Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഗർഭിണികളിൽ ഏഴിൽ ഒരാൾക്കു പ്രമേഹം- നവംബർ 14 ലോകപ്രമേഹദിനം
ലോകമെന്പാടും വർധിച്ചുക്കൊണ്ടിരിക്കുന്ന പ്രമേഹരോഗത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ലോക പ്രമേഹദിനം ആചരിക്കുന്നത്.
ലോകാരോഗ്യസംഘടനയും ലോക പ്രമേഹ ഫെഡറേഷനും സംയുക്തമായി 1991ലാണ് പ്രമേഹദിനാചരണത്തിന് ആദ്യമായി തുടക്കം കുറിച്ചത്.
ഈ വർഷത്തെ പ്രമേഹദിനാചരണത്തിന്റെ മുഖ്യവിഷയം " സ്ത്രീകളും പ്രമേഹവും -ആരോഗ്യപൂർണമായ ഭാവിക്കുള്ള അവരുടെ അവകാശവും" എന്നതാണ്. കഴിഞ്ഞ വർഷങ്ങളിലേക്ക് നോക്കുന്പോൾ പ്രമേഹ രോഗികളായ സ്ത്രീകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഗർഭിണികളിലും പ്രമേഹം വർധിച്ചുക്കൊണ്ടിരിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. ആഗോള വ്യാപകമായ കണക്കുകൾ പരിശോധിക്കുന്പോൾ ഗർഭം ധരിക്കുന്ന ഏഴിൽ ഒരാൾക്ക് പ്രമേഹം ഉണ്ടാകുന്നു എന്നത് അന്പരപ്പിക്കുന്നതാണ്.
പ്രമേഹവും അനുബന്ധരോഗങ്ങളും
പ്രമേഹരോഗം ഒരു ആഗോള ആരോഗ്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ ജീവിത സാഹചര്യത്തിൽ മരണത്തിനുതന്നെ കാരണമാകുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് പ്രമേഹവും അതോടനുബന്ധിച്ചുണ്ടാകുന്ന മറ്റു രോഗങ്ങളും. ലോകാരോഗ്യസംഘടനയുടെ 2000ത്തിലെ കണക്കുപ്രകാരം ലോകത്ത് 171 മില്യൻ ജനങ്ങൾ പ്രമേഹബാധിതരാണ്. അതായത് ലോക ജനസംഖ്യയുടെ 2.8 ശതമാനം വരും. പ്രമേഹ രോഗികളുടെ എണ്ണം ഇപ്പോഴത്തെ രീതിയിൽ വർധിച്ച് വരികയാണെങ്കിൽ 2025 ആകുന്പോഴേക്കും 333 മില്യൻ പ്രമേഹരോഗികൾ ഉണ്ടാകുമെന്നാണ് പറയുന്നത്. അമേരിക്കൻ ഡയബറ്റിസ് അസോസിയേഷന്റെ കണക്കനുസരിചച് 2005ൽ 20.8 മില്യൻ പ്രമേഹരോഗികൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ തന്നെ ഉണ്ടെന്നാണ് പറയുന്നത്. നാഷണൽ ഡയബറ്റിക് ഇൻഫർമേഷൻ ക്ലിയറിംഗ് ഹൗസിന്റെ എസ്റ്റിമേറ്റ് പ്രകാരം 132 ബില്യൺ ഡോളർ പ്രമേഹരോഗത്തിനും അനുബന്ധ രോഗങ്ങൾക്കുമായി ചെലവഴിക്കുന്നു. ഇന്ത്യ, ചൈന, അമേരിക്ക, പാക്കിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവും അദികം പ്രമേഹരോഗികളുളളത്. ഇതിൽതന്നെ ഇന്ത്യതന്നെയാണ് ഒന്നാംസ്ഥാനത്ത്. അതിനാൽ ലോകത്തെ പ്രമേഹരോഗത്തിന്റെ തലസ്ഥാനം ഇന്ത്യയാണ് എന്ന് പറയാം. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും പ്രമേഹ രോഗികൽ അനുദിനം വർധിച്ച് വരികയാണ്. മുന്‍പെല്ലാം പ്രായമായവരിലാണ് പ്രമേഹരോഗം കൂടുതലായി കണ്ടുവരുന്നതെങ്കിൽ ഇപ്പോൾ യൗവ്വനത്തിൽതന്നെ പ്രമേഹരോഗികൾ ആയിതീരുന്നു.
പ്രമേഹത്തെ മഹാരോഗങ്ങളിൽ ഒന്നായി ആയുർവേദത്തിൽ പറയുന്നു. പ്രമേഹരോഗത്തേയും അനുബന്ധ രോഗങ്ങളെക്കുറിച്ചും പാശ്ച്യാത്യരും പൗരസ്ത്യരും വളരെയധികം ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇന്നും ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ആയുർവേദാചാര്യനായ സുശ്രുതൻ (ബി.സി. അഞ്ചാം നൂറ്റാണ്ട്) 20 തരം പ്രമേഹ രോഗങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും വിശദമായി വിവരിച്ചിട്ടുണ്ട്.
പ്രമേഹത്തിന്റെ ചില കാരണങ്ങൾ
മധുരമുള്ള ആഹാരങ്ങളുടെ അമിതോപയോഗം, പുളി, ഉപ്പ് എന്നീ രസങ്ങളുള്ള ആഹാരങ്ങൾ കൂടുതൽ കഴിക്കുക, ലഹരി പദാർത്ഥങ്ങൾ കഴിക്കുക, വിധി വിപരീതമായ അന്നപാനാദികളുടെ ഉപയോഗം, വിരുദ്ധാഹാരങ്ങൾ കഴിക്കുക, ആഹാരങ്ങൾ ആവശ്യത്തിലധികം കഴിക്കുക, ചിലതരം ഔഷധങ്ങളുടെ അമിതോപയോഗം, വിധി വിപരീതമായ പ്രവർത്തികളിൽ ഏർപ്പെടുക, അസമയത്തും അധികമായും ഉറങ്ങുക, കൊഴുപ്പ് കൂടുതലുളള ആഹാരങ്ങളുടെ തുടർച്ചയായുള്ള ഉപയോഗം, അമിതമായ വണ്ണം, വ്യായാമക്കുറവ്, ഒന്നും ചെയ്യാതെ ഒരിടത്തുതന്നെ ഇരിക്കുക, മനസിന്റെ സംഘർഷാവസ്ഥ, ഗ്രന്ഥികളുടെ തകരാറുകൾ, പരിസ്ഥിതി മലിനീകരണം എന്നിവയെല്ലാം പ്രമേഹരോഗത്തിന് കാരണങ്ങളാണ്.
പാരന്പര്യമായും പ്രമേഹം ഉണ്ടാകാം. അച്ഛനും അമ്മയും പ്രമേഹരോഗികളാണെങ്കിൽ മക്കൾക്ക് പ്രമേഹ സാധ്യത കൂടുതലാണ്. ശരീരത്തിലെ ഭാരത്തിൽ കൊഴുപ്പ് 30 ശതമാനം കൂടുതലായാൽ ക്രമേണ പ്രമേഹരോഗം ഉണ്ടാകാം. അതിയായ രക്തസമ്മർദവും കൊളസ്ട്രോളും പ്രമേഹസാധ്യത വർധിപ്പിക്കും.
മുൻകാലങ്ങളിലെല്ലാം പുരുഷന്മാരിലാണ് പ്രമേഹം കൂടുതലായി കണ്ടിരുന്നത്. ഇപ്പോൾ സ്ത്രീകളിലും പ്രമേഹം സാധാരണമാണ്. പാരന്പര്യമായി പ്രമേഹമുള്ള കുടുംബത്തിലെ സ്ത്രീകളിൽ ജനിക്കുന്ന കുട്ടികൾക്ക് അമിതമായ തൂക്കം ഉണ്ടെങ്കിൽ കാലാന്തരത്തിൽ കുട്ടിയുടെ അമ്മക്ക് പ്രമേഹം ഉണ്ടാകാൻ സാധ്യതയുണ്ട്. ആർത്തവ ക്രമക്കേടുള്ളവരിലും ഓവറിയിൽ തടസം ഉള്ളവരിലും കാലക്രമേണ പ്രമേഹം ഉണ്ടാകാം. ഗർഭത്തിൽ ഒന്നിൽകൂടുതൽ കുട്ടികളുള്ളവർക്കും ഇപ്പോൾ പ്രമേഹ സാധ്യത കൂടുതലായി കാണുന്നു. ചില സ്ത്രീകളിൽ ഗർഭധാരണ സമയത്ത് പ്രമേഹമുണ്ടാകാറുണ്ട്. അത് പ്രസവശേഷം ശമിക്കുകയും ചെയ്യും. എന്നാൽ ഇത്തരക്കാരായ ചില സ്ത്രീകളിൽ കാലാന്തരത്തിൽ സ്ഥിരമായി പ്രമേഹം ഉണ്ടാകാനും സാധ്യതയുണ്ട്.
ശരിയായി മുലയൂട്ടുന്ന അമ്മമാരിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.
പ്രമേഹ രോഗത്തിന്റെ ചില ലക്ഷണങ്ങൾ
ശരീരത്തിന് അധികമായ വിയർപ്പ്, ശരീരത്തിന് വല്ലാത്ത ഗന്ധം, അവയവങ്ങൾക്ക് അയവ്, കിടക്കുന്നതിലും ഉറങ്ങുന്നതിനും ഇരിക്കുന്നതിലും മറ്റ് സുഖാനുഭവങ്ങളിലും കൂടുതൽ താല്പര്യം, കണ്ണിലും കാതിലും നാക്കിലും എന്തോ പറ്റിപിടിച്ചിരിക്കുന്നതുപോലെ തോന്നുക, തണുപ്പുള്ളതിൽ ആഗ്രഹം, തൊണ്ടവരൾച്ച, വായ്ക്ക് മധുരരസം, കൈക്കാലുകൾക്ക് ചുട്ടുനീറ്റൽ, മൂത്രം അധികമായി പോകുക, മൂത്രം കലങങിയിരിക്കുക, കാഴ്ചക്ക് മങ്ങൽ, നഖരോമങ്ങൾക്ക് അമിതമായ വളർച്ച, ശരീരത്തിന് തരിപ്പ്, വേദന, ശരീരത്തിന് കനം തോന്നുക, ഓർമ്മക്കുറവ് എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളായി കാണാറുണ്ട്. ഈ ലക്ഷണങ്ങളിൽ പലതും പ്രമേഹത്തിന്റെ പൂർവരൂപമായും ഉണ്ടാകാം.
പ്രമേഹത്തിന്റെ അനുബന്ധരോഗങ്ങൾ
ദീർഘകാലമായി പ്രമേഹബാധിതരായവർക്ക് പലവിധത്തിലുള്ള രോഗങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. കാഴ്ചക്കുണ്ടാകുന്ന തകരാറുകൾ (Diabetic rectinopathy), നാഡികൾക്കുണ്ടാകുന്ന രോഗങ്ങൾ (Diabetic neuropathy) പ്രമേഹപിടകകൾ (Diabetic carbuncles), വൃക്കയിലുണ്ടാകുന്ന രോഗങ്ങൾ (Diabetic nephropathy), ഉദരരോഗങ്ങൾ (Diabetic stomach), ഹൃദയത്തിന് ഉണ്ടാകുന്ന തകരാറുകൾ (Diabetic cardiomyopathy), കാലിലെ വ്രണങ്ങൾ ( Diabetic foot), പ്രമേഹ ഷണ്ഡത്വം (Diabetic impotency), രോഗണുബാധകൾ (Diabetic infections) എന്നിവയെല്ലാം പ്രമേഹത്തിന്റെ പ്രധാനപ്പെട്ട ചില അനുബന്ധ രോഗങ്ങളാണ്. ഈ രോഗങ്ങളെല്ലാം തന്നെ വളരെ ഗൗരവമുള്ളവയാണ്. കൂടാതെ ദീർഘകാലമായുള്ള പ്രമേഹരോഗം അൽഷിമേഴ്സ് രോഗത്തിനും കാരണമാകാം എന്ന് ഗവേഷണങ്ങളിൽ പറയുന്നു.
|
|
കാഴ്ചക്കുണ്ടാകുന്ന തകരാറുകൾ: മധ്യവയസ്കരിൽ അന്ധതക്കുള്ള പ്രധാന കാരണമാണ് പ്രമേഹം. ദീർഘകാലമായി പ്രമേഹം നിയന്ത്രണവിധേയമാക്കാതെ കൊണ്ടുനടക്കുന്ന രോഗികളിലാണ് കാഴ്ചയ്ക്ക് തകരാറുകൾ വേഗത്തിൽ സംഭവിക്കുന്നതും തുടർന്ന് കാഴ്ചശക്തി നശിക്കുന്നതും.
നാഡികൾക്കുണ്ടാകുന്ന രോഗങ്ങൾ: നാഡികൾക്ക് വൈകല്യമുണ്ടാകുന്നതിന് പഒരു പ്രധാന കാരണമാണ് പ്രമേഹം എന്ന് പറയാം. ഭൂരിഭാഗം പ്രമേഹ രോഗികളിലും നാഡികൾക്ക് തകരാറുകൾ സാധാരണ കണ്ടുവരുന്നുണ്ട്. തൊട്ടാൽ അറിയായ്മ, ഓർമ്മക്കുറവ്, ചില ഭാഗങ്ങൾ തളർന്ന് പോവുക, പേശികൾ ശോഷിക്കുക, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദന, ചലശേഷി കുറയുക, വാതവികാരങ്ങൾ ഉണ്ടാകുക, ശരീരത്തിൽ എന്തോ ഇഴയുന്നതുപോലെ തോന്നുക എന്നിവയെല്ലാം നാഡികൾക്ക് തകരാറുണ്ടായാൽ കാണുന്ന ചില ലക്ഷണങ്ങളാണ്.
പ്രമേഹപിടകകൾ : പ്രമേഹം അനിയന്ത്രിതമാകുന്പോൾ ശരീരത്തിൽ പലഭാഗത്തുമായി കുരുക്കൾ ഉണ്ടാകുന്നു. ചിലപ്പോൾ അണുബാധയും അതോടൊപ്പം പഴുപ്പും പനിയും ഉണ്ടാകും. പ്രമേഹപിടകകൾ ദീർഘകാലം നീണ്ടുനിന്നാൽ മാരകമായി തീരുകയും ചെയ്യും.
വൃക്കയിലുണ്ടാകുന്ന രോഗങ്ങൾ: ദീർഘകാലമായ പ്രമേഹവും അനിയന്ത്രിതമായ പ്രമേഹവും വൃക്കകളെ ബാധിക്കുന്പോൾ വൃക്കകൾ തകരാറിലാവുന്നു. വൃക്കകളുടെ നാശത്തിന് ഒരു പ്രധാന കാരണം പ്രമേഹം തന്നെയാണ്.
ഉദരരോഗങ്ങൾ: മുപ്പത് ശതമാനം പ്രമേഹ രോഗികളിലും ഉദരസംബന്ധമായ പ്രയാസങ്ങൾ ഉണ്ടാകാറുണ്ട്. വയറിളക്കം, ഛർദ്ധി, അൾസർ, വയറുവേദന, മലബന്ധം എന്നിവ പ്രമേഹരോഗികളിൽ കാണുന്ന ഉദരരോഗങ്ങളാണ്.
ഹൃദയത്തിനുണ്ടാകുന്ന തകരാറുകൾ: ദീർഘകാലമായ പ്രമേഹം ഹൃദയത്തെ ബാധിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്ക് നാശം ഉണ്ടാക്കുകയും ചെയ്യുന്നു. പ്രമേഹ രോഗികളിൽ ഹൃദയാഘാതങ്ങളുടെ വേദന തലച്ചോറിൽ എത്താത്തതിനാൽ പലപ്പോഴും വേദന അറിയുകയില്ല. അതിനാൽ പ്രമേഹരോഗത്തിന് 'സൈലന്റ് കില്ലർ" എന്നും പേരുണ്ട്.
കാലിലെവ്രണങ്ങൾ: പ്രമേഹക്കാർക്ക് ഏറ്റവും കൂടുതൽ കുഴപ്പമുണ്ടാക്കുന്ന മറ്റൊരുഭാഗം കാലാണ്. അതിനാൽ കാലുകളുടെ സംരക്ഷണം വളരെ പ്രദാനമാണ്. പ്രമേഹ രോഗികൾക്ക് ഹൃദയത്തിൽനിന്നും കാലുകളിലേക്കുള്ള രക്തകുഴലുകൾക്ക് തടസം നേരിടുന്നതും നാസികളുടെ വൈകല്യവും വ്രണം മുതലായവ ഉണ്ടാകുവാൻ കാരണമാകുന്നു. കാലുകളിൽ മുറിവോ ചതവോ ഉണ്ടായാൽ ഉണങ്ങുന്നതിനും പ്രയാസം നേരിടുന്നു.
പ്രമേഹഷണ്ഡത്വം: ദീർഘകാലമായി പ്രമേഹരോഗമുള്ളവർക്ക് ലൈംഗികോദ്ധാരണ ശേഷികുറവ്, താല്പര്യക്കുറവ്, തളർച്ച എന്നിവ സാധാരണകാണാറുണ്ട്.
രോഗാണുബാധകൾ: പ്രമേഹബാധിതരെ രോഗാണുക്കൾ വേഗത്തിൽ ആക്രമിച്ച് വിവിധ രോഗങ്ങളുണ്ടാക്കുന്നു. പ്രമേഹബാധിതരിൽ പൊതുവെ രോഗപ്രതിരോധ ശക്തികുറവാണ്. മൂത്രാസയ രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, നഖങ്ങൾക്ക് അണുബാധ, ആമാശമാണ് ബാധ, തൊണ്ടിയിലെ അണുബാധ, അസ്ഥികൾക്കുണ്ടാകുന്ന അണുബാധ എന്നിവയെല്ലാം പ്രമേഹ രോഗികൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.
പ്രമേഹത്തിനും അനുബന്ധ രോഗങ്ങൾക്കുമുള്ള ചികിത്സ: ദോഷകോപം, ശരീരത്തിന്റെ ശക്തി, ഭൂപ്രകൃതി, കാലാവസ്ഥ എന്നിവ കണക്കിലെടുത്ത് ചികിത്സിക്കുന്നതാണ് നല്ലത്. പ്രത്യേകം പ്രത്യേകം അവസ്ഥകൾക്കും അനുബന്ധരോഗങ്ങൾക്കും അനുസരിച്ച് പ്രത്യേകം ഔഷധങ്ങളും നൽകണം. ആയുർവേദം നിർദേശിക്കുന്ന ദിനചര്യകൾ പാലിക്കുക, അനുയോജ്യമായ ആഹാരങ്ങൾ കഴിക്കുക, കൃത്യമായി വ്യായാമം ചെയ്യുക, ശരിയായ ഔഷധങ്ങൾ കഴിക്കുക എന്നിവയെല്ലാമാണ് പ്രമേഹത്തിനും അനുബന്ധ രോഗങ്ങൾക്കുമുള്ള ചികിത്സകൾ.
പ്രമേഹത്തിൽ പൊതുവായി ചെയ്യാവുന്ന ചില ഔഷധങ്ങളും ചികിത്സകളും
പ്രമേഹൗഷധി, ശിവഗുളിക, വരാചൂർണ്ണം, ചന്ദ്രപ്രഭ ഗുളിക എന്നീ ഔഷധങ്ങൾ എല്ലാ പ്രമേഹ രോഗികൾക്കും വൈദ്യ നിർദേശാനുസരണം പൊതുവെ ഉപയോഗിക്കാവുന്നതാണ്. കൂടാതെ രോഗിയുടെ ശരീര പ്രകൃതിക്ക് അനുസരിച്ചുള്ള തൈലങ്ങൾ ശരീരമാസകലം പുരട്ടി ദിവസവും കുളിക്കണം. അതിന് പുറമെ രോഗിയുടെ അവസ്ഥക്ക് അനുസരിച്ച് ഉഴിച്ചിൽ, പിഴിച്ചിൽ, ധാര, തർപ്പണം, വസ്തി തുടഹ്ങിയ ചികിത്സാക്രമങ്ങൾ ചെയ്യുന്നത് പ്രമേഹവും അനുബന്ധ രോഗങ്ങളും നിയന്ത്രണ വിധേയമാക്കാൻ ഫലപ്രദമാണ്.
പ്രമേഹത്തിന് എളുപ്പത്തിൽ ചെയ്യാവുന്ന ചില ചികിത്സകൾ:-
1. വാഴപ്പിണ്ടിനീരിൽ മഞ്ഞൾപൊടി ചേർത്ത് 2 ടീസ്പൂൺ വീതം ദിവസം മൂന്നുനേരം കഴിക്കുക.
2. ഒരു ടീസ്പൂൺ മഞ്ഞൾപൊടി, 102 നെല്ലിക്കനീര്, 1/2 02 ചിറ്റമൃതിൽ നീര് ഒന്നിച്ച് ചേർത്ത് അതിരാവിലെ കഴിക്കുക.
3. ഞാവൽകുരു ഉണക്കിപൊടിച്ച് 1 ടീസ്പൂൺ വീതം ദിവസം 3 നേരം കഴിക്കുക.
4. തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് 1 02 വീതം ദിവസം 3 നേരം കഴിക്കുക.
5. കൂവളത്തില നീരും കുന്പളങ്ങ നീരും ചേർത്ത് 1 02 വീതം ദിവസം 2 നേരം കഴിക്കുക.
6. കുടങ്ങൽ അരച്ച് നെല്ലിക്കാ വലുപ്പം ദിവസവും 2 നേരം കഴിക്കുക.
7. ഉഷ മലരി സമൂലം പൊടിച്ച് 2 ടീസ്പൂൺ വീതം ദിവസം 2 നേരം കഴിക്കുക.
8. ചക്കരംകൊല്ലി നിഴലിലുണക്കി 2 ടീസ്പൂൺ വീതം പൊടിദിവസം 2 നേരം കഴിക്കുക.
9. തുളസിനീര് 1 02 വീതം ദിവസം 2 നേരം കഴിക്കുക.
10. അടക്ക, വേങ്ങ, കരിങ്ങാലി ഇവ സമം എടുത്ത് കഷായം വെച്ച് 1 02 വീതം 2 നേരം കഴിക്കുക.
11. കരിം കുറിഞ്ഞി സ്വരസം 1 02 വീതം 2 നേരം കഴിക്കുക.
12. കൊടുവേലി, അമൃത് ഇവ സമം കഷായം വെച്ച് 1 02 വീതം ദീവസം 2 നേരം കഴിക്കുക.
13. മഞ്ഞൾ തേറ്റാന്പരൽ, പൊൻകരണ്ടി, ചെറുള സമം അളവിൽ കഷായംവെച്ച് 1 02 വീതം 3 നേരം കഴിക്കുക.
14. കറുകനീര് 1 02 വീതം ദിവസം 2 നേരം കഴിക്കുക.
15. ശതാവരിനീര് 3 ടീസ്പൂൺ വീതം ദിവസം 2 നേരം കഴിക്കുക.
16. വേങ്ങാക്കാതൽ, കരിങ്ങാലിക്കാതൽ, ഏകനായകവേര് സമം അളവിൽ കഷായം വെച്ച് 1 02 വീതം 3 നേരം കഴിക്കുക.
17. ഉലുവ, ത്രിഫല, പുഷൂരമൂലം പൊടിച്ച് 2 ടീസ്പൂൺ വീതം 2 നേരം കഴിക്കുക.
18. ഏകനായക വേര്, നെല്ലിക്ക, കിര്യാത്ത് 1:2:4 എന്ന അനുപാതത്തിലെടുത്ത് കഷായം വെച്ച് 1 02 വീതം 3 നേരം കഴിക്കുക.
19. മരമഞ്ഞൾ കഷായംവെച്ച് 1 02 വീതം 2 നേരം കഴിക്കുക.
20. പുളിങ്കുരു പരിപ്പ്, ശുദ്ധി ചെയ്ത വെളുത്ത കുന്നിക്കുരു പരിപ്പ് അരച്ച് മോരിൽ ചേർത്ത് കഴിക്കുക.
21. താമരയല്ലി 1 ഭാഗം, പുളിങ്കുരു തൊലി 2 ഭാഗം, ഏകനായക 4 ഭാഗം കടൽനൂര 8 ഭാഗം പൊടിയാക്കി 1 ടീസ്പൂൺ വീതം 3 നേരം കഴിക്കുക.
22. വെണ്ടക്ക -2 എണ്ണം 4 ആക്കി പൊളിച്ച് ഗ്ലാ വെള്ളത്തിൽ രാത്രി ഇട്ട് വെച്ച് അടുത്തദിവസം രാവിലെ വെണ്ടക്ക പിഴിഞ്ഞ് വെള്ളം മാത്രം കുടിക്കുക.
പ്രമേഹചികിത്സ ഓരോ രോഗിക്കും ദോഷ ദുഷ്യാദി ആസ്ഥാനുസാരേണയാണ് ചെയ്യേണ്ടതെങ്കിലും മുകളിൽ പറഞ്ഞ ചികിത്സകളെല്ലാം എല്ലാ പ്രമേഹങ്ങൾക്കും സാമാന്യേന ഹിതം ഈ ചികിത്സാ ക്രമങ്ങളെല്ലാം തന്നെ ഒരു ഭിഷഗ്വരന്റെ നിർദേശാനുസരം ചെയ്യേണ്ടതാണ്.
ഡോ. കെ.എസ്. രജിതൻ
മേധാവി, ഔഷധി പഞ്ചകർമ്മ ആശുപത്രി, തൃശൂർ -22
ഫോൺ:9447252678
ഡെങ്കിപ്പനി ഗുരുതരമായാൽ
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എ
വിട്ടുമാറാത്ത നടുവേദനയോ? കാരണവും പരിഹാരവും...
നടുവേദന കാരണം ഒരു രക്ഷയുമില്ല... ഈ പല്ലവി നമുക്കിടയില്‍ സര്‍വസാധാരണമാണ്.
ചിക്കൻ പോക്സിനെതിരേ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹ
കൊതുകിനെ തുരത്താം; മാർഗങ്ങൾ
ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരും. ഈഡിസ് വിഭാഗത്തില
പകൽനേരങ്ങളിൽ കടിക്കുന്ന കൊതുകുകൾ
നിസാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കടി
പല്ലില്‍ പൊത്ത് ഉണ്ടാകുന്നത് എങ്ങനെ തടയാം
മസിലും ആരോഗ്യവും എത്രയുണ്ടെങ്കിലും പല്ലുവേദന വന്നാല്‍ നമ്മള് പുളഞ്ഞുപോകും. കാ
അമിതവണ്ണവും സന്ധികളുടെ തേയ്മാനവും
ഇന്ത്യയില്‍ വളരെ നിശബ്ദമായി ഉടലെടുത്തുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രതിസന്ധി
നേരത്തേ കരുതിയാൽ വാർധക്യം സുഖപ്രദം
സമ്മർദം നിയന്ത്രിക്കാം
* ധ്യാനരീതികൾ, ശാരീരിക പ്രവർത്തനങ്ങൾ, ആസ്വ
ഭീതിയില്ലാതെ വാർധക്യകാലം: സാമൂഹിക ബന്ധങ്ങൾ നിലനിർത്താം
മാനസികാരോഗ്യം മെച്ചപ്പെടുത്താം
മറ്റുള്ളവരുമായി ബന്ധം നിലനിർത്തുന്
കൊളസ്ട്രോളും മുട്ടയും; അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും...
കൊളസ്ട്രോള്‍, യുവജനങ്ങള്‍ മുതല്‍ പ്രായമായവര്‍വരെ ഇപ്പോള്‍ നേരിടുന്ന ഏറ്റവ
ഭീതിയില്ലാതെ വാർധക്യകാലം: ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ഒഴിവാക്കാം
വൈജ്ഞാനിക ആരോഗ്യം വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യണം?
=മാനസികമായി സജീ
വൃക്ക സംരക്ഷണവും ശുദ്ധീകരണവും ഈ ആഹാരങ്ങള്‍ നോക്കിക്കോളും...
ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അദ്ഭുതകരമായ പ്രവര്‍ത്തനം കാഴ്ചവയ്
സമ്മർദവും വിഷാദവും കുറയ്ക്കാൻ വ്യായാമം
മൂത്രാശയത്തിൽ വരുന്ന മാറ്റങ്ങൾ
പ്രായമേറുന്തോറും മൂത്രസഞ്ചി കൂടുത
കാൽസ്യം, വിറ്റാമിൻ ഡി, വ്യായാമം...ശീലമാക്കാം
അസ്ഥി, സന്ധി, പേശി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തണം.
മതിയായ അളവിൽ ക
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? അറിയേണ്ടതെല്ലാം
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? സാധാരണ കണ്ടുവരുന്ന ഒരു സംശയമാണിത്
ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
* പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, നാ
ഹൃദയത്തിനും കരുതലാണ് നടത്തം
60 വയസാകുമ്പോൾ മുതൽ തങ്ങൾ വാർധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്
വേനൽക്കാലരോഗങ്ങൾ: കുടിവെള്ള ശുചിത്വം ഉറപ്പാക്കണം
ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ,
വേനൽക്കാലത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
വേനൽക്കാലമാണ്. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന
കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
പരീക്ഷക്കാലമാണ് അടുത്തുവരുന്നത്. കുട്ടികളാണ് പരീക്ഷ എഴുതുന്നതെങ്കിലും ചെറു
ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണനിയന്ത്രണം, വ്യായാമം
പ്രമേഹത്തിനു മരുന്നുകളുടെ ഉപയോഗം ഓരോ രോഗിയുടേയും പരിശോധനാഫലങ്ങളെ ആശ്രയിച്ചായി
പ്രമേഹം: നേരത്തെ തിരിച്ചറിഞ്ഞാൽ നിയന്ത്രിതമാക്കാം
പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിൽ അമിതമായ ക്ഷീണം, കൂടുതൽ മൂത്രം പോകുക, ശരീരത്
കൊഴിച്ചില്‍ തടഞ്ഞ് മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
മുടി കൊഴിച്ചില്‍ തടയാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. വന
പ്രമേഹസൂചനകൾ അവഗണിക്കരുത്
ആരംഭകാലത്തുതന്നെ പ്രമേഹം മനസിലാക്കാൻ കഴിയുകയും ഏറ്റവും പുതിയ അറിവുകളിലൂട
ശീതളപാനീയങ്ങളുടെ ശുദ്ധി ഉറപ്പാക്കാം
വേനലിന്റെ കാഠിന്യം കൂടിവരുന്നു. പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള്
കുടലിന്റെ ആരോഗ്യം; സന്തോഷത്തിന്റെ താക്കോല്‍
സന്തോഷവും ആരോഗ്യകരവുമായ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായകമായ വശമാണ് കുടലി
ചിക്കൻപോക്സ് 10 ദിവസം വരെ നീണ്ടുനിൽക്കും
ചിക്കൻപോക്സ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമായി അഞ്ച് മുതൽ ഏഴ് ദിവസം വരെ ശരീരത്തിൽ
കിടന്നുമുള്ളൽ: കളിയാക്കരുത്, അപകർഷബോധം കൂട്ടരുത്
ചിലപ്പോൾ കുട്ടികളിൽ കൃമിശല്യം കൊണ്ടും കിടന്നു മുള്ളൽ എന്ന പ്രശ്നം ഉണ്ടാവാം. കൃ
കിടന്നുമുള്ളൽ: അനുഭവിക്കാത്തവർക്ക് നിസാരമെന്നു തോന്നാം!
ഒരു രോഗി പറയുന്നു... ഡോക്ടറേ എനിക്കെല്ലാ ദിവസവും... അഞ്ചുമണിയാകുന്പോൽ മൂത്ര
കരിഞ്ചീരകം, കരിഞ്ചീരക എണ്ണ; കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാന്‍ നിങ്ങളുടെ വഴികാട്ടി
കരിഞ്ചീരകം പ്രത്യേക ഔഷധ ഗുണമുള്ള ഒന്നാണെന്ന് നമുക്ക് അറിയാം. നിഗെല്ല സറ്റൈവ എ
പൈൽസ്: പറയാൻ മടിച്ച് രോഗം ഗുരുതരമാക്കരുത്
പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗ
പ്രായമായവരിൽ ദന്തസംരക്ഷണം എങ്ങനെ?
ഭൂരിഭാഗം പ്രായമുള്ളവരും ചിന്തിക്കുന്നത് പ്രായമായില്ലേ, ഇനിയും എന്തു പല്ല്, എന്ത
കാന്‍സറിനോട് പൊരുതാന്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹിയിക്കും...
കാന്‍സര്‍ വന്നുകഴിഞ്ഞ് ചികിത്സിക്കുന്നതിനേക്കാള്‍ വരാതിരിക്കാനുള്ള മാര്ഗങ്ങ
കൗമാരത്തിലും യൗവനത്തിലും പ്രമേഹം കണ്ടെത്താം; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
പ്രമേഹം എന്നത് പ്രായമായവര്‍ക്ക് മാത്രമുള്ള ഒരു രോഗമല്ലാതായിരിക്കുന്നു എന്നതാ
കാൻസർ പ്രതിരോധം: വൈകിപ്പിക്കാതെ ചികിത്സ തുടങ്ങണം
ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തെ കോശങ്ങൾ ഒരു മുഴയായി രൂപാന്തരപ്പെടുകയും അ
സ്ക്രീനിംഗ് ടെസ്റ്റുകളോട് വിമുഖത വേണ്ട
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ മുന്നിൽ നിൽക്കുന്ന
മനുഷ്യ-മൃഗസമ്പർക്കവും ക്ഷയരോഗ വ്യാപനവും
മൃഗശാലകളിൽ ബന്ധിതരായ വന്യജീവികൾക്ക് ക്ഷയരോഗം ബാധിക്കുന്നത് മനുഷ്യരിൽനി
ബയോമാർക്കറുകൾ എപ്പോൾ?
അതിജീവിന സാഹചര്യം വാഗ്ദാനം ചെയ്യുന്ന ചില ടാർഗറ്റഡ് കീമോതെറാപ്പി മരുന്നുകളുട
ഉറക്കക്കുറവും ആരോഗ്യ പ്രശ്നങ്ങളും
"എന്തൊരു ഉറക്കമാ' എന്നെല്ലാം പഴികേള്‍ക്കുകയും പറയുകയും ചെയ്യുന്നവരാണോ നിങ്ങള
കാൻസർ ചികിത്സയിൽ ബയോമാർക്കറുകളുടെ പങ്ക്
കാൻസർ നേരത്തെ കണ്ടെത്തിയാല്‍ അതിന് ഫലപ്രദമായ ചികിത്സ നല്കാൻ സാധിക്കും. കൂടാ
കാൻസർ നേരത്തേ തിരിച്ചറിയാം
മുൻകൂര്‍ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് മിക്കവരിലും കാൻസർ പ്രത്യക്ഷപ്പെടുക. രോ
ആണിരോഗത്തിനു പരിഹാരമെന്ത്?
‘മീശമാധവൻ’ സിനിമയിലെ മാള അരവിന്ദന്റെ കഥാപാത്രത്തിന്റെ ആണിരോഗമുള്ള കാലും
നേരത്തേ ചികിത്സിക്കാം, കുഷ്ഠം ഭേദമാക്കാം
വളരെ ശ്രദ്ധിക്കേണ്ട രോഗമാണ് കുഷ്ഠം. വായുവിലൂടെ പകരുന്ന രോഗം. മൈക്കോബാക്റ്റീരിയ
മഹാദുരന്തം അരികെ? എച്ച്5എന്‍1 പക്ഷിപ്പനി ബാധിച്ച് അന്റാര്‍ട്ടിക്കയില്‍ പെൻഗ്വിനുകള്‍ ചത്തു; മുന്നറിയിപ്പുമായി വിദഗ്ധര്‍
അപ്പോകലിപ്സ്, അഥവാ മഹാദുരന്തം, സര്‍വനാശം... ഭൂഗോളത്തെ കാത്തിരിക്കുന്ന മഹാദു
അല്‍ഷിമേഴ്സ് പടരുമോ...? ഞെട്ടിത്തരിച്ച് ശാസ്ത്രലോകം
അല്‍ഷിമേഴ്സ്, അഥാവ ഓര്മനശിക്കുന്ന അവസ്ഥ... സാവധാനം മരണത്തിനു കാരണമാകുന്
കരൾരോഗങ്ങൾ: സ്വയംചികിത്സയും ഒറ്റമൂലിയും അപകടം
രോഗാണുബാധ ഉള്ളവരിൽ നിന്നു രക്തം സ്വീകരിക്കുക, രോഗാണുബാധ ഉള്ളവരുമായി ലൈംഗിക
മഞ്ഞുകാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്
മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്. തണുപ്പുകാലം
ചര്
യുവജനങ്ങളില്‍ വന്‍കുടല്‍ കാന്‍സര്‍ വര്‍ധിക്കുന്നു; കാരണങ്ങൾ ഇതാണ്
ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വളരെ വേഗത്തില്‍ വര്‍ധിക്കുകയാണ് എന്നാണ
കാലുപുകച്ചിൽ: രോഗകാരണം കണ്ടെത്തി ചികിത്സിക്കാം
മോർട്ടൺസ് ന്യൂറോമ
ഇത് ഒരു തരം മുഴയാണ്. കാൽവിരലുകളുടെഅടിഭാഗത്തു
കുട്ടികളിലെ തൈറോയിഡും പ്രശ്നങ്ങളും
തൈറോയിഡ് കൂടിയാലും കുറഞ്ഞാലും ആരോഗ്യപ്രശ്നമുണ്ടാകും, പ്രത്യേകിച്ച് കുട്ടികളി
കാലു പുകച്ചിൽ നിസാരമാക്കേണ്ട
മധ്യവയസ്കരായ മിക്കവരും പറയുന്ന ഒരു പ്രശ്നമാണ് കാലു പുകച്ചില്‍. ബേണിംഗ് ഫൂട്ട്
സെർവിക്കൽ കാൻസർ: എച്ച്പിവി വാക്സിനേഷൻ എന്തിന്?
സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ (സിഐഎൻ)
ഗർഭാശയമുഖത
സെർവിക്കൽ കാൻസർ: രോഗസാധ്യത നേരത്തേയറിയാൻ ടെസ്റ്റുകൾ
പാപ് സ്മിയർ ടെസ്റ്റ്
30 -60 വയസ്സ് വരെയുള്ള സ്ത്രീകൾ 3 വർഷം കൂടുമ്പോൾ
എല്ലാ പോഷകാഹാരവും എല്ലാവര്ക്കും ഗുണകരമോ...? പറ്റില്ല എന്നുത്തരം, അറിയേണ്ടതെല്ലാം
"പോഷകാഹാരത്തിന്റെ കുറവ് വേണ്ട, മോനും മോളും നല്ലതുപോലെ എല്ലാം കഴിക്കട്ടെ...' ഈ മ
സോറിയാസിസ് പകരില്ല
ഇപ്പോൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണു സോറിയാസിസ്. മാറാരോഗ
പ്രമേഹ അനുബന്ധപ്രശ്നങ്ങൾ അവഗണിക്കരുത്
എണ്ണ, തേങ്ങ, ഉപ്പ് കുറയ്ക്കണം
* തേങ്ങയുടേയും ഉപ്പിന്റെയും എണ്ണയുടേയു
പ്രമേഹ നിയന്ത്രണം: തവിടും നാരും അടങ്ങിയ ആഹാരക്രമം
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തി
പറയാൻ മടിച്ച് അപകടമാകുന്ന പൈൽസ്..!
പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമാണു പൈൽസ്. മനുഷ്യന്റെ വായ മുതൽ മല
സൈനസൈറ്റിസ്: സൈനസിലെ അണുബാധയും തലവേദനയും
പൊടിയും വരണ്ട തണുപ്പും കൂടുന്പോൾ സാധാരണമാകുന്ന ഒരു രോഗമാണു സൈനസൈറ്റിസ്.
വർഷത്തിൽ ഒരിക്കൽ പല്ല് ക്ലീൻ ചെയ്യിക്കണം
പല്ലു തേയ്ക്കുന്നത് കഴിയുമെങ്കിൽ കണ്ണാടിയിൽ നോക്കി ശ്രദ്ധയോടെ ശരിയായ രീതിയിൽ
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top