല​ൻ​സ്, ശ​ബ​രി​മ​ല വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വയ്ക്ക് ചെ​ക്കിം​ഗ് കു​റ​വാ​യ​തി​നാ​ൽ ആ ​മാ​ർ​ഗ​ത്തി​ലൂ​ടെ​യും ല​ഹ​രി വ​സ്തു​ക്ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്നു​ണ്ടെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടു​ക​ൾ കാ​ണി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​മ്മീ​ഷ​ൻ ന​ൽ​കി സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​ണ്ട്.

ടി.പി. സന്ദീപ്